Selfie

ഇന്ന് ഞാൻ വഴിയോര കാഴ്ചകൾ
കണ്ടു നടക്കുകയായിരുന്നു

വിശന്നു വലഞ്ഞു കരയുന്ന
ഒരു കുഞ്ഞും
അതിനെ മാറോടണച്ചു
കൈ നീട്ടുന്ന ഒരമ്മയും

അത് കണ്ട്  ഞാൻ എടുത്തു
നല്ല കിടിലൻ   'സെൽഫി'

എനിക്ക് കിട്ടി 150 ലൈക്കും
ഒരു 50 കമന്റും

അവനു കിട്ടിയതോ
എന്റ്റെ  ഒരൊറ്റ    'ക്ലിക്ക്'  മാത്രം...


By Shihab Rahim Fort Kochi