പതിനെട്ടാം പട്ട

രാഹുലൻ രാവിലെ എഴുന്നേറ്റത് മുതൽ ചിണുങ്ങളിൽ ആണ്,

"എന്താ എന്നെ ആർക്കും വേണ്ടേ, എന്നെ എന്താ പേപ്പറിൽ നിന്നും വെട്ടിയെടുത്തതാണോ, ഞാനും ഒരു ദേശീയപാർട്ടിയുടെ...."

പറഞ്ഞു മുഴുമിക്കാൻ സമ്മതിച്ചില്ലാ....

"ഭ്ഫാ" .......
ഒരൊറ്റ ആട്ടായിരുന്നു....

സോണിയാജിയുടെ (വീട്ടിൽ ആയതു കൊണ്ട് മാസ്ക്കില്ലായിരുന്നു) ഉമിനീർ കണങ്ങൾ ചെക്കന്റെ നെറ്റിയിൽ....

ദേശീയപാർട്ടിയുടെ കോപ്പാണ് നീ മോഴാ....
ആ റോബു മോൻ എത്ര കെഞ്ചിയതാ...
ഒരു VP എങ്കിലും....
അപ്പാടെ മുണുങ്ങിയാലോന്നു കരുതിയാ...

എന്തൊക്കെ പറഞ്ഞാലും അവനു കഴിവുണ്ട്, ഇങ്ങനെ കെടന്നു മോങ്ങൂലാ...

ബുദ്ധിജീവികൾ, ആധുനികർ, പ്രതിക്രിയാവാദികൾ എന്നൊക്കെ പറഞ്ഞ് ആ "നാരിയൾ കാ പാനീന്റെ" ആൾക്കാർ  വിജയന്റെ കൂടെ പോവും എന്നാ തോന്നുന്നത്...
അവിടത്തെ ബല്ല്യ കൊണ്ഗ്രെസ്സ്കെട്ടിയോർ വരെ ബിജയന്റെ ആൾക്കാർ ആയിക്കുന്. അഭിനവന്മാർ ആണത്രേ.....

ഹാ അതന്നെ ആണ് ഞാനും പറഞ്ഞു വരുന്നത്.....

രാഹുലന്റെ തിരുവായ്‌ മൊഴിഞ്ഞു..

ചെക്കന്റെ വായ്യേന്ന് നാലു വാക്കുകൾ കറക്ടായി ആയി വന്നപ്പോൾ സോണിയാമ്മ ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി....

എന്താ നീ ഉദ്ദേശിക്കണേ മോനെ...

കുട്ടന്റെ കണ്ണുങ്ങളിൽ തിളക്കം വന്നു
"ലയനം"

(LDF ഇൽ കൊണ്ഗ്രെസ്സ് ലയിക്കണം അതാണ് രാഹുലന്റെ മനസ്സിൽ....)

സോണിയാമ്മ പരവശയായി ഉപ്പുംമഞ്ചയിൽ ഇരുന്നു പോയി...
അറിയാതെ ആണെങ്കിലും ജനലിന്റെ ഉള്ളിലൂടെ പണ്ട് രാജീവേട്ടൻ തടമെടുത്ത പതിനെട്ടാം പട്ടയിൽ ചെന്നാണ് കണ്ണ് നിന്നത്

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ