പൊലീസുകാരല്ലേ കേറിക്കോ മോളെ തലയിൽ

 നമ്മൾ കൂടെ ഉണ്ടാകും

ഫേസ് ബുക്കിലൂടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്‌കളിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്.


ഞങ്ങൾക്ക് കാര്യമൊന്നും അറിയേണ്ട

പൊലീസുകാരെ എതിർക്കാൻ ഞങ്ങൾ എന്നും കൂടെ ഉണ്ടാകും


പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് അവർ പെറ്റി ചാർജ്ജ് ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയാമെങ്കിലും  ഞങ്ങൾ മുന്നിലുണ്ടാകും അവരെ താറടിക്കാൻ.


പകർച്ചവ്യാധിയുടെ വ്യാപനം അതിരൂക്ഷമായിരുന്നപ്പോഴും ജനസേവനം മാത്രം മുൻനിർത്തിയുള്ള ഇവരുടെ പ്രവർത്തിയെ, അത് അവരുടെ ഡ്യൂട്ടി മാത്രമായിരുന്നു എന്ന് പറഞ്ഞു കൊണ്ട് നമുക്ക് നമ്മുടെ ന്യായത്തെ ഉയർത്തി കാണിക്കാം


ഒരു കാര്യം എപ്പോഴും ഓർക്കുക


നാളെ...

നിന്റെ ബുദ്ധി തെളിയുന്ന ഒരു കാലത്ത് ഈ സേവകന്റെ ഇന്നത്തെ അവസ്ഥ എന്തായിരുന്നു എന്ന് ഒരിക്കലും അന്വേഷിക്കാതിരിക്കുക


ഒരു പക്ഷെ അത് നിന്നെ മാനസികമായി തകർത്തു കളഞ്ഞേക്കാം

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ