Posts

Momentum/Swing Trading (Malayalam)

എപ്പോഴും സ്റ്റോപ്പ്-ലോസ് വന്നാൽ ഉടൻ വിറ്റ് മറ്റൊരു സ്റ്റോക്കിലേക്ക് മാറുന്നത് ശരിയാണോ? അത് എപ്പോഴും ശരിയല്ല. ഇത് പ്രധാനമായും Momentum / Swing Trading രീതിയാണ്. ഒരു സ്റ്റോക്ക് താഴേക്ക് പോയി നമ്മുടെ നിശ്ചയിച്ച stop-loss തട്ടിയാൽ, ചെറിയ നഷ്ടം സ്വീകരിച്ച് ഉടൻ പുറത്തുകടക്കുക. തുടർന്ന് ബാക്കിയുള്ള പണം ഇപ്പോൾ നല്ല രീതിയിൽ ഉയർന്നുകൊണ്ടിരിക്കുന്നതും ശക്തമായ momentum കാണിക്കുന്നതുമായ മറ്റൊരു സ്റ്റോക്കിലേക്ക് മാറ്റുക എന്നതാണ് ഈ രീതിയുടെ ആശയം. എന്നാൽ ഇത് എല്ലാ സാഹചര്യങ്ങളിലും മികച്ച രീതിയാണെന്ന് പറയാനാവില്ല. നമ്മൾ സാധാരണ പറയുന്നത്: “വില കുറഞ്ഞപ്പോൾ വാങ്ങുക, വില കൂടുമ്പോൾ വിൽക്കുക — അപ്പോൾ ലാഭം ഉണ്ടാകും.” ഇത് അടിസ്ഥാനപരമായി ശരിയാണ്. പക്ഷേ യഥാർത്ഥ ബുദ്ധിമുട്ട് “വില കുറഞ്ഞത്” എപ്പോഴാണെന്നും “വില കൂടിയത്” എപ്പോഴാണെന്നും തിരിച്ചറിയുന്നതിലാണ്. ഉദാഹരണത്തിന്, ഒരു സ്റ്റോക്കിന്റെ വില ₹500ൽ നിന്ന് ₹400 ആയി കുറഞ്ഞു. ₹400 കുറഞ്ഞ വിലയാണെന്ന് കരുതി വാങ്ങിയാൽ, അത് വീണ്ടും ₹300, ₹200 എന്നിങ്ങനെ താഴേക്ക് പോകാനും സാധ്യതയുണ്ട്. അതുപോലെ ₹500ൽ നിന്ന് ₹600 ആയി ഉയർന്ന ഒരു സ്റ്റോക്ക് വളരെ വില കൂടിയതാണെന്ന് നിർബന്ധ...

NOT READY FOR ANOTHER GOODBYE 💔

Some farewells are simply too painful to watch. When Tendulkar retired, I couldn’t bring myself to watch his farewell speech. Even today, I haven’t. And now, Messi… still scoring, still creating, still giving us magic, and yet standing at the edge of goodbye. It hurts more than I can put into words. Maybe I’m just not ready to watch another legend say goodbye.

Are We Forgetting What Friendship Really Means?

Sometimes, we expect too much from relationships. “They should care about me. They should understand me. They should always be there for me.” But if a relationship is only about what we expect to receive, is it really friendship—or simply a relationship built around our own comfort? True friendship is also about giving. It means being there when someone is struggling, understanding their mistakes, forgiving them, and making small compromises when necessary. Perhaps one big difference between relationships in the 80s and 90s and those of today is patience. People had disagreements and misunderstandings even then. But they were often more willing to forgive, adjust and work things out. There was more of a “we” than a “me.” Today, individuality, boundaries and personal peace are rightly valued. And yes, we should walk away from relationships that are genuinely toxic or harmful. But not every disagreement is toxicity. Not every mistake is disrespect. Not every difficult phase means...

പുള്ള്

 പ്രവീണിൻ്റെം റിയാസിൻ്റെം ഒരു സിനിമ എന്ന് മാത്രമേ 'പുള്ള് ' കാണാൻ കയറുമ്പോൾ മനസ്സിൽ ഉള്ള ഫീലിംഗ്. പക്ഷെ സിനിമ തുടങ്ങി കുറച്ച് മിനുട്ടുകൾ കഴിഞ്ഞപ്പോൾ ആണ് ശരിക്കും ഒന്ന് സീരിയസ് ആയത്. ഇവർ നമ്മുടെ കൂട്ടുകാർ എന്നതിനേക്കാൾ ഈ മനോഹര സിനിമയുടെ സംവിധായകർ ആണ് എന്ന നിലയിലേക്ക് നമ്മുടെ ഒക്കെ ബഹുമാനം നിമിഷങ്ങൾ കൊണ്ട് കയ്യടക്കുന്ന രീതിയിലേക്ക് സിനിമ പുരോഗമിക്കുന്നത് ആണ് കണ്ടത്. തികച്ചും പുതുമുഖങ്ങൾ എന്ന് വിളിക്കപ്പെടുന്നവരുടെ അസാധ്യ അതിസുന്ദര പ്രകടനമാണ് അവിടെ കാണാൻ സാധിച്ചത്. 'പുള്ളും പരുന്തും കുരത്തോല നാഗവും' എന്ന മധുസൂദനൻ നായർ വരികൾ പാടി വളർന്ന നമുക്ക്, കേരളത്തിൻ്റെ വടക്കും മദ്ധ്യവും തെക്കും അതിൻ്റേതായ സൗന്ദര്യത്തിൽ കാണാൻ കഴിയുന്ന നമുക്ക് ഈ സിനിമ വല്ലാത്ത ഒരു അനുഭവം ആയിരുന്നു.  ക്രൗഡ് ഫണ്ടിങ്ങിൽ ചെയ്ത ഒരു സിനിമ ആണ് പുള്ള് . എനിക്കും അതിൽ പങ്കുചേരാൻ ഉള്ള ഭാഗ്യം ലഭിച്ചിരുന്നു (അതിപ്പോൾ ചെറിയ ഒരു അഹങ്കാരം ആയോ?, ഏയ് 😀). മിത്തും വിശ്വാസവും തമ്മിലുള്ള തർക്കം നടക്കുന്ന ഈ സമയത്ത് തന്നെ ഇത് റിലീസ് ചെയ്യാൻ സാധിച്ചു എന്നത് തികച്ചും യാദച്ഛികമാണ് എങ്കിലും അതിലും എന്തോ...? സാധാരണ തലത്തിൽ നിന്...

ഒന്ന് മാറി ചിന്തിച്ചാലോ

 പ്ലസ് ടു റിസൾട്ട് വന്നു അല്ലെ.. നിങ്ങളുടെ മക്കൾ, അനിയന്മാർ, അനിയത്തിമാർ അങ്ങനെ പലരും ഉണ്ടാകും ല്ലേ നല്ല മാർക്കോടെ പാസ്സായി ഡിഗ്രിയ്ക്ക് ഒക്കെ ജോയിൻ ചെയ്യാൻ തയ്യാറായി... പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എത്ര പണം മുടക്കിയാലും ശരി ഞാൻ എന്റെ മോനെ/മോളെ ഡിഗ്രിക്കാരൻ/ക്കാരി ആക്കും എന്ന്.. നിങ്ങൾ പക്ഷെ ഒരു കാര്യം ചിന്തിക്കാൻ വിട്ടു പോയി മൂന്നു (B.techനെ പറ്റി അല്ല, അത് താഴെ പറയാം) കൊല്ലം ഈ യൂണിവേഴ്സിറ്റികളിലെ കരിക്കുലം ഫോളോ ചെയ്ത് പരീക്ഷകൾ എഴുതുവാൻ മാത്രമുള്ള കപാസിറ്റി മാത്രമാണോ നിങ്ങളുടെ മക്കൾക്ക് ഒള്ളു? അതുമല്ലെങ്കിൽ ഈ മൂന്നു കൊല്ലം അവൻ അവന്റെ മുഴുവൻ കഴിവും പുറത്തെടുത്ത് പഠിച്ചു കഴിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ മാർക്കും വാങ്ങി പുറത്തിറങ്ങിയാൽ അവന് എന്തു ലഭിക്കും. കൂടുതൽ പോയാൽ PGക്ക് ഒരു സീറ്റ് കിട്ടും. പക്ഷെ അവന് അതുകൊണ്ട് ഒരു ജോലി കിട്ടുമോ? ഇനി കിട്ടിയാൽ തന്നെ അവനു അത് സധൈര്യം ചെയ്യുവാനുള്ള കഴിവ്‌ ഉണ്ടാകുമോ? ഉദാഹരണത്തിന് ഒരു കുട്ടി എറണാകുളത്തെ ഏറ്റവും പ്രശസ്തമായ കോളേജ് ആയ Sacred Heartil നിന്നും അവിടുത്തെ ഏറ്റവും കളർഫുൾ കോഴ്സ് ആയ ബികോം 85% മാർക്കോടെ പാസ്സായി പുറത്തിറങ്ങി, ഈ കുട്ടിയെ നമുക്ക...

പൊലീസുകാരല്ലേ കേറിക്കോ മോളെ തലയിൽ

 നമ്മൾ കൂടെ ഉണ്ടാകും ഫേസ് ബുക്കിലൂടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്‌കളിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്. ഞങ്ങൾക്ക് കാര്യമൊന്നും അറിയേണ്ട പൊലീസുകാരെ എതിർക്കാൻ ഞങ്ങൾ എന്നും കൂടെ ഉണ്ടാകും പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് അവർ പെറ്റി ചാർജ്ജ് ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയാമെങ്കിലും  ഞങ്ങൾ മുന്നിലുണ്ടാകും അവരെ താറടിക്കാൻ. പകർച്ചവ്യാധിയുടെ വ്യാപനം അതിരൂക്ഷമായിരുന്നപ്പോഴും ജനസേവനം മാത്രം മുൻനിർത്തിയുള്ള ഇവരുടെ പ്രവർത്തിയെ, അത് അവരുടെ ഡ്യൂട്ടി മാത്രമായിരുന്നു എന്ന് പറഞ്ഞു കൊണ്ട് നമുക്ക് നമ്മുടെ ന്യായത്തെ ഉയർത്തി കാണിക്കാം ഒരു കാര്യം എപ്പോഴും ഓർക്കുക നാളെ... നിന്റെ ബുദ്ധി തെളിയുന്ന ഒരു കാലത്ത് ഈ സേവകന്റെ ഇന്നത്തെ അവസ്ഥ എന്തായിരുന്നു എന്ന് ഒരിക്കലും അന്വേഷിക്കാതിരിക്കുക ഒരു പക്ഷെ അത് നിന്നെ മാനസികമായി തകർത്തു കളഞ്ഞേക്കാം

പൊടിക്ക് സീരിയസ് ആയാലോ

 രണ്ട് മൂന്ന് ആഴ്ചകൾക്ക് മുൻപ് വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു ചെരുപ്പ് കടയിൽ പോയിരുന്നു. എല്ലാം ഓൺലൈനായി ഓഫറിൽ കിട്ടുന്ന കാലത്ത് ഇത് പോലെ ഔട്‌സ്‌കേർട്സിൽ ഉള്ള കടയിൽ പോവാൻ കാരണമുണ്ട്. കട പുതിയതാണ്, നല്ല കളക്ഷൻ ഉണ്ട്, പക്ഷെ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ അവിടെ കച്ചവടം വളരെ കുറവാണ്. ചെരുപ്പ് വാങ്ങി ബിൽ കൊടുക്കുന്നതിനിടയിലെ വിശേഷം പറച്ചിലിനിടയിൽ അവർ പറയുന്ന കേട്ടു "TPR 12.1 ആണ്, കുറഞ്ഞിരുന്നെങ്കിൽ എല്ലാ ദിവസവും കട തുറക്കമായിരുന്നു" എന്ന്. "ഹാ അതെ" എന്നും പറഞ്ഞ് ഞാൻ ഇറങ്ങി ഒരാഴ്‌ച കഴിഞ്ഞു. നല്ല മഴ, നല്ല തണുപ്പും. എന്തോ സാധാരണത്തേക്കാൾ ഒരു  അധിക തണുപ്പ്, ഏതായാലും ഉറക്കം അതു കൊണ്ട് തന്നെ ഉഷാറായി. രാവിലെ നാട്ടിലെ ഹെൽത്ത് ഗ്രൂപ്പിൽ മാസ്സ് കോവിഡ് ടെസ്റ്റിനെ പറ്റി ഉണ്ട്. കഴിഞ്ഞ ആഴ്ച ചെരുപ്പ്‌ കടയിലെ പയ്യൻ പറഞ്ഞത് മനസ്സിൽ ഉണ്ട്. ഈ തണുപ്പ്‌ ഒരു കാരണമാക്കി കോവിഡ് ടെസ്റ്റിൽ പങ്കെടുക്കാം, ഉറപ്പായും വേറെ ഒരു ലക്ഷണവും ഇല്ലാത്ത സ്ഥിതിക്ക് നെഗറ്റീവും ആവും, അങ്ങനെ TPR കുറക്കാം, നാടിനെ സഹായിക്കാം, ... ടെം ടേം ടെം ടേം (ബീജീഎം ആണ്) എന്നിലെ അഭിനവ ആധുനിക പരോപകാരി ഉണർന്നെഴുന്നേറ്റു... ആന...