കഥത്രയങ്ങൾ

l

കടയിൽ അലസമായി ഇരിക്കുകയായിരുന്നു അപ്പോഴാണ് മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ച    ഒരു വൃദ്ധയായ സ്ത്രീ കോംപ്ലസ്‌സിന്റെ അകത്തേക്ക് കടന്നു വരുന്നത് കണ്ടത്....

  "ഹോ..നാശം ഈ ഭിക്ഷകാരെ ഒക്കെ
   ആരാ ഇതിനകത്തെക്കു കയറ്റി വിട്ടത്"    
ഞാൻ സ്വയം പിറ്പിറത്തു..!

 പണ്ടാരം അടങ്ങാൻ കൃത്യമായി അവർ എന്റെ കടയുടെ മുൻപിൽ തന്നെ എത്തി. ഞാൻ ആ വൃദ്ധയെ ശ്രദ്ധിക്കാതെ മൊബൈൽ ഫോണിൽ ചുമ്മാ നോക്കിയിരുന്നു

  "മോനെ..ഇവിടെ എവിടെയാ ഊണ് കിട്ടുന്നെ?.
ആ വൃദ്ധ എന്നോടായി ചോദിച്ചു..!

   "ദേ..ആ ഭാഗത്ത് ഉണ്ട്... ഇതൊക്കെപൈസ തട്ടാൻ ഉള്ള അവരുടെ നമ്പർ അല്ലെ  ഞാൻ മനസ്സിൽ ഓർത്തു..!

  "അവിടെ തുറന്നിട്ടില്ല മോനെ..
 ഇതിന്റെ മുകളിൽ ഉണ്ടെന്നു കേട്ടു'
     
 "അത് ദെ.ആ ഭാഗത്ത,

മുകളിലേക്കു കൈ ചൂണ്ടി നീരസത്തോട് കൂടി
ഞാൻ പറഞ്ഞു നിർത്തി..!
 എൻ്റെ മുഖത്തെ നീരസം കണ്ടതിനാലാവണം ആ വൃദ്ധ കയ്യിൽ ഇരുന്ന കാശ് ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞത്...

 'മോനെ...എൻ്റെ കയ്യിൽ പൈസ ഉണ്ട്
  മുകളിലേക്കു കയറാൻ മോൻ എന്നെ ഒന്ന്
  സഹായിച്ചാൽ മാത്രം മതി'..

വൃദ്ധയുടെ ആ മറുപടിയിൽ ഞാൻ വല്ലാതെ ആയി
അന്ന് ഞാൻ അറിഞ്ഞു മുഷിഞ്ഞു നാറിയത് അവരായിരുന്നില്ല ഞാൻ ആയിരുന്നു എന്റെ മനസ്സായിരുന്നു...

2

പ്രണയം അരുതെന്ന് അമ്മ പറഞ്ഞു
അമ്മയെ ഞാൻ പുലഭ്യം പറഞ്ഞു
പ്രണയം അരുതെന്ന് അച്ഛൻ പറഞ്ഞു
അച്ഛനും കൊടുത്തു ചുട്ട മറുപടി
പ്രണയം അരുതെന്ന് ഒടുവിൽ     അവളും പറഞ്ഞു
അന്നെന്റ്റെ കണ്ണുനീര്
ഒഴുക്കുന്നുണ്ടായിരുന്നു
അത് അവളെ ഓർത്തല്ല
മാപ്പ് ചോദിക്കാൻ ഏന്റ്റെ
അമ്മ ഇന്നു ഇല്ലല്ലോ എന്നോർത്ത് ....

3

ഇന്നലെ  കണ്ട സ്വപ്‌നങ്ങളിലൊന്നു
മരണത്തിലേക്കുള്ള
എന്റ്റെ യാത്രയായിരുന്നു .!

അന്നും ജീവിതത്തിലേക്ക്
എന്നെ തട്ടിയുണര്ത്തിയത്
എന്റ്റെ അമ്മ മാത്രം....



Authored by Shihab Rahim Fort Kochi

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ