മറ്റൊരു ലോക്ക്ഡൗണ് അപാരത

നമസ്തേ,
ഈ കാലഘട്ടത്തിൽ എന്താണ് എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നറിയില്ല. എന്നിരുന്നാലും കുറച്ചു കാര്യങ്ങൾ പറയാം എന്നു തന്നെ തീരുമാനിച്ചു. ഓരോ നൂറ് വർഷം കൂടുമ്പോഴും മഹാമാരിയുടെ രൂപത്തിൽ ഭൂമി അതിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കും. ഭൂമിക്ക് താങ്ങാൻ പറ്റുന്നതിൽ കൂടുതൽ ഭാരം വരുംപ്പോൾ പ്രകൃതി തന്നെ അതിനൊരു പരിഹാരം കണ്ടുപിടിക്കുന്നു. ഇപ്പോഴത്തെ ഈ മഹാമാരിയും പ്രളയം വന്നതും ആമസോൺ കാടുകൾ കത്തിയതും എല്ലാം ഇതിന് ഉദാഹരണമാണ്. ഇതുപോലുള്ള മഹാ ദുരന്തങ്ങളിൽ പെട്ട് കുറേ ഏറെ ജീവജാലങ്ങൾ നശിച്ചു പോയേക്കാം. അതോടൊപ്പം ഭൂമി മനുഷ്യനേയും  ബാലൻസ് ചെയ്യാൻ ശ്രമിക്കു. ഇത് പോലെ ഉള്ള മാഹാമാരിയായും പ്രളയമായും എല്ലാം അത് സംഭവിക്കാം. ഒരു പക്ഷെ നമ്മൾ എല്ലാവരും ഈ ദുരന്തങ്ങളിൽ പെട്ട് പോയേക്കാം. വേദന മാത്രം തരുന്ന ഈ ദുരിത കാലത്ത് ഉണ്ടായ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഒന്നാണ് ഗംഗ പോലുള്ള മഹാനദികൾ കുറേ ഏറെ എന്കിലും ശുദ്ധീകരിക്കപെട്ടു എന്നുള്ളത്. ലോകം മുഴുവൻ ലോക്ഡൗൺ ആയ ഈ സമയത്ത് കൂടുതൽ ശുദ്ധീകരിക്കപെട്ട ഇടങ്ങൾ ആയിരിക്കാം നമുക്ക് തിരികെ ലഭിക്കുന്നത്. തിരക്ക് പിടിച്ച ലോകത്ത് തീരേ തിരക്കില്ലാതേയും ജീവിക്കാൻ ഈ മഹാമാരി നമ്മെ പഠിപ്പിച്ചു. പ്രകൃതിയെ സ്നേഹിച്ചും പരിപാലിച്ചും നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. ഈ എളിയവൻെ്റ മനസ്സിൽ തോന്നിയ കാര്യങ്ങൾ കുറിച്ചു എന്ന് മാത്രം. എല്ലാവർക്കും നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

വിഷ്ണു.വീ.ബി

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ