അവനാളത്ര ശരിയല്ല

 "അവനു എന്തോ frustration ഉണ്ട്......

ചില സമയത്ത് ആണെങ്കിൽ വല്ലാത്ത ഒരു type ego യും"



ഇത് ഞാൻ അവനെ പറ്റി കാണുന്ന ഒരു perception ആണ്, ഇത് ശരിയാവണം എന്നില്ല, തെറ്റാവണം എന്നും


അവന്റെ സന്തോഷം, അവന്റെ രീതികൾ, അവന്റെ ജീവിതം ഇതെല്ലാം തന്നെ അവന്റെ തീരുമാനം ആണ്. തീർച്ചയായും എല്ലാ കാര്യങ്ങളും അവൻ പ്ലാൻ ചെയ്യുന്ന പോലെ നടക്കണം എന്നില്ല...


പക്ഷെ അവന്റെ ചിന്താഗതികൾ ശരിയായിരുന്നു എന്ന് കാണിക്കുന്നത് അല്ലെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്..


അറിയില്ല


ആയതിനാൽ

നമുക്ക്‌ കൂടുതൽ അഭിപ്രായം പറയാതിരിക്കാം...


എനിക്ക് എപ്പോഴും അവനിലെ തെറ്റുകളെ പെട്ടെന്ന് കാണാൻ കഴിഞ്ഞു, ഞാനുമായി തട്ടിച്ചു നോക്കുമ്പോൾ അവനിലെ പരാജയവും..


ആളത്ര വെടിപ്പല്ല...



പക്ഷെ അവൻ പറയുന്നത് അവനു കവി അയ്യപ്പൻ സ്റ്റൈൽ ആണ് താൽപ്പര്യം എന്ന്


മുടി മാടി വെക്കാത്ത, നല്ല കുപ്പായം ഇടാത്ത, ആരോടും കടപ്പാട് ഇല്ലാത്ത, തിരിഞ്ഞു നോക്കാതെ നടക്കുന്ന അയ്യപ്പൻ...


പിന്നെ തോന്നി, ഇത്രയും പോന്നില്ലേ, ഇനിയിപ്പോ എന്തിനാ അവനെ തിരുത്തുന്നെ, ഇനിയെങ്ങാനും അവനാണെങ്കിലോ ശരി...

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ