യതീഷ് ചന്ദ്ര- ഫോർവേഡ് വന്നൊരു കത്ത്

പ്രീയപ്പെട്ട മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ അവര്‍കള്‍ക്ക്

സര്‍,
,
എന്‍റെ ഭര്‍ത്താവ് കണ്ണൂരിലെ  പോലീസുകാരനാണ്,
കണ്ണൂരിലെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സാറിനെതിരെ, ലോക്ക്ഡൗണില്‍  പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ചതില്‍ സ്വമേധയാ കേസെടുത്ത വാര്‍ത്ത ടീവിയില്‍ സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇതെഴുതുന്നത്,

ലോകം മുഴുവനും രോഗഭീതി അഭിമുഖീകരിച്ചിരിക്കുമ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് എന്നെക്കാള്‍ കൂടുതല്‍ സാറിന് മനസ്സിലാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,
സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ കാണുന്നത് പോലെ  പുറത്തിറങ്ങിയാല്‍ വെടിവയ്ക്കും എന്ന് പ്രഖ്യാപിച്ചാലും വെടിവയ്ക്കുന്നത് കാണാന്‍ പുറത്തിറങ്ങുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്,
ഈ ദിവസങ്ങളിലൊക്കെ അത് ശരിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന സംഭവങ്ങളാണുണ്ടായത്..
ലോക്ക്ഡൗണ്‍ ഇപ്പോള്‍ ഈ നാടിന്‍റെ ആവശ്യമാണ് സര്‍,
അപ്പോള്‍ ജനങ്ങളെ വീട്ടിലിരുത്താന്‍ പോലീസിനും അവരുടേതായ നടപടികള്‍ കൈകൊള്ളേണ്ടി  വരും...
ഇങ്ങനെ
പോലീസ് അവരുടേതായ പണിയെടുക്കുമ്പോള്‍ ചിലസമയം ഇത്തരം വിഷയങ്ങളുണ്ടാവും ,അത് സ്വാഭാവികമാണ്, ഇന്ന് സംഭവിച്ചത് പോലെ
ഏത്തമിടീപ്പിക്കാതെ അവരെ  ഓടിച്ചാല്‍ പ്രായമായവരെ ഓടിച്ചതിന്‍റെ പേരിലുള്ള  മനുഷ്യാവകാശലംഘന നോട്ടീസ് യതീഷ് ചന്ദ്രസര്‍ താങ്കളില്‍ നിന്നും കൈപ്പറ്റേണ്ടി വന്നേനേ...
ഇനി അഥവാ അവരെങ്ങാനും ഓട്ടത്തിനിടയില്‍ വീണാലോ,  അതിലും വലിയ  മനുഷ്യാവകാശലംഘനവും ആകുമായിരുന്നില്ലേ...?
ഇത് കാണാതെ മിണ്ടാതെ ഒന്നാം തീയതി വരുന്ന ശമ്പളം മാത്രമോര്‍മ്മിച്ച് സ്ഥലം വിട്ടാലോ അപ്പോള്‍ അത് കര്‍ത്തവ്യലംഘനവും ആകും
ഇതിനൊക്കെ ഇടയില്‍ ഒരു പോലീസുകാരന്‍ എന്താണ് ചെയ്യേണ്ടത്...?
യതീഷ് ചന്ദ്ര സര്‍ ഉള്‍പ്പെട്ട
പഴയ കളമശ്ശേരി സംഭവത്തിലെ പ്രേതം ഇപ്പോഴും താങ്കളെ വിടാതെ പിടികൂടിയെന്നാണ് എനിക്ക് തോന്നുന്നത്..

താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി ഞാന്‍ ചോദിക്കട്ടേ,
ഈ മനുഷ്യാവകാശം ചില പ്രത്യേക വിഭാഗത്തിന് മാത്രമാണോ സര്‍...?
ഈ കൊറോണക്കാലത്തും തെരുവിലിറങ്ങി വെയിലും കൊണ്ട് കഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന  പോലീസുകാരുടെ കഷ്ടതകളും പരാധീനതകളും മനുഷ്യാവകാശത്തിന്‍റെ പരിധിയില്‍ വരുമോ സര്‍...?
ഈ  മഹാമാരി നാട് മുഴുവനായി പടരുമ്പോള്‍, പലരും വീടുകളില്‍ അടങ്ങി കഴിയുമ്പോള്‍ ,
ഏവരേയും പോലെ അടങ്ങിയൊതുങ്ങി വീടുകളില്‍ സ്വന്തക്കാര്‍ക്കൊപ്പം കഴിയാന്‍ ആഗ്രഹമുള്ള മനുഷ്യര്‍ തന്നെയാണ് സര്‍ എന്‍റെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള പോലീസുകാര്‍...
അവരുടെ മനുഷ്യാവകാശത്തെക്കുറിച്ച് ഒരു വാക്കെങ്കിലും ഉച്ചരിച്ചുവോ സാര്‍ ...?
ഇതെഴുതുമ്പോള്‍ ഒരു പോലീസുകാരന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച ഒരു വാര്‍ത്ത കാണുകയുണ്ടായി ,
അത് താങ്കളുടെ മനുഷ്യാവകാശത്തിന്‍റെ പരിധിക്കപ്പുറത്തായിരുന്നോ സര്‍...?

തൊഴില്‍ മേഖലയില്‍ അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എത്രത്തോളമെന്ന് താങ്കള്‍ ഒരിക്കലെങ്കിലും അന്വേഷിക്കണം...
രാവിലെ പോകുമ്പോള്‍ വൈകീട്ട് വീട്ടിലെത്തുമോ എന്ന് ചോദിച്ചാല്‍ ''ഇന്ന്  ഒന്നും പറയാന്‍ പറ്റില്ല എമര്‍ജന്‍സിയെങ്ങാനും ഉണ്ടേല്‍ കുടുങ്ങിപോകും   '' എന്ന്  പറഞ്ഞ് പോകുന്നവരുടെ തോഴിലിടങ്ങളിലെ മനുഷ്യാവകാശം നിങ്ങളെപ്പോഴെങ്കിലും വെറുതേയെങ്കിലും തിരക്കിയോ സാര്‍..?

സര്‍ ,
പോലീസിനെക്കുറിച്ച് മുന്‍വിധിയില്ലാതെയും മുന്‍ധാരണയില്ലാതെയും ഒന്ന് കണ്ണുതുറന്ന് ഈ നാട് അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നത്തിലേക്ക് കാഴ്ച കൊടുക്കണം,,
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല,
വ്യക്തമായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയാല്‍  പോലീസിന്‍റെ കയ്യില്‍ നിന്നും തല്ല് കിട്ടുമെന്ന് അവര്‍ക്കറിയാം,
കേരളത്തിലും ഈ വിശേഷാല്‍ സാഹചര്യത്തില്‍ അങ്ങിനെതന്നെ വേണം സര്‍,
തല്ലുവാന്‍ നിയമമുണ്ടോ എന്നും നിയമം പഠിച്ച ഞാന്‍ തന്നെ തല്ലുന്നത് പ്രശ്നമില്ലെന്ന് പറയുന്നതിന്‍റെ യുക്തിയും  ചോദ്യം  ചെയ്യാന്‍ ആരും വരണമെന്നില്ല,
കാരണം ന്യായമായ ബലം പ്രയോഗിച്ച് പോലീസിന് ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാന്‍ അധികാരമുണ്ട് ആ ന്യായമായ ബലപ്രയോഗത്തിന്  പരിധിയില്ല ,അത് സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തേണ്ടതായിട്ടുള്ള ആപേക്ഷിക ബലപ്രയോഗം മാത്രമാണ്  എന്നാണ് എന്‍റെ നിരീക്ഷണം.

ഇത്തരം ഒരു സാഹചര്യത്തില്‍ ജനങ്ങളെ അത്യാവശ്യത്തിനല്ലാതെ പുറത്തിറക്കരുത്,
അത് അവരുടെ മനുഷ്യാവകാശം സംരക്ഷിക്കുവാന്‍ കൂടിയാണ് ,
മനുഷ്യരുണ്ടായാലല്ലേ മനുഷ്യാവകാശമുണ്ടാവൂ..
അതിനാല്‍ ഈ സമയത്ത് ഇതൊക്കെ അത്യാവശ്യമാണ് എന്ന് തന്നെയാണ്N പോലീസുകാരന്‍റെ ഭാര്യയെന്നതിലുപരിയായി  ഏതൊരു സാധാരണക്കാരായ ജനങ്ങളെപ്പോലെ എനിക്കും  തോന്നുന്നത്

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ