ഒറ്റയാൻ


ജീവിതത്തിലെ ഓരോ കാര്യത്തിനും നിങ്ങൾ ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ടോ, നിങ്ങളുടെ പങ്കാളിയുടെ സഹായം ഇല്ലാതെ ഒരവസരത്തിലും നിങ്ങൾക്ക് മുന്നോട്ട് പോകാൻ പറ്റില്ല എന്നുണ്ടോ, നിങ്ങളുടെ കഥ ഒരു ശുഭപര്യവസാനി ആയിരിക്കില്ല.
നിങ്ങൾ ഒരു പക്ഷെ വലിയ ധനിക കുടുംബത്തിൽ ജനിച്ചവനാകാം സാമാന്യം ബുദ്ധിമാനും, പക്ഷെ ഒരു കാര്യം ഒറ്റക്ക് ചെയ്യാൻ മാത്രം തന്റേടം നിങ്ങൾക്കില്ലെങ്കിൽ നിങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ വെച്ച് ജീവിതത്തെ ഭയപ്പെട്ടു തുടങ്ങും.
ഈയിടെ എന്റെ വളരെ അടുത്തവരുടെ പരാജയങ്ങൾ കാണാൻ ഇടയായി (കൂടെ തന്നെ മറ്റ് പ്രിയപ്പെട്ടവരുടെ വലിയ വിജയങ്ങളും). തീർച്ചയായും അനിയന്മാരുടെ വിജയത്തിൽ വളരെയധികം അഭിമാനം തോന്നിയെങ്കിലും, മറ്റ് ചില പരാജയങ്ങളിൽ അവർ പാളി പോയതിന്റെ കാരണം അന്വേഷിച്ചു പോകുവാൻ ഞാൻ ശ്രമിച്ചില്ല എങ്കിലും ഒരു മൂലകാരണം ഞാൻ മേൽ പറഞ്ഞതായിരുന്നു.
പരാജയപ്പെട്ടവരാരും ഒറ്റയാന്മാരല്ലായിരുന്നു. അവർക്ക് എന്തിനും ഏതിനും കൂട്ട് ആവശ്യമായിരുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തിൽ, നിങ്ങൾക്ക് ഏറ്റവും ശക്തി പ്രയോഗിക്കേണ്ട നിമിഷത്തിൽ നിന്റെ അച്ഛന്റെ പണമോ നിന്റെ കൂട്ടുകാരന്റെ പവറോ നിനക്കു കൂട്ടു വരില്ല. അന്ന് നിനക്ക് ഒറ്റയ്ക്ക് പോരാടിയെങ്കിലും ജയിക്കാൻ സാധിച്ചില്ലെങ്കിൽ കത്തിരിക്കുക, വിജയം നിന്റെ അടുത്ത് തന്നെ ഉണ്ട്.
ഞാൻ ഒന്ന് കൂടി പറയട്ടെ നീ ഇന്ന് കാണുന്ന നാളത്തെ വിജയം ഒരു പരീക്ഷയുടെ രൂപത്തിൽ അല്ലെങ്കിൽ ഒരു സ്വപ്നസമ്പാദ്യത്തിന്റ രൂപത്തിൽ ആണെന്നിരിക്കെ കാലചക്രത്തിന്റെ ഗമനം നിന്നിലെ വിജയതീരത്തിന്റെ ദൂരവും കൂട്ടിയേക്കും

Popular posts from this blog

അന്ന് കണ്ടൊരമ്മ