പുള്ള്

 പ്രവീണിൻ്റെം റിയാസിൻ്റെം ഒരു സിനിമ എന്ന് മാത്രമേ 'പുള്ള് ' കാണാൻ കയറുമ്പോൾ മനസ്സിൽ ഉള്ള ഫീലിംഗ്. പക്ഷെ സിനിമ തുടങ്ങി കുറച്ച് മിനുട്ടുകൾ കഴിഞ്ഞപ്പോൾ ആണ് ശരിക്കും ഒന്ന് സീരിയസ് ആയത്. ഇവർ നമ്മുടെ കൂട്ടുകാർ എന്നതിനേക്കാൾ ഈ മനോഹര സിനിമയുടെ സംവിധായകർ ആണ് എന്ന നിലയിലേക്ക് നമ്മുടെ ഒക്കെ ബഹുമാനം നിമിഷങ്ങൾ കൊണ്ട് കയ്യടക്കുന്ന രീതിയിലേക്ക് സിനിമ പുരോഗമിക്കുന്നത് ആണ് കണ്ടത്. തികച്ചും പുതുമുഖങ്ങൾ എന്ന് വിളിക്കപ്പെടുന്നവരുടെ അസാധ്യ അതിസുന്ദര പ്രകടനമാണ് അവിടെ കാണാൻ സാധിച്ചത്.


'പുള്ളും പരുന്തും കുരത്തോല നാഗവും' എന്ന മധുസൂദനൻ നായർ വരികൾ പാടി വളർന്ന നമുക്ക്, കേരളത്തിൻ്റെ വടക്കും മദ്ധ്യവും തെക്കും അതിൻ്റേതായ സൗന്ദര്യത്തിൽ കാണാൻ കഴിയുന്ന നമുക്ക് ഈ സിനിമ വല്ലാത്ത ഒരു അനുഭവം ആയിരുന്നു. 


ക്രൗഡ് ഫണ്ടിങ്ങിൽ ചെയ്ത ഒരു സിനിമ ആണ് പുള്ള് . എനിക്കും അതിൽ പങ്കുചേരാൻ ഉള്ള ഭാഗ്യം ലഭിച്ചിരുന്നു (അതിപ്പോൾ ചെറിയ ഒരു അഹങ്കാരം ആയോ?, ഏയ് 😀). മിത്തും വിശ്വാസവും തമ്മിലുള്ള തർക്കം നടക്കുന്ന ഈ സമയത്ത് തന്നെ ഇത് റിലീസ് ചെയ്യാൻ സാധിച്ചു എന്നത് തികച്ചും യാദച്ഛികമാണ് എങ്കിലും അതിലും എന്തോ...?


സാധാരണ തലത്തിൽ നിന്നും കുറച്ച് മുകളിൽ പ്ലേസ് ചെയ്യപ്പെടേണ്ട സിനിമ എന്തൊക്കയോ കാരണങ്ങൾ കൊണ്ട് കൂടുതൽ ആളുകളിലേക്ക് എത്തുന്നില്ല എന്നത് വളരെ സീരിയസ് ആയി കാണേണ്ടത് ആണ്.


നമ്മുടെ പ്രകൃതിയും കൃഷിയും ആചാരങ്ങളും എല്ലാം എത്ര മാത്രം പരസ്പരം കടപെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ ഒരു വിവരണം ഇനി വേറെ ഇല്ല. തെറ്റാത്ത കാലത്തിൽ നിന്നും തെറ്റിയ കാലത്തേക്കുള്ള ഒരു സഞ്ചാരം ഒന്ന് മാറി ചിന്തിക്കാൻ പുതിയ തലമുറക്ക് സാധിക്കട്ടെ. ദേവമ്മയും ജയനും കണ്ണനും എല്ലാം നമ്മുടെ മനസ്സിലും സ്ഥാനം നേടുന്നു, ചെറിയ ഒരു വേദന ആയി....


വളരെ അധികം കാലിക പ്രസക്തിയുള്ള ഒരു വിഷയം, അടുത്ത

കാലത്ത് കാണാൻ സാധിച്ച അതിശക്തമായ ഒരു സ്ത്രീകഥാപാത്രം- ദേവമ്മ...😊

 

അഭിനയിച്ച ഓരോരുത്തരും, ദൃശ്യം പകർത്തിയവരും പാട്ട് എഴുതിയവരും പാടിയവരും, കഥ എഴുതിയവരും, ചായം പൂശാൻ സഹായിച്ചവരും, സെറ്റ് ഒരുക്കിയവരും മറ്റ് എല്ലാവരും (പുതുമുഖങ്ങൾ എന്നത് ഒരു കളിവചനം ആക്കും വിധം) അവരവരുടെ ഭാഗം ഗംഭീരമാക്കിയിരിക്കുന്നു


Congratulations Team Pullu

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ