ദയാവധം

നാളെ ഞാൻ പ്രതീക്ഷിച്ച വാർത്ത ഇന്നേ വന്നു പോയല്ലോ.

എന്തിനു വേണ്ടി ഈ ജീവിതം എന്നു ചോദിക്കുന്നു ഇരാവതി നാരായണന്മാർ.

ഉത്തരമില്ലന്നു നടിക്കുന്നു ഉത്തരവാദിത്വമേൽക്കേണ്ട ചിലരെങ്കിലും

കഷ്ടമാണീശ്വരാ ആയുസ്സിനാധിക്ക്യം  ചിലർക്ക്,
ശിഷ്ടകാലം മാളോർക്ക് ദുരിതമാവുന്നെങ്കിൽ,

(2018 ജനുവരിയിൽ മാതൃഭൂമി പത്രത്തിൽ വന്ന താഴെ കാണുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ എഴുതിയത്)





ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രായമായ ദമ്പതികളുടെ കത്ത്

മുംബൈ: ദയാവധംഅനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായപ്രായമായ ദമ്പതികളുടെ കത്ത്. ഒരു വ്യക്തിയെ ഉപയോഗിച്ച് തങ്ങളെ വധിക്കണമെന്നാണ് കത്തിലെ ആവശ്യം.

86-കാരനായ നാരയണൻ ലാവതെയും ഭാര്യയുമാണ് കത്തെഴുതിയത്. തങ്ങൾക്ക് കുട്ടികളൊന്നുമില്ല. കാര്യമായ ആരോഗ്യ പ്രശ്നവും ഇല്ല. എന്നാൽ ഞങ്ങൾക്ക് ഈ സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്യാനില്ലെന്നും അതിനാലാണ് ദയാവധം ആവശ്യപ്പെട്ട് കത്ത് എഴുതിയതെന്നും നാരയണൻ ലാവതെ വാർത്താ ഏജൻസിയോട് പറഞ്ഞു.

മഹരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് 1989-ലാണ് ലാവ്തെ വിരമിച്ചത്. 79 വയസുള്ള ഇയാളുടെ ഭാര്യ ഇരാവതി ലാവ്തെ മുംബൈയിലെ ഒരു ഹൈസ്കൂളിൽ പ്രിൻസിപ്പളായിരുന്നു. ഇപ്പോൾ തങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ജീവിക്കാൻ ആഗ്രഹമില്ലെന്നാണ് ഇവർ പറയുന്നത്. കുട്ടികൾ വേണ്ട എന്ന് നേരത്തെ എടുത്ത തീരുമാനമായിരുന്നെന്നും ഇരുവരും പറഞ്ഞു.

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ