ഒന്ന് മാറി ചിന്തിച്ചാലോ
പ്ലസ് ടു റിസൾട്ട് വന്നു അല്ലെ.. നിങ്ങളുടെ മക്കൾ, അനിയന്മാർ, അനിയത്തിമാർ അങ്ങനെ പലരും ഉണ്ടാകും ല്ലേ നല്ല മാർക്കോടെ പാസ്സായി ഡിഗ്രിയ്ക്ക് ഒക്കെ ജോയിൻ ചെയ്യാൻ തയ്യാറായി... പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എത്ര പണം മുടക്കിയാലും ശരി ഞാൻ എന്റെ മോനെ/മോളെ ഡിഗ്രിക്കാരൻ/ക്കാരി ആക്കും എന്ന്.. നിങ്ങൾ പക്ഷെ ഒരു കാര്യം ചിന്തിക്കാൻ വിട്ടു പോയി മൂന്നു (B.techനെ പറ്റി അല്ല, അത് താഴെ പറയാം) കൊല്ലം ഈ യൂണിവേഴ്സിറ്റികളിലെ കരിക്കുലം ഫോളോ ചെയ്ത് പരീക്ഷകൾ എഴുതുവാൻ മാത്രമുള്ള കപാസിറ്റി മാത്രമാണോ നിങ്ങളുടെ മക്കൾക്ക് ഒള്ളു? അതുമല്ലെങ്കിൽ ഈ മൂന്നു കൊല്ലം അവൻ അവന്റെ മുഴുവൻ കഴിവും പുറത്തെടുത്ത് പഠിച്ചു കഴിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ മാർക്കും വാങ്ങി പുറത്തിറങ്ങിയാൽ അവന് എന്തു ലഭിക്കും. കൂടുതൽ പോയാൽ PGക്ക് ഒരു സീറ്റ് കിട്ടും. പക്ഷെ അവന് അതുകൊണ്ട് ഒരു ജോലി കിട്ടുമോ? ഇനി കിട്ടിയാൽ തന്നെ അവനു അത് സധൈര്യം ചെയ്യുവാനുള്ള കഴിവ് ഉണ്ടാകുമോ? ഉദാഹരണത്തിന് ഒരു കുട്ടി എറണാകുളത്തെ ഏറ്റവും പ്രശസ്തമായ കോളേജ് ആയ Sacred Heartil നിന്നും അവിടുത്തെ ഏറ്റവും കളർഫുൾ കോഴ്സ് ആയ ബികോം 85% മാർക്കോടെ പാസ്സായി പുറത്തിറങ്ങി, ഈ കുട്ടിയെ നമുക്ക...