Posts

കുഞ്ചറിയ in മലയാളം

 ഇപ്പോൾ മലയാളത്തിൽ ഇറങ്ങിയ so called ത്രില്ലർ മൂവിക്കും കുറച്ചു മാസങ്ങൾക്കു മുൻപ് ഇറങ്ങിയ മമ്മുക്കായുടെ ഫ്രേത പടത്തിനും, പ്രേതം ഉണ്ട് എന്ന് അങ്ങു സ്ഥാപിച്ചു കൊണ്ടുവരാൻ ഉള്ള ആ അഭിനിവേശം ഉണ്ടല്ലോ... അത് അത്ര നല്ലതിനല്ല എന്ന ഒരു ഇതാണ് സൂപ്പർ സ്റ്റാർ കിഴങ്ങൻ രാജപ്പന്റെ  നിലപാട് .... അടുത്ത ഒരു കൂട്ടുകാരന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ.. "പൊറകീന്ന് വന്ന് 'ഠോ' ന്നു പറഞ്ഞാ പോരെ പേടിപ്പിക്കാൻ" വെറുതെ കൊറേ ശബ്ദവും സ്പീഡി ഷോട്ട്സും കൊണ്ട് മലയാളത്തിലെ കുഞ്ചറിയ ഉണ്ടാക്കാൻ ഇറങ്ങിയതാ പോലും.... (ഇതൊന്നും പടം കണ്ട് പേടിച്ചിട്ട് എഴുതിയതാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം വിലപ്പോവില്ല...😎😎)

അവനാളത്ര ശരിയല്ല

 "അവനു എന്തോ frustration ഉണ്ട്...... ചില സമയത്ത് ആണെങ്കിൽ വല്ലാത്ത ഒരു type ego യും" ഇത് ഞാൻ അവനെ പറ്റി കാണുന്ന ഒരു perception ആണ്, ഇത് ശരിയാവണം എന്നില്ല, തെറ്റാവണം എന്നും അവന്റെ സന്തോഷം, അവന്റെ രീതികൾ, അവന്റെ ജീവിതം ഇതെല്ലാം തന്നെ അവന്റെ തീരുമാനം ആണ്. തീർച്ചയായും എല്ലാ കാര്യങ്ങളും അവൻ പ്ലാൻ ചെയ്യുന്ന പോലെ നടക്കണം എന്നില്ല... പക്ഷെ അവന്റെ ചിന്താഗതികൾ ശരിയായിരുന്നു എന്ന് കാണിക്കുന്നത് അല്ലെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.. അറിയില്ല ആയതിനാൽ നമുക്ക്‌ കൂടുതൽ അഭിപ്രായം പറയാതിരിക്കാം... എനിക്ക് എപ്പോഴും അവനിലെ തെറ്റുകളെ പെട്ടെന്ന് കാണാൻ കഴിഞ്ഞു, ഞാനുമായി തട്ടിച്ചു നോക്കുമ്പോൾ അവനിലെ പരാജയവും.. ആളത്ര വെടിപ്പല്ല... പക്ഷെ അവൻ പറയുന്നത് അവനു കവി അയ്യപ്പൻ സ്റ്റൈൽ ആണ് താൽപ്പര്യം എന്ന് മുടി മാടി വെക്കാത്ത, നല്ല കുപ്പായം ഇടാത്ത, ആരോടും കടപ്പാട് ഇല്ലാത്ത, തിരിഞ്ഞു നോക്കാതെ നടക്കുന്ന അയ്യപ്പൻ... പിന്നെ തോന്നി, ഇത്രയും പോന്നില്ലേ, ഇനിയിപ്പോ എന്തിനാ അവനെ തിരുത്തുന്നെ, ഇനിയെങ്ങാനും അവനാണെങ്കിലോ ശരി...

പ്രേമൻ

യാതൊരു അടുക്കും ചിട്ടയും ഇല്ലാത്ത ഈ നാളിൽ ഞാനും എന്തൊക്കയോ അടുക്കും ചിട്ടയുമില്ലാതെ കുറിക്കട്ടെ സുഖം, ദുഃഖം, സന്തോഷം, സങ്കടം ഇനി അതുമല്ലെങ്കിൽ പരമസുഖം പരമദുഃഖം അമിതാഹ്ലാദം അതീവദുഃഖം ഇതൊക്കെ ആരാ തീരുമാനിക്കുന്നത്?  ആരോ തീരുമാനിക്കുന്നു ല്ലേ...,  അല്ലെങ്കിൽ നമ്മൾ അല്ല തീരുമാനിക്കുന്നത്.. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ, ഞാൻ മുന്നേ പറഞ്ഞ സന്തോഷമായാലും സങ്കടമായാലും ശരി ഇവ ഒന്നും നമ്മെ ശാശ്വതമായി ബാധിക്കുന്നില്ല, അഥവാ അങ്ങനെ ബാധിച്ചാൽ നമ്മുടെ നിലനിൽപ്പ് തന്നെ ഇല്ല 'ഇതിൽ സന്തോഷത്തെ പറ്റി കൂടുതൽ പറയണമെന്നില്ല, അതിന്റെ ആധിക്യം ആരെയും ബുദ്ധിമുട്ടിക്കുന്നില്ല എന്നത് തന്നെ ആണ് കാരണം.' ദുഃഖം നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ 'വേർപാട്', കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാൽ, 'മരണം' ആണ് നമ്മിൽ ഏറ്റവും അധികം ദുഃഖം ഉണ്ടാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.  ഇനി അതും വേണ്ട നാം എപ്പൊഴെങ്കിലുമായി ബന്ധപ്പെട്ട ഒരാളുടെ മരണം കേൾക്കുമ്പോൾ തന്നെ ഉള്ളിൽ എവിടെയോ ഒരു മുറിവുണ്ടാകും.  മരണം ആണ് ഏറ്റവും വലിയ സത്യമെന്ന് വേണമെങ്കിൽ പറയാം.  "ഇത് അതല്ല മറ്റൊന്നാണ്," അല്ലെങ്കിൽ "ഇയാൾ മര...

ഒരു യാത്രാമൊഴി

"അയ്യപ്പേട്ടാ...." ഞാൻ തിരിഞ്ഞു നോക്കുന്നതിനു മുൻപേ തന്നെ അവൻ പുറകിലൂടെ എന്റെ തോളിൽ കൈ വെച്ച് തല എന്റെ പുറത്തു ചാരി നിന്നു. അവന്റെ ഏങ്ങൽ കുറച്ചുറക്കെയായപ്പോൾ ഞാൻ തിരിഞ്ഞു നിന്ന് അവന്റെ ചുമലിൽ പിടിച്ച് കുറച്ചു ഒതുക്കി മാറ്റി നിർത്തി.. നമ്മളെ സച്ചിയേട്ടൻ... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.... മൃതദേഹം പൊതുദർശനത്തിനു വെച്ച ഹൈക്കോടതി വളപ്പിലെ വശങ്ങളിലെ സന്ദർശകർക്കുള്ള കസേരകളിലൊന്നിലേക്ക് ഞാൻ അവനെ ഇരുത്തി. ഏതൊക്കയോ ശക്തി ഉപയോഗിച്ച് കടിച്ചു പിടിച്ച എന്റെ ഉള്ളിലെ സങ്കടക്കടൽ പൊട്ടിയൊഴുകാൻ തുടങ്ങി. എനിക്കും കോശിക്കും സച്ചി ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു. ഇത്രയും വിങ്ങിപൊട്ടുന്ന കോശിയെ ഞാൻ ഇതിനു. മുൻപ് കണ്ടിട്ടില്ല, മാസങ്ങൾക്ക് മുൻപ് അവന്റെ അപ്പൻ മരിച്ചപ്പോൾ പോലും. ഇന്ന് കട്ടപ്പനയിലുള്ള ഒരു ദിവസം പോലും ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. അവന്റെ അയ്യപ്പൻ നായർ വിളി അയ്യപ്പേട്ടനിലേക്ക് എത്താൻ അധികം നാൾ എടുത്തിരുന്നില്ല. ഞാൻ കട്ടപ്പനയിലേക്ക് പോസ്റ്റിംഗ് കിട്ടി വരുന്ന കാര്യത്തിൽ മാത്രമേ അവനു അറിവില്ലാതിരുന്നൊള്ളു. പിന്നെയുള്ള എന്റെ ഓരോ കാര്യത്തിലും അവന്റെ ശ്രദ്ധ ഞാൻ അറിയാതെ ഉണ്ട...

വേണുവേട്ടന് പിറന്നാൾ ആശംസകൾ

Image
കേശവൻ വേണുഗോപാൽ എന്നു പറഞ്ഞാൽ ഒരു പക്ഷെ നമുക്കു പരിചയം ഉണ്ടാവില്ല സ്വന്തം നാടിനെ നെഞ്ചോട് ചേർത്ത ഒരു കലാകാരൻ അങ്ങനെ നെടുമുടി എന്ന കുട്ടനാടൻ ഗ്രാമം കൂടി പ്രശസ്തമായി. കാവാലം നാരായണ പണികരുമായുള്ള അടുപ്പവും നാടകവും കുട്ടനാടിന്റെ താളവും എല്ലാം ആവാഹിച്ചു അങ്ങനെ 1978 ഇൽ തമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ചു പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു. ചമരം (1980) , വിടപറയും മുൻപേ (1981),ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം (1987), ഹിസ് ഹൈനസ് അബ്‌ദുള്ള(1990), തേന്മാവിൻ കോമ്പത്തു(1994), മാർഗം (2003). തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ചു അവാർഡുകൾ കരസ്ഥമാക്കി.തനിക്കു തിരക്കഥയും വഴങ്ങുമെന്ന് തനിയെ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഭാര്യ സുശീല മക്കൾ കണ്ണനും ഉണ്ണിയും പിന്നെ കൊച്ചുമക്കളുമൊക്കെ ആയി സുഖമായി ഇരിക്കുന്നു. നമ്മുടെ സ്വന്തം വേണുച്ചേട്ടന് 72 തികയുമ്പോൾ നമുക്കു ആശംസകൾ നേരാം.. ഇനിയും ഒരുപാട് കാലം നല്ല കഥാപാത്രങ്ങലുമായി തിളങ്ങാൻ സാധിക്കട്ടെ. സർവേശ്വരൻ അതിനു അനുഗ്രഹിക്കട്ടെ....

Leadership

Chairman, TATA Steel was holding a weekly meeting with Tata Steel staff  in Jamshedpur. A worker took up a serious issue. He said the quality and hygiene of toilets for the workers was very bad. Whereas, he  pointed that the cleaniness and the hygiene of executive toilets was always very good. Chairman asked his top executive how much time he needs to set it right. The executive asked for a month to set it right. Chairman said "I would rather do it in a day. Send me a carpenter." Next day, when the carpenter came, *he ordered the sign boards to be swapped*. The sign board on the workers’ toilet displayed "Executives" and the Executives’ toilet displayed "Workers”. Chairman then instructed this sign to be changed every fortnight. The quality of both the toilets came at par in the next three days. The Leadership is something much more than being an Executive Learning from this message : - _Problem identification requires critical thinking_ Bu...

പതിനെട്ടാം പട്ട

രാഹുലൻ രാവിലെ എഴുന്നേറ്റത് മുതൽ ചിണുങ്ങളിൽ ആണ്, "എന്താ എന്നെ ആർക്കും വേണ്ടേ, എന്നെ എന്താ പേപ്പറിൽ നിന്നും വെട്ടിയെടുത്തതാണോ, ഞാനും ഒരു ദേശീയപാർട്ടിയുടെ...." പറഞ്ഞു മുഴുമിക്കാൻ സമ്മതിച്ചില്ലാ.... "ഭ്ഫാ" ....... ഒരൊറ്റ ആട്ടായിരുന്നു.... സോണിയാജിയുടെ (വീട്ടിൽ ആയതു കൊണ്ട് മാസ്ക്കില്ലായിരുന്നു) ഉമിനീർ കണങ്ങൾ ചെക്കന്റെ നെറ്റിയിൽ.... ദേശീയപാർട്ടിയുടെ കോപ്പാണ് നീ മോഴാ.... ആ റോബു മോൻ എത്ര കെഞ്ചിയതാ... ഒരു VP എങ്കിലും.... അപ്പാടെ മുണുങ്ങിയാലോന്നു കരുതിയാ... എന്തൊക്കെ പറഞ്ഞാലും അവനു കഴിവുണ്ട്, ഇങ്ങനെ കെടന്നു മോങ്ങൂലാ... ബുദ്ധിജീവികൾ, ആധുനികർ, പ്രതിക്രിയാവാദികൾ എന്നൊക്കെ പറഞ്ഞ് ആ "നാരിയൾ കാ പാനീന്റെ" ആൾക്കാർ  വിജയന്റെ കൂടെ പോവും എന്നാ തോന്നുന്നത്... അവിടത്തെ ബല്ല്യ കൊണ്ഗ്രെസ്സ്കെട്ടിയോർ വരെ ബിജയന്റെ ആൾക്കാർ ആയിക്കുന്. അഭിനവന്മാർ ആണത്രേ..... ഹാ അതന്നെ ആണ് ഞാനും പറഞ്ഞു വരുന്നത്..... രാഹുലന്റെ തിരുവായ്‌ മൊഴിഞ്ഞു.. ചെക്കന്റെ വായ്യേന്ന് നാലു വാക്കുകൾ കറക്ടായി ആയി വന്നപ്പോൾ സോണിയാമ്മ ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി.... എന്താ നീ ഉദ്ദേശിക്കണേ മോനെ... ...

മറ്റൊരു ലോക്ക്ഡൗണ് അപാരത

നമസ്തേ, ഈ കാലഘട്ടത്തിൽ എന്താണ് എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നറിയില്ല. എന്നിരുന്നാലും കുറച്ചു കാര്യങ്ങൾ പറയാം എന്നു തന്നെ തീരുമാനിച്ചു. ഓരോ നൂറ് വർഷം കൂടുമ്പോഴും മഹാമാരിയുടെ രൂപത്തിൽ ഭൂമി അതിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കും. ഭൂമിക്ക് താങ്ങാൻ പറ്റുന്നതിൽ കൂടുതൽ ഭാരം വരുംപ്പോൾ പ്രകൃതി തന്നെ അതിനൊരു പരിഹാരം കണ്ടുപിടിക്കുന്നു. ഇപ്പോഴത്തെ ഈ മഹാമാരിയും പ്രളയം വന്നതും ആമസോൺ കാടുകൾ കത്തിയതും എല്ലാം ഇതിന് ഉദാഹരണമാണ്. ഇതുപോലുള്ള മഹാ ദുരന്തങ്ങളിൽ പെട്ട് കുറേ ഏറെ ജീവജാലങ്ങൾ നശിച്ചു പോയേക്കാം. അതോടൊപ്പം ഭൂമി മനുഷ്യനേയും  ബാലൻസ് ചെയ്യാൻ ശ്രമിക്കു. ഇത് പോലെ ഉള്ള മാഹാമാരിയായും പ്രളയമായും എല്ലാം അത് സംഭവിക്കാം. ഒരു പക്ഷെ നമ്മൾ എല്ലാവരും ഈ ദുരന്തങ്ങളിൽ പെട്ട് പോയേക്കാം. വേദന മാത്രം തരുന്ന ഈ ദുരിത കാലത്ത് ഉണ്ടായ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഒന്നാണ് ഗംഗ പോലുള്ള മഹാനദികൾ കുറേ ഏറെ എന്കിലും ശുദ്ധീകരിക്കപെട്ടു എന്നുള്ളത്. ലോകം മുഴുവൻ ലോക്ഡൗൺ ആയ ഈ സമയത്ത് കൂടുതൽ ശുദ്ധീകരിക്കപെട്ട ഇടങ്ങൾ ആയിരിക്കാം നമുക്ക് തിരികെ ലഭിക്കുന്നത്. തിരക്ക് പിടിച്ച ലോകത്ത് തീരേ തിരക്കില്ലാതേയും ജീവിക്കാൻ ഈ മഹാമാരി നമ...

യതീഷ് ചന്ദ്ര- ഫോർവേഡ് വന്നൊരു കത്ത്

പ്രീയപ്പെട്ട മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ അവര്‍കള്‍ക്ക് സര്‍, , എന്‍റെ ഭര്‍ത്താവ് കണ്ണൂരിലെ  പോലീസുകാരനാണ്, കണ്ണൂരിലെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സാറിനെതിരെ, ലോക്ക്ഡൗണില്‍  പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ചതില്‍ സ്വമേധയാ കേസെടുത്ത വാര്‍ത്ത ടീവിയില്‍ സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇതെഴുതുന്നത്, ലോകം മുഴുവനും രോഗഭീതി അഭിമുഖീകരിച്ചിരിക്കുമ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് എന്നെക്കാള്‍ കൂടുതല്‍ സാറിന് മനസ്സിലാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ കാണുന്നത് പോലെ  പുറത്തിറങ്ങിയാല്‍ വെടിവയ്ക്കും എന്ന് പ്രഖ്യാപിച്ചാലും വെടിവയ്ക്കുന്നത് കാണാന്‍ പുറത്തിറങ്ങുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്, ഈ ദിവസങ്ങളിലൊക്കെ അത് ശരിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന സംഭവങ്ങളാണുണ്ടായത്.. ലോക്ക്ഡൗണ്‍ ഇപ്പോള്‍ ഈ നാടിന്‍റെ ആവശ്യമാണ് സര്‍, അപ്പോള്‍ ജനങ്ങളെ വീട്ടിലിരുത്താന്‍ പോലീസിനും അവരുടേതായ നടപടികള്‍ കൈകൊള്ളേണ്ടി  വരും... ഇങ്ങനെ പോലീസ് അവരുടേതായ പണിയെടുക്കുമ്പോള്‍ ചിലസമയം ഇത്തരം വിഷയങ്ങളുണ്ടാവും ,അത് സ്വാഭാവിക...

ബെറുതിനെ

അറിയില്ല പറയാൻ എൻ മനമെന്ത് ചൊല്ലുനെന്നു നിന്നെകരുതിയെന്തിനീ നിശ്വാസമെന്നും അറിയാമെനിക്ക് എൻ ഹൃദയമുൾകാമ്പിൽ നിന്നുടെ ഇടമൊരു സ്വർഗ്ഗമാണെന്നും

മന്മഥം

അന്ന് ഞാൻ ഭുജിച്ചൊരു പാനപത്രത്തിൽ നിന്റെ വിയർപ്പും കൊഴുപ്പുമുണ്ടായിരുന്നതിൽ തിമർത്തു ഞാനാടിയ ആനന്ദനൃത്തത്തിൽ കാമദേവൻ തൻ നിഴൽ ശയിപ്പൂ

ഒറ്റയാൻ

ജീവിതത്തിലെ ഓരോ കാര്യത്തിനും നിങ്ങൾ ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ടോ, നിങ്ങളുടെ പങ്കാളിയുടെ സഹായം ഇല്ലാതെ ഒരവസരത്തിലും നിങ്ങൾക്ക് മുന്നോട്ട് പോകാൻ പറ്റില്ല എന്നുണ്ടോ, നിങ്ങളുടെ കഥ ഒരു ശുഭപര്യവസാനി ആയിരിക്കില്ല. നിങ്ങൾ ഒരു പക്ഷെ വലിയ ധനിക കുടുംബത്തിൽ ജനിച്ചവനാകാം സാമാന്യം ബുദ്ധിമാനും, പക്ഷെ ഒരു കാര്യം ഒറ്റക്ക് ചെയ്യാൻ മാത്രം തന്റേടം നിങ്ങൾക്കില്ലെങ്കിൽ നിങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ വെച്ച് ജീവിതത്തെ ഭയപ്പെട്ടു തുടങ്ങും. ഈയിടെ എന്റെ വളരെ അടുത്തവരുടെ പരാജയങ്ങൾ കാണാൻ ഇടയായി (കൂടെ തന്നെ മറ്റ് പ്രിയപ്പെട്ടവരുടെ വലിയ വിജയങ്ങളും). തീർച്ചയായും അനിയന്മാരുടെ വിജയത്തിൽ വളരെയധികം അഭിമാനം തോന്നിയെങ്കിലും, മറ്റ് ചില പരാജയങ്ങളിൽ അവർ പാളി പോയതിന്റെ കാരണം അന്വേഷിച്ചു പോകുവാൻ ഞാൻ ശ്രമിച്ചില്ല എങ്കിലും ഒരു മൂലകാരണം ഞാൻ മേൽ പറഞ്ഞതായിരുന്നു. പരാജയപ്പെട്ടവരാരും ഒറ്റയാന്മാരല്ലായിരുന്നു. അവർക്ക് എന്തിനും ഏതിനും കൂട്ട് ആവശ്യമായിരുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തിൽ, നിങ്ങൾക്ക് ഏറ്റവും ശക്തി പ്രയോഗിക്കേണ്ട നിമിഷത്തിൽ നിന്റെ അച്ഛന്റെ പണമോ നിന്റെ കൂട്ടുകാരന്റെ പവറോ നിനക്കു കൂട്ടു വരില്ല. അന്ന് നിനക്ക്...

വല്ല്യമ്മ

വല്യമ്മയെ വിളിച്ചിരുന്നു, കുറേ സംസാരിച്ചു. പല്ലു വെക്കുന്ന വിശേഷം ഒക്കെ പറഞ്ഞു. 4 സിറ്റിംഗ് ആണ് ഡോക്ടറുമായി എന്നൊക്കെ പറഞ്ഞു. അരുൺ (കൂടെ താമസിക്കുന്ന deutsche bankil ജോലി ചെയ്യുന്ന കുട്ടി) വലിയ ഉപകാരി ആണ് എന്ന് പറഞ്ഞു. പനമ്പിള്ളി നഗറിലേക്ക് പിന്നീട് താമസം ആക്കിയ ബോംബെയിലെ പഴയ കൂട്ടുകാരി (ഞാൻ അറിയും) സത്യഭാമ എന്നവർ മരിച്ച കാര്യം പറഞ്ഞു. ബോംബെയിലെ ഒരു ഡോക്ടർ കൂട്ടുകാരി ഉണ്ടായിരുന്നവർ stroke ആയി ഇപ്പോൾ വേറെ എവിടെയോ ആണ് (മകളുടെ കൂടെ) താമസിക്കുന്നത് എന്നു പറഞ്ഞു. വല്യമ്മയെ സ്വന്തം കാര്യം നോക്കാൻ നന്നായി അറിയുന്ന ഒരാളായി എല്ലാരും പറയുന്നത്. ഇപ്പോൾ 84 വയസ്സായി. നേരത്തെ പറഞ്ഞ നിലമ്പൂർക്കാരൻ (ഭാഗ്യത്തിന് രക്തബന്ധു അല്ല) ആണ് ഇപ്പോൾ സഹായി ആയി ഉള്ളത്. വല്യമ്മക് സാമ്പത്തികമായി വല്ല്യ ബുദ്ധിമുട്ടൊന്നുമില്ല. വല്യമ്മയുടെ അവകാശികൾ ചിലവിനു കൊടുക്കും. ആള് (പഴയ☺😊)MA ക്കാരി ആണ്. നന്നായി വായിക്കും, TV കാണും. 50 കൊല്ലത്തിൽ അധികമായി ബോംബെയിൽ ആയിരുന്നത് കൊണ്ട് കുറെ പരിചയക്കാർ ഉണ്ട്. അവരെ കൊണ്ടൊക്കെ കാര്യങ്ങൾ സാധിച്ചെടുക്കും. ഇത്രയും പ്രായമായി എങ്കിലും, ആരും കാര്യമായി നോക്കാൻ ഇല്ല എങ്കിലും ജീവിതത്തെ പറ്...

യെൻപാതിയെയോർത്ത്

മരിച്ചുപോയി ഞാൻ എന്നറിഞ്ഞിരിക്കിലും തരിച്ചുപോകുന്നെൻമനം തനിച്ചിരിക്കുമെൻ പാതിയെയോർത്ത് സൂനുസൂതതൻ നോട്ടമില്ലെങ്കിലും ദത്തനായുള്ളവൻ തൻ സൗജന്യ_ മെന്നു വേണ്ടീലയെന്നു തോന്നുന്നുവോ... പൊന്നീടുകെൻ സഖീ വിഷ്ണു പാദത്തിങ്കൽ എങ്കിലുംമെൻ സഖീ വേണ്ടഹോ ദുര്വിധി എത്ര പോന്നാലുമവർ നമ്മൾ തൻ ആത്മജർ എത്ര പോന്നാലുമവർ നമ്മൾ തൻ ആത്മജർ

#കൂട്ടുകാരിക്കൊപ്പം

രണ്ടു മൂന്ന് ദിവസങ്ങളായി ഗ്രൂപ്പുകളിൽ വന്നു കൊണ്ടിരിക്കുന്ന ഒരു പെണ്കുട്ടിയുടേയും, മുഖം കാണിക്കാത്ത ആ കുട്ടിയുടെ കൂട്ടുകാരന്റെയും സ്വകാര്യ ഫോട്ടോകളും വീഡിയോകളും ആണ് ഇങ്ങനെ ഒന്നെഴുതാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ലീക്ക് ആയി വരുന്ന മിക്ക വീഡിയോകളിലും ആണുങ്ങളുടെ ഐഡന്റിറ്റി പുറത്തു വരാറില്ല, അതായത് അവരുടെ മുഖം കാണിക്കാറില്ല. സ്ത്രീ സമത്വത്തിന്റെ കാഹളം മുഴക്കുന്ന ഈ കാലത്ത് ഇതിലും അവർ സമത്വം അർഹിക്കുന്നില്ലേ?. 22FKയെ ആധാരമാക്കി ഞാൻ കൂട്ടുകാരിക്ക് ഒരുപദേശം തരാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ ജീവിതം അവസാനിപ്പിക്കാം എന്നു വരെ നമുക്ക് തോന്നിയേക്കാം. പക്ഷെ അവിടെ നീ തോൽക്കുകയാണ്. നീ കാത്തിരിക്കുക, കൈക്ക് ചേരുന്ന ഒരു ആയുധവുമായി. ആണായി ജനിച്ചതിന്റെ ആറിഞ്ചു അഹങ്കാരത്തിൽ അവൻ ഇനിയും വരും. എല്ലാ പ്രതികാരവും ഉള്ളിൽ ഒതുക്കി ആ ദിവസത്തിനായി കാത്തിരിക്കുക, വികാരതള്ളിച്ചയുടെ അന്ധകാരത്തിൽ അവനെ എത്തിച്ച ശേഷം പ്രയോഗിക്കൂ നീ പാത്തു വെച്ച ആ ആയുധം. രക്തം ഒഴുകി അവൻ ചാവില്ല എന്ന ഒരുറപ്പിന് അടുത്ത ആശുപത്രിയിലെ ഫോൺ നമ്പർ കരുതി വെക്കുക. അവൾ എത്തരകാരി ആയിരുന്നാലും ശരി നമ്മൾ നല്ല ആണുങ്ങൾക്ക് ഇത്തരം ഫോർവേഡുകൾ വേണ്ടാന്നു വെ...

The thrift plan

(this article was written for our firms magazine for its inaugural edition) Preface It was a big task for me to find a topic which suits the magazine, that too being its introductory edition, published by a professional firm like ours. The challenge behind writing does not end with topic selection, but also extends to issues like the language to be used and how it will convey the idea, if I write it in our local language But the pressure from my editorial team forced me to start the article by keeping my challenges aside and with the following temporary solution:- Compile the article in your own style whether as a story or a dissertation, but keeping in mind that the idea is effectively conveyed to the reader. Thanks to the editorial team for giving me this opportunity. Chapter 1 –Vishukkainneettam “Acha….. How much will you give me if I deposit my savings in your bank?”    -the little kid Manikandan asked his father, a bank employee while he was active with his...

രാഗാലാപനങ്ങൾ

Written by Ranjith Varrier (Kottakkal) രാഗാലാപനങ്ങൾ ----------------------------- വൈവിധ്യമാർന്ന രാഗാലാപന സമ്പ്രദായങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ സംഗീതപദ്ധതി. ഒരു രാഗം തന്നെ പലവുരു കേട്ടാലും, അത് വിസ്തരിക്കുന്നതിലെ വൈവിധ്യമാണ് നമ്മെ വീണ്ടും കച്ചേരികളിലേക്ക് അടുപ്പിക്കുന്നത്. ഒരു ഗായകൻ ഒരു രാഗത്തെത്തന്നെ ഓരോ കച്ചേരിയിലും ഓരോ രീതിയിലായിരികും സമീപിക്കുന്നത്. കർണ്ണാടക സംഗീതത്തെ എന്നും പുതുമയോടെ നിലനിർത്തുന്ന ഈ ശൈലീഭേദങ്ങൾ എങ്ങിനെ സംഭവിക്കുന്നു? ഒന്നന്വേഷിച്ചു നോക്കാം. 1. ശാരീരം: ആലാപനത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകം ഗായകന്റെ ശാരീരം തന്നെയാണ്. എം.ഡി.രാമനാഥന്റെ (എം.ഡി.ആർ) ഘനഗംഭീരമായ ശബ്ദത്തിൽ നിന്ന് പുപ്പെടുന്ന കാംബോജിയും, മുസ്‌രി സുബ്രഹ്മണ്യയ്യരുടെ ഉയർന്ന ശ്രുതിയിൽ നിറഞ്ഞുനിൽക്കുന്ന കാംബോജിയും നൽകുന്ന അനുഭവങ്ങൾ എത്ര വ്യത്യസ്തമാണ്! നീണ്ട് പതിഞ്ഞ മട്ടിലുള്ള സംഗതികളായിരുന്നു  എം.ഡി.ആറിന്റെ രാഗ വിസ്താരങ്ങളിൽ അധികവും.   . മനോവേഗത്തെ അനുഗമിക്കാൻപോന്ന നാദം ജൻമനാ ലഭിച്ചവരാണ് ജി.എൻ. ബാലസുബ്രഹ്ണ്യവും (ജി.എൻ.ബി), ടി.എൻ.ശേഷഗോപാലനുമൊക്കെ. അതുകൊണ്ട്തന്നെ  അവർ രാഗം പാടുമ്പോൾ മ...

സൗഹാർദ്ദം

ഇതു എഴുതിയത് ആരാണ് എന്നറിയില്ല. ഒരാൾ ഒരു പെരുമ്പാമ്പിൻ കുഞ്ഞിനെ വളർത്താൻ തുടങ്ങി.., ഒരു പാട് സ്നേഹിച്ച്...! അയാളോടൊപ്പം എപ്പോഴും ആ പാമ്പ് ഉണ്ടായിരിക്കും...! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ...!!! കാലം കുറെ കഴിഞ്ഞു...! പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി...! അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല് ദിവസമായി ഒരു മന്ദത...! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും...! അയാൾക്കു് ആകെവിഷമമായി...! ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി...! ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് ചോദിച്ചു.., ""എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്??? മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു...! ""ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ??? വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന് കിടക്കുന്നു:... ""എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്??? നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക...! അയാള്‍ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, ""ഈ പാമ്പിന് ഒരസുഖവും ഇല്ല...!!! ഇത് നിങ്ങളെ വിഴുങ്ങാനുള്ള ...

ഞാൻ കണ്ട മുരുകൻ

അമ്പല നടയിൽ നിന്നും വഴി തെറ്റി കറങ്ങി ഒരു കൊച്ചു ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു.  ഒറ്റക്ക് ടിവിയും കണ്ട് എഴുന്നേൽക്കാൻ കഴിയാതെ ഇരിക്കുകയാണെങ്കിലും ഇരുന്ന ഇരിപ്പിൽ തന്നെ സ്വാഗതമേകി മുരുകൻ. മറ്റുള്ളവർക്ക് വേണ്ടി ഇത്രയും ചെയ്തിട്ടും ഈ സമൂഹം ഒരൽപ്പം പോലും മര്യാദ എന്നോട് കാണിച്ചില്ല എന്നു പറയാതെ പറയുന്നു. ഈ രംഗത്തുള്ള സംഘടിത ശക്തികൾ, തന്നെ നിരന്തരം ആക്രമിക്കുന്നത് എന്തിനാണെന്ന് അയാൾക്ക് അറിയില്ല, സത്യസന്ധമായി പ്രവർത്തിച്ചിട്ടും പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നിസ്സാരമായ കാര്യങ്ങൾക്ക് വന്നു ചേരുന്നുണ്ട് ഇതിന്റെ പേരിൽ. നിസ്വാർത്ഥ സേവനത്തിന്റെ പാരിതോഷികങ്ങൾ ധാരാളമുണ്ട്. സർക്കാർ അനുവദിച്ചു തന്ന സ്ഥലത്ത് ഒരു സ്ഥാപനം സ്വസ്ഥമായി നടത്തികൊണ്ടുപോകാൻ എന്തുകൊണ്ടോ സാധിക്കുന്നില്ല. ഒന്നു ഫോൺ ചെയ്താൽ മാനസിക നില കൈവിട്ട് ആക്രമണകാരികളായി നിൽക്കുന്ന ആളുകളെ വരുതിയിലാക്കി, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്, ആരോഗ്യ പരിശോധനകൾ നടത്തി തിരിച്ചു കൊണ്ടു പോകുന്നത് വരെയുളള ഉത്തരവാദിത്തങ്ങൾ. വളരെയധികം ത്യാഗം സഹിച്ചുതന്നെയാണ് അവരെ പരിപാലിക്കുന്നത്. ചിലരെ കൊണ്ടുപോകാൻ ആരെങ്കിലും വരും ചിലപ്പോൾ അ...

Flash Cricket

Image
Cricket Game Click here to play the game