Posts

Showing posts from 2020

ഒരു യാത്രാമൊഴി

"അയ്യപ്പേട്ടാ...." ഞാൻ തിരിഞ്ഞു നോക്കുന്നതിനു മുൻപേ തന്നെ അവൻ പുറകിലൂടെ എന്റെ തോളിൽ കൈ വെച്ച് തല എന്റെ പുറത്തു ചാരി നിന്നു. അവന്റെ ഏങ്ങൽ കുറച്ചുറക്കെയായപ്പോൾ ഞാൻ തിരിഞ്ഞു നിന്ന് അവന്റെ ചുമലിൽ പിടിച്ച് കുറച്ചു ഒതുക്കി മാറ്റി നിർത്തി.. നമ്മളെ സച്ചിയേട്ടൻ... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.... മൃതദേഹം പൊതുദർശനത്തിനു വെച്ച ഹൈക്കോടതി വളപ്പിലെ വശങ്ങളിലെ സന്ദർശകർക്കുള്ള കസേരകളിലൊന്നിലേക്ക് ഞാൻ അവനെ ഇരുത്തി. ഏതൊക്കയോ ശക്തി ഉപയോഗിച്ച് കടിച്ചു പിടിച്ച എന്റെ ഉള്ളിലെ സങ്കടക്കടൽ പൊട്ടിയൊഴുകാൻ തുടങ്ങി. എനിക്കും കോശിക്കും സച്ചി ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു. ഇത്രയും വിങ്ങിപൊട്ടുന്ന കോശിയെ ഞാൻ ഇതിനു. മുൻപ് കണ്ടിട്ടില്ല, മാസങ്ങൾക്ക് മുൻപ് അവന്റെ അപ്പൻ മരിച്ചപ്പോൾ പോലും. ഇന്ന് കട്ടപ്പനയിലുള്ള ഒരു ദിവസം പോലും ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. അവന്റെ അയ്യപ്പൻ നായർ വിളി അയ്യപ്പേട്ടനിലേക്ക് എത്താൻ അധികം നാൾ എടുത്തിരുന്നില്ല. ഞാൻ കട്ടപ്പനയിലേക്ക് പോസ്റ്റിംഗ് കിട്ടി വരുന്ന കാര്യത്തിൽ മാത്രമേ അവനു അറിവില്ലാതിരുന്നൊള്ളു. പിന്നെയുള്ള എന്റെ ഓരോ കാര്യത്തിലും അവന്റെ ശ്രദ്ധ ഞാൻ അറിയാതെ ഉണ്ട

വേണുവേട്ടന് പിറന്നാൾ ആശംസകൾ

Image
കേശവൻ വേണുഗോപാൽ എന്നു പറഞ്ഞാൽ ഒരു പക്ഷെ നമുക്കു പരിചയം ഉണ്ടാവില്ല സ്വന്തം നാടിനെ നെഞ്ചോട് ചേർത്ത ഒരു കലാകാരൻ അങ്ങനെ നെടുമുടി എന്ന കുട്ടനാടൻ ഗ്രാമം കൂടി പ്രശസ്തമായി. കാവാലം നാരായണ പണികരുമായുള്ള അടുപ്പവും നാടകവും കുട്ടനാടിന്റെ താളവും എല്ലാം ആവാഹിച്ചു അങ്ങനെ 1978 ഇൽ തമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ചു പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു. ചമരം (1980) , വിടപറയും മുൻപേ (1981),ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം (1987), ഹിസ് ഹൈനസ് അബ്‌ദുള്ള(1990), തേന്മാവിൻ കോമ്പത്തു(1994), മാർഗം (2003). തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ചു അവാർഡുകൾ കരസ്ഥമാക്കി.തനിക്കു തിരക്കഥയും വഴങ്ങുമെന്ന് തനിയെ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഭാര്യ സുശീല മക്കൾ കണ്ണനും ഉണ്ണിയും പിന്നെ കൊച്ചുമക്കളുമൊക്കെ ആയി സുഖമായി ഇരിക്കുന്നു. നമ്മുടെ സ്വന്തം വേണുച്ചേട്ടന് 72 തികയുമ്പോൾ നമുക്കു ആശംസകൾ നേരാം.. ഇനിയും ഒരുപാട് കാലം നല്ല കഥാപാത്രങ്ങലുമായി തിളങ്ങാൻ സാധിക്കട്ടെ. സർവേശ്വരൻ അതിനു അനുഗ്രഹിക്കട്ടെ.

Leadership

Chairman, TATA Steel was holding a weekly meeting with Tata Steel staff  in Jamshedpur. A worker took up a serious issue. He said the quality and hygiene of toilets for the workers was very bad. Whereas, he  pointed that the cleaniness and the hygiene of executive toilets was always very good. Chairman asked his top executive how much time he needs to set it right. The executive asked for a month to set it right. Chairman said "I would rather do it in a day. Send me a carpenter." Next day, when the carpenter came, *he ordered the sign boards to be swapped*. The sign board on the workers’ toilet displayed "Executives" and the Executives’ toilet displayed "Workers”. Chairman then instructed this sign to be changed every fortnight. The quality of both the toilets came at par in the next three days. The Leadership is something much more than being an Executive Learning from this message : - _Problem identification requires critical thinking_ Bu

പതിനെട്ടാം പട്ട

രാഹുലൻ രാവിലെ എഴുന്നേറ്റത് മുതൽ ചിണുങ്ങളിൽ ആണ്, "എന്താ എന്നെ ആർക്കും വേണ്ടേ, എന്നെ എന്താ പേപ്പറിൽ നിന്നും വെട്ടിയെടുത്തതാണോ, ഞാനും ഒരു ദേശീയപാർട്ടിയുടെ...." പറഞ്ഞു മുഴുമിക്കാൻ സമ്മതിച്ചില്ലാ.... "ഭ്ഫാ" ....... ഒരൊറ്റ ആട്ടായിരുന്നു.... സോണിയാജിയുടെ (വീട്ടിൽ ആയതു കൊണ്ട് മാസ്ക്കില്ലായിരുന്നു) ഉമിനീർ കണങ്ങൾ ചെക്കന്റെ നെറ്റിയിൽ.... ദേശീയപാർട്ടിയുടെ കോപ്പാണ് നീ മോഴാ.... ആ റോബു മോൻ എത്ര കെഞ്ചിയതാ... ഒരു VP എങ്കിലും.... അപ്പാടെ മുണുങ്ങിയാലോന്നു കരുതിയാ... എന്തൊക്കെ പറഞ്ഞാലും അവനു കഴിവുണ്ട്, ഇങ്ങനെ കെടന്നു മോങ്ങൂലാ... ബുദ്ധിജീവികൾ, ആധുനികർ, പ്രതിക്രിയാവാദികൾ എന്നൊക്കെ പറഞ്ഞ് ആ "നാരിയൾ കാ പാനീന്റെ" ആൾക്കാർ  വിജയന്റെ കൂടെ പോവും എന്നാ തോന്നുന്നത്... അവിടത്തെ ബല്ല്യ കൊണ്ഗ്രെസ്സ്കെട്ടിയോർ വരെ ബിജയന്റെ ആൾക്കാർ ആയിക്കുന്. അഭിനവന്മാർ ആണത്രേ..... ഹാ അതന്നെ ആണ് ഞാനും പറഞ്ഞു വരുന്നത്..... രാഹുലന്റെ തിരുവായ്‌ മൊഴിഞ്ഞു.. ചെക്കന്റെ വായ്യേന്ന് നാലു വാക്കുകൾ കറക്ടായി ആയി വന്നപ്പോൾ സോണിയാമ്മ ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി.... എന്താ നീ ഉദ്ദേശിക്കണേ മോനെ...

മറ്റൊരു ലോക്ക്ഡൗണ് അപാരത

നമസ്തേ, ഈ കാലഘട്ടത്തിൽ എന്താണ് എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നറിയില്ല. എന്നിരുന്നാലും കുറച്ചു കാര്യങ്ങൾ പറയാം എന്നു തന്നെ തീരുമാനിച്ചു. ഓരോ നൂറ് വർഷം കൂടുമ്പോഴും മഹാമാരിയുടെ രൂപത്തിൽ ഭൂമി അതിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കും. ഭൂമിക്ക് താങ്ങാൻ പറ്റുന്നതിൽ കൂടുതൽ ഭാരം വരുംപ്പോൾ പ്രകൃതി തന്നെ അതിനൊരു പരിഹാരം കണ്ടുപിടിക്കുന്നു. ഇപ്പോഴത്തെ ഈ മഹാമാരിയും പ്രളയം വന്നതും ആമസോൺ കാടുകൾ കത്തിയതും എല്ലാം ഇതിന് ഉദാഹരണമാണ്. ഇതുപോലുള്ള മഹാ ദുരന്തങ്ങളിൽ പെട്ട് കുറേ ഏറെ ജീവജാലങ്ങൾ നശിച്ചു പോയേക്കാം. അതോടൊപ്പം ഭൂമി മനുഷ്യനേയും  ബാലൻസ് ചെയ്യാൻ ശ്രമിക്കു. ഇത് പോലെ ഉള്ള മാഹാമാരിയായും പ്രളയമായും എല്ലാം അത് സംഭവിക്കാം. ഒരു പക്ഷെ നമ്മൾ എല്ലാവരും ഈ ദുരന്തങ്ങളിൽ പെട്ട് പോയേക്കാം. വേദന മാത്രം തരുന്ന ഈ ദുരിത കാലത്ത് ഉണ്ടായ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഒന്നാണ് ഗംഗ പോലുള്ള മഹാനദികൾ കുറേ ഏറെ എന്കിലും ശുദ്ധീകരിക്കപെട്ടു എന്നുള്ളത്. ലോകം മുഴുവൻ ലോക്ഡൗൺ ആയ ഈ സമയത്ത് കൂടുതൽ ശുദ്ധീകരിക്കപെട്ട ഇടങ്ങൾ ആയിരിക്കാം നമുക്ക് തിരികെ ലഭിക്കുന്നത്. തിരക്ക് പിടിച്ച ലോകത്ത് തീരേ തിരക്കില്ലാതേയും ജീവിക്കാൻ ഈ മഹാമാരി നമ്മെ

യതീഷ് ചന്ദ്ര- ഫോർവേഡ് വന്നൊരു കത്ത്

പ്രീയപ്പെട്ട മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ അവര്‍കള്‍ക്ക് സര്‍, , എന്‍റെ ഭര്‍ത്താവ് കണ്ണൂരിലെ  പോലീസുകാരനാണ്, കണ്ണൂരിലെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സാറിനെതിരെ, ലോക്ക്ഡൗണില്‍  പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ചതില്‍ സ്വമേധയാ കേസെടുത്ത വാര്‍ത്ത ടീവിയില്‍ സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇതെഴുതുന്നത്, ലോകം മുഴുവനും രോഗഭീതി അഭിമുഖീകരിച്ചിരിക്കുമ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് എന്നെക്കാള്‍ കൂടുതല്‍ സാറിന് മനസ്സിലാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ കാണുന്നത് പോലെ  പുറത്തിറങ്ങിയാല്‍ വെടിവയ്ക്കും എന്ന് പ്രഖ്യാപിച്ചാലും വെടിവയ്ക്കുന്നത് കാണാന്‍ പുറത്തിറങ്ങുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്, ഈ ദിവസങ്ങളിലൊക്കെ അത് ശരിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന സംഭവങ്ങളാണുണ്ടായത്.. ലോക്ക്ഡൗണ്‍ ഇപ്പോള്‍ ഈ നാടിന്‍റെ ആവശ്യമാണ് സര്‍, അപ്പോള്‍ ജനങ്ങളെ വീട്ടിലിരുത്താന്‍ പോലീസിനും അവരുടേതായ നടപടികള്‍ കൈകൊള്ളേണ്ടി  വരും... ഇങ്ങനെ പോലീസ് അവരുടേതായ പണിയെടുക്കുമ്പോള്‍ ചിലസമയം ഇത്തരം വിഷയങ്ങളുണ്ടാവും ,അത് സ്വാഭാവികമാണ്, ഇന്ന് സംഭവിച്

ബെറുതിനെ

അറിയില്ല പറയാൻ എൻ മനമെന്ത് ചൊല്ലുനെന്നു നിന്നെകരുതിയെന്തിനീ നിശ്വാസമെന്നും അറിയാമെനിക്ക് എൻ ഹൃദയമുൾകാമ്പിൽ നിന്നുടെ ഇടമൊരു സ്വർഗ്ഗമാണെന്നും

മന്മഥം

അന്ന് ഞാൻ ഭുജിച്ചൊരു പാനപത്രത്തിൽ നിന്റെ വിയർപ്പും കൊഴുപ്പുമുണ്ടായിരുന്നതിൽ തിമർത്തു ഞാനാടിയ ആനന്ദനൃത്തത്തിൽ കാമദേവൻ തൻ നിഴൽ ശയിപ്പൂ

ഒറ്റയാൻ

ജീവിതത്തിലെ ഓരോ കാര്യത്തിനും നിങ്ങൾ ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ടോ, നിങ്ങളുടെ പങ്കാളിയുടെ സഹായം ഇല്ലാതെ ഒരവസരത്തിലും നിങ്ങൾക്ക് മുന്നോട്ട് പോകാൻ പറ്റില്ല എന്നുണ്ടോ, നിങ്ങളുടെ കഥ ഒരു ശുഭപര്യവസാനി ആയിരിക്കില്ല. നിങ്ങൾ ഒരു പക്ഷെ വലിയ ധനിക കുടുംബത്തിൽ ജനിച്ചവനാകാം സാമാന്യം ബുദ്ധിമാനും, പക്ഷെ ഒരു കാര്യം ഒറ്റക്ക് ചെയ്യാൻ മാത്രം തന്റേടം നിങ്ങൾക്കില്ലെങ്കിൽ നിങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ വെച്ച് ജീവിതത്തെ ഭയപ്പെട്ടു തുടങ്ങും. ഈയിടെ എന്റെ വളരെ അടുത്തവരുടെ പരാജയങ്ങൾ കാണാൻ ഇടയായി (കൂടെ തന്നെ മറ്റ് പ്രിയപ്പെട്ടവരുടെ വലിയ വിജയങ്ങളും). തീർച്ചയായും അനിയന്മാരുടെ വിജയത്തിൽ വളരെയധികം അഭിമാനം തോന്നിയെങ്കിലും, മറ്റ് ചില പരാജയങ്ങളിൽ അവർ പാളി പോയതിന്റെ കാരണം അന്വേഷിച്ചു പോകുവാൻ ഞാൻ ശ്രമിച്ചില്ല എങ്കിലും ഒരു മൂലകാരണം ഞാൻ മേൽ പറഞ്ഞതായിരുന്നു. പരാജയപ്പെട്ടവരാരും ഒറ്റയാന്മാരല്ലായിരുന്നു. അവർക്ക് എന്തിനും ഏതിനും കൂട്ട് ആവശ്യമായിരുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തിൽ, നിങ്ങൾക്ക് ഏറ്റവും ശക്തി പ്രയോഗിക്കേണ്ട നിമിഷത്തിൽ നിന്റെ അച്ഛന്റെ പണമോ നിന്റെ കൂട്ടുകാരന്റെ പവറോ നിനക്കു കൂട്ടു വരില്ല. അന്ന് നിനക്ക്