ഒന്ന് മാറി ചിന്തിച്ചാലോ

 പ്ലസ് ടു റിസൾട്ട് വന്നു അല്ലെ..


നിങ്ങളുടെ മക്കൾ, അനിയന്മാർ, അനിയത്തിമാർ അങ്ങനെ പലരും ഉണ്ടാകും ല്ലേ നല്ല മാർക്കോടെ പാസ്സായി ഡിഗ്രിയ്ക്ക് ഒക്കെ ജോയിൻ ചെയ്യാൻ തയ്യാറായി...


പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എത്ര പണം മുടക്കിയാലും ശരി ഞാൻ എന്റെ മോനെ/മോളെ ഡിഗ്രിക്കാരൻ/ക്കാരി ആക്കും എന്ന്..


നിങ്ങൾ പക്ഷെ ഒരു കാര്യം ചിന്തിക്കാൻ വിട്ടു പോയി മൂന്നു (B.techനെ പറ്റി അല്ല, അത് താഴെ പറയാം) കൊല്ലം ഈ യൂണിവേഴ്സിറ്റികളിലെ കരിക്കുലം ഫോളോ ചെയ്ത് പരീക്ഷകൾ എഴുതുവാൻ മാത്രമുള്ള കപാസിറ്റി മാത്രമാണോ നിങ്ങളുടെ മക്കൾക്ക് ഒള്ളു?


അതുമല്ലെങ്കിൽ ഈ മൂന്നു കൊല്ലം അവൻ അവന്റെ മുഴുവൻ കഴിവും പുറത്തെടുത്ത് പഠിച്ചു കഴിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ മാർക്കും വാങ്ങി പുറത്തിറങ്ങിയാൽ അവന് എന്തു ലഭിക്കും. കൂടുതൽ പോയാൽ PGക്ക് ഒരു സീറ്റ് കിട്ടും. പക്ഷെ അവന് അതുകൊണ്ട് ഒരു ജോലി കിട്ടുമോ? ഇനി കിട്ടിയാൽ തന്നെ അവനു അത് സധൈര്യം ചെയ്യുവാനുള്ള കഴിവ്‌ ഉണ്ടാകുമോ?


ഉദാഹരണത്തിന് ഒരു കുട്ടി എറണാകുളത്തെ ഏറ്റവും പ്രശസ്തമായ കോളേജ് ആയ Sacred Heartil നിന്നും അവിടുത്തെ ഏറ്റവും കളർഫുൾ കോഴ്സ് ആയ ബികോം 85% മാർക്കോടെ പാസ്സായി പുറത്തിറങ്ങി, ഈ കുട്ടിയെ നമുക്കെ തൽക്കാലം KT മിറാഷ് എന്നു വിളിക്കാം


അപ്പുറത്ത് കുറച്ചു സാമ്പത്തികമായി പിന്നിൽ ആയി എന്ന കാരണത്താൽ ഫുൾ ടൈം  കോഴ്‌സിന് പോകാൻ പറ്റാതെ പാർട് ടൈം ആയി ബില്ലിംഗ് ജോലിക്കും ചെറിയ അക്കൗണ്ടന്റ് ജോലിക്കും പോയി ബാക്കി സമയം കൊണ്ട് ഏതോ ഒരു  പാരലൽ കോളേജിൽ മൂന്നോ നാലോ പേപ്പർ മാത്രം ട്യൂഷനു പോയി ബാക്കി സ്വന്തം പഠിച്ച് 60% മാർക്കോടെ പാസ്സായി നിൽക്കുന്ന കുട്ടിശങ്കരനും


നിങ്ങൾ ഒരു ബുദ്ധിയുള്ള എംപ്ലോയർ ആണെങ്കിൽ ആരെ ആണ് ജോലിക്ക് എടുക്കുക?


തീർച്ചയായും കുട്ടിശങ്കരനെ ആകും, കാരണം അവനു പണി അറിയാം


അപ്പോൾ നമുക്ക് നമ്മുടെ മക്കളെ പഠിപ്പിക്കാൻ പണം ഉണ്ടായിപ്പോയതാണോ തെറ്റ്?


ഇപ്പോൾ പല കമ്പനികളും ചിലവ് കുറക്കാൻ വേണ്ടി BTech കാരെ എടുക്കുന്നതിനു പകരം BSc electronics പോലത്തെ കോഴ്സ് കഴിഞ്ഞവരെ എടുത്ത് ട്രെയിനിംഗ് കൊടുത്ത് ജോലിക്ക് പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. BTech കാർ കോഴ്സിന് ജോയിൻ ചെയ്യുമ്പോൾ തന്നെ ലക്ഷ്യം വെക്കുന്നത് Banking  ആണ്. അങ്ങനെ ആണെങ്കിൽ അവർക്ക് കോമേഴ്സ് പഠിച്ചാൽ പോരെ.അങ്ങനെ ആണെങ്കിൽ ജോലിക്ക് കേറി കഴിഞ്ഞാൽ ബാലൻസ് ഷീറ്റിന്റെ ആരാണ് ഈ പ്രോഫിറ്റ് ആൻഡ് ലോസ്സ് അക്കൗണ്ട് എന്നെങ്കിലും അറിയാൻ പറ്റും.


ഞാൻ പറഞ്ഞു വരുന്നത് ഇത്രെയെ ഒള്ളു..


ഈ കൺവെൻഷണൽ രീതികളിൽ നിന്നും നമ്മൾ മാറി ചിന്തിക്കണം. അച്ഛനും അമ്മയ്ക്കും ജാഡ പറയുവാൻ വേണ്ടി മാത്രമാകരുത് മക്കളുടെ വിദ്യാഭ്യാസം


അത് അവർക്ക് ചേരുന്നതാവണം. കുറച്ച് മാർക്ക് കുറഞ്ഞാലും വേണ്ടില്ല അവരുടെ ചില പാഷനുകളും കൂടെ കൊണ്ടു പോകാൻ അനുവദിക്കണം, കാരണം നാളെ അവന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത് ഇപ്പോൾ നിങ്ങൾ വിലമതിക്കാത്ത അവന്റെ ഈ പാഷനുകൾ ആവാം

Popular posts from this blog

Momentum/Swing Trading (Malayalam)

NOT READY FOR ANOTHER GOODBYE 💔

അന്ന് കണ്ടൊരമ്മ