ടൂർ...


ടൂർ എന്നു കേൾക്കുമ്പോൾ  ഓര്മവരുന്നൊരു സ്കൂൾ കാലഘട്ടമുണ്ട് .....
ക്ലാസ് കേട്ട് ആകെ ബോർ അടിച്ചു കൊണ്ടിരികുമ്പോൾ ആണ് 'ശങ്കരാടി'എന്ന് വിളിപേരുള്ള നമ്മുടെ പ്യുണ്‍ ശങ്കരൻ ചേട്ടൻ ഹെഡ് മാസ്റ്ററുടെ അറിയിപ്പുമായി കടന്നു വരുന്നത്

  "ഈ വരുന്ന 20,21,22 തീയതികളിലായി ഊട്ടി , കൊടൈകനാൽ എന്നിവിടങ്ങളിലേക്ക് ടൂർ പോകുന്നു 1200 രൂപയാണ് ഫീസ്‌ താല്പര്യം ഉള്ളവർ നാളെ പേര് കൊടുകണം'..

കേട്ടപ്പോ ഭയങ്കര സന്തോഷം തോന്നി കൂടെ സങ്കടവും ഇതെങ്ങനെ വീട്ടില് പറയും .അന്നു വൈകുന്നേരം ഉമ്മയുടെ അടുത്ത്‌ പരുങ്ങി നിന്ന് പറഞ്ഞു
 "ക്ലാസിൽ നിന്നും ടൂർ പോകുന്നുണ്ട്  ഊട്ടിയിലും കൊടൈകനാലും'

 "ആണോ?
ഉമ്മയുടെ മുഖത്തും സന്തോഷം

 "ബാപ്പയോട് ചോദിച്ചിട്ട് മോനും പോയിക്കോ'

  "പക്ഷെ ഉമ്മ 1200 രൂപയാണ് ഫീസ്‌ അത്'

അത് കേട്ടതും അടുക്കളയിൽ കുറച്ചു പണിയുന്ടെന്നും പറഞ്ഞു ഉമ്മ പോയി..

പാവം ഉമ്മ എന്ത് ചെയ്യാൻ  ബാപ്പയുടെ അവസ്ഥ ഉമ്മാക്കല്ലേ  അറിയൂ എന്നെക്കാൾ കൂടുതൽ സങ്കടം ഉമ്മാക്കാണെന്ന് ആ മുഖം കാണുമ്പോൾ  അറിയാം .....
പിറ്റേ ദിവസം പേര് കൊടുത്തവരുടെ ലിസ്റ്റിൽ ഞാനും കയറിപറ്റി ടൂർ പോകാനൊന്നുമല്ല ടൂർനെ കുറിച്ചുള്ള പീ.ടി സാറിന്റ്റെ ക്ലാസ് കേൾക്കാൻ..!

  "വീഡിയോ കോച്ച് ബസിൽ ആണ് പോകുന്നത്' സാർ പറഞ്ഞു തുടങ്ങി. വീഡിയോ കോച്ച് എന്ന് പറഞ്ഞതും എല്ലാവരുടെയും സന്തോഷം കൂടി അന്നൊക്കെ  ആഴ്ചയിലൊരിക്കലല്ലേ സിനിമയോള്ളു  ഇതിപ്പോ സിനിമയും കണ്ടുള്ള യാത്ര
 "കോട മഞ്ഞുള്ളതിനാൽ  നല്ല തണുപ്പും ഉണ്ടാവും
  അത് കൊണ്ട് അത്തരത്തിലുള്ള ഉടുപ്പ് കൊണ്ട്
  കൊണ്ടുവരണം' സാർ പറഞ്ഞു നിർത്തി....

എന്റ്റെ കൂട്ടുകാരൻ ശ്രീജിത്ത്‌ ആണ് പറഞ്ഞേ ഊട്ടി ഭയങ്കര മലയാണെന്ന് അത് ചുറ്റി ചുറ്റി വേണം മുകളിലെത്താൻ  എന്ന്  അവിടെ നമുക്ക് മേഘത്തെ  തൊടാമെന്നും...
അതും കൂടി കേട്ടപ്പോ എത്രയും വേഗം ആ ദിവസം വന്നെത്തിയാ മതിയെന്നായി എല്ലാവര്ക്കും..
അന്നുരാത്രി കേട്ടറിഞ്ഞ  ഊട്ടിയിലൂടെആയിരുന്നു എന്റെ യാത്ര ..
അങ്ങനെ ആ ദിവസം വന്നെത്തി രാവിലെ 6 മണിക്കാണ് ബസ്‌ പുറപ്പെടുന്നത് മദ്രസയിലെ ക്ലാസ്സിൽ കയറാതെ ഞാനും പോയി.
.
എന്തൊരു ഭംഗിയാണ് വീഡിയോ കോച്ച് കാണാൻ ചുറ്റിനും കുറെ ലൈറ്റും തെളിയിച്ചു കൊണ്ടും വിവിധ  നിറങ്ങൾ പൂശിയും തലയുയർത്തി നില്കുന്ന ഒന്നാന്തരം  വണ്ടി ഒന്ന് കാണേണ്ടത് തന്നെയാണ് ആ കാഴ്ച..
 കൂട്ടുകാരെയും കയറ്റി ആ ബസ്‌ യാത്രയായപ്പോൾ എന്റെ കണ്ണിൽ  നിന്നും  യാത്രയാവുന്നുണ്ടായിരുന്നു കുറച്ചു കണ്ണുനീർ...


About the author

Mr. Shihab Rahim from Fort Kochi, a mobile phone vendor at Ernakulam, lives with a passion "Celluloid".
(Contact:9895935003).



Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ