Posts

Showing posts from 2018

The thrift plan

(this article was written for our firms magazine for its inaugural edition) Preface It was a big task for me to find a topic which suits the magazine, that too being its introductory edition, published by a professional firm like ours. The challenge behind writing does not end with topic selection, but also extends to issues like the language to be used and how it will convey the idea, if I write it in our local language But the pressure from my editorial team forced me to start the article by keeping my challenges aside and with the following temporary solution:- Compile the article in your own style whether as a story or a dissertation, but keeping in mind that the idea is effectively conveyed to the reader. Thanks to the editorial team for giving me this opportunity. Chapter 1 –Vishukkainneettam “Acha….. How much will you give me if I deposit my savings in your bank?”    -the little kid Manikandan asked his father, a bank employee while he was active with his morning

രാഗാലാപനങ്ങൾ

Written by Ranjith Varrier (Kottakkal) രാഗാലാപനങ്ങൾ ----------------------------- വൈവിധ്യമാർന്ന രാഗാലാപന സമ്പ്രദായങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ സംഗീതപദ്ധതി. ഒരു രാഗം തന്നെ പലവുരു കേട്ടാലും, അത് വിസ്തരിക്കുന്നതിലെ വൈവിധ്യമാണ് നമ്മെ വീണ്ടും കച്ചേരികളിലേക്ക് അടുപ്പിക്കുന്നത്. ഒരു ഗായകൻ ഒരു രാഗത്തെത്തന്നെ ഓരോ കച്ചേരിയിലും ഓരോ രീതിയിലായിരികും സമീപിക്കുന്നത്. കർണ്ണാടക സംഗീതത്തെ എന്നും പുതുമയോടെ നിലനിർത്തുന്ന ഈ ശൈലീഭേദങ്ങൾ എങ്ങിനെ സംഭവിക്കുന്നു? ഒന്നന്വേഷിച്ചു നോക്കാം. 1. ശാരീരം: ആലാപനത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകം ഗായകന്റെ ശാരീരം തന്നെയാണ്. എം.ഡി.രാമനാഥന്റെ (എം.ഡി.ആർ) ഘനഗംഭീരമായ ശബ്ദത്തിൽ നിന്ന് പുപ്പെടുന്ന കാംബോജിയും, മുസ്‌രി സുബ്രഹ്മണ്യയ്യരുടെ ഉയർന്ന ശ്രുതിയിൽ നിറഞ്ഞുനിൽക്കുന്ന കാംബോജിയും നൽകുന്ന അനുഭവങ്ങൾ എത്ര വ്യത്യസ്തമാണ്! നീണ്ട് പതിഞ്ഞ മട്ടിലുള്ള സംഗതികളായിരുന്നു  എം.ഡി.ആറിന്റെ രാഗ വിസ്താരങ്ങളിൽ അധികവും.   . മനോവേഗത്തെ അനുഗമിക്കാൻപോന്ന നാദം ജൻമനാ ലഭിച്ചവരാണ് ജി.എൻ. ബാലസുബ്രഹ്ണ്യവും (ജി.എൻ.ബി), ടി.എൻ.ശേഷഗോപാലനുമൊക്കെ. അതുകൊണ്ട്തന്നെ  അവർ രാഗം പാടുമ്പോൾ മിന്നൽ പിണരുകൾപോലെ ബ

സൗഹാർദ്ദം

ഇതു എഴുതിയത് ആരാണ് എന്നറിയില്ല. ഒരാൾ ഒരു പെരുമ്പാമ്പിൻ കുഞ്ഞിനെ വളർത്താൻ തുടങ്ങി.., ഒരു പാട് സ്നേഹിച്ച്...! അയാളോടൊപ്പം എപ്പോഴും ആ പാമ്പ് ഉണ്ടായിരിക്കും...! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ...!!! കാലം കുറെ കഴിഞ്ഞു...! പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി...! അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല് ദിവസമായി ഒരു മന്ദത...! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും...! അയാൾക്കു് ആകെവിഷമമായി...! ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി...! ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് ചോദിച്ചു.., ""എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്??? മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു...! ""ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ??? വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന് കിടക്കുന്നു:... ""എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്??? നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക...! അയാള്‍ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, ""ഈ പാമ്പിന് ഒരസുഖവും ഇല്ല...!!! ഇത് നിങ്ങളെ വിഴുങ്ങാനുള്ള

ഞാൻ കണ്ട മുരുകൻ

അമ്പല നടയിൽ നിന്നും വഴി തെറ്റി കറങ്ങി ഒരു കൊച്ചു ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു.  ഒറ്റക്ക് ടിവിയും കണ്ട് എഴുന്നേൽക്കാൻ കഴിയാതെ ഇരിക്കുകയാണെങ്കിലും ഇരുന്ന ഇരിപ്പിൽ തന്നെ സ്വാഗതമേകി മുരുകൻ. മറ്റുള്ളവർക്ക് വേണ്ടി ഇത്രയും ചെയ്തിട്ടും ഈ സമൂഹം ഒരൽപ്പം പോലും മര്യാദ എന്നോട് കാണിച്ചില്ല എന്നു പറയാതെ പറയുന്നു. ഈ രംഗത്തുള്ള സംഘടിത ശക്തികൾ, തന്നെ നിരന്തരം ആക്രമിക്കുന്നത് എന്തിനാണെന്ന് അയാൾക്ക് അറിയില്ല, സത്യസന്ധമായി പ്രവർത്തിച്ചിട്ടും പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നിസ്സാരമായ കാര്യങ്ങൾക്ക് വന്നു ചേരുന്നുണ്ട് ഇതിന്റെ പേരിൽ. നിസ്വാർത്ഥ സേവനത്തിന്റെ പാരിതോഷികങ്ങൾ ധാരാളമുണ്ട്. സർക്കാർ അനുവദിച്ചു തന്ന സ്ഥലത്ത് ഒരു സ്ഥാപനം സ്വസ്ഥമായി നടത്തികൊണ്ടുപോകാൻ എന്തുകൊണ്ടോ സാധിക്കുന്നില്ല. ഒന്നു ഫോൺ ചെയ്താൽ മാനസിക നില കൈവിട്ട് ആക്രമണകാരികളായി നിൽക്കുന്ന ആളുകളെ വരുതിയിലാക്കി, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്, ആരോഗ്യ പരിശോധനകൾ നടത്തി തിരിച്ചു കൊണ്ടു പോകുന്നത് വരെയുളള ഉത്തരവാദിത്തങ്ങൾ. വളരെയധികം ത്യാഗം സഹിച്ചുതന്നെയാണ് അവരെ പരിപാലിക്കുന്നത്. ചിലരെ കൊണ്ടുപോകാൻ ആരെങ്കിലും വരും ചിലപ്പോൾ അവർക്

Flash Cricket

Image
Cricket Game Click here to play the game

#JusticeForSreejith

ഇത്  ചിലപ്പോൾ ബുദ്ധിമുട്ട് ആക്കിയേക്കും. പെരിയണ്ണൻ താഴെ ഉള്ളവരോട് പറഞ്ഞു. ഈ ചീത്തപ്പേര് ഇനി വീരണ്ണന്റെ മാതൃഫൂമി എന്നാ സാഹിത്യഭാഷയിൽ പറഞ്ഞു മനസ്സിലാക്കിയാലും ചിലപ്പോൾ കയ്യീന്ന് പോയെന്നു വരാം. ഇപ്പൊ തന്നെ പുള്ളി CBI യുടെ നെഞ്ചത്തോട്ട് കേറി തുടുങ്ങി കഴിഞ്ഞു, (എന്ത് അനുസരണയുള്ള വെ.... ട്ടി). ഈ ട്രോളർമാർ ആണെങ്കിൽ ഈ കാര്യത്തിൽ അങ്ങു ഒന്നിക്കുകേം ചെയ്തു. അല്ലെങ്കി തന്നെ ആ സാറയും സച്ചിയും ഇപ്പൊ ന്യൂട്രലിലാ. ഒരു കാര്യം ചെയ്യ്, ഒരു ജുഡീഷ്യൽ അന്വേഷണം എന്നു കാച്ചി നോക്ക്, ചെലപ്പോ ഒന്നു ഒതുങ്ങിയെക്കും, ആ ഗ്യാപ്പിൽ നേതാക്കന്മാരുടെ തൊള്ളയിൽ എന്തെങ്കിലും തിരുകി ഒതുക്കാൻ പറ്റ്വോ എന്നും നോക്ക്, അതും പറ്റിയില്ലെങ്കിൽ..... അങ്ങു വിട്ടേക്ക് അടുത്ത അഞ്ചു കൊല്ലത്തെ ഗ്യാപ് കഴിയുമ്പോഴേക്കും വല്ല ജിഷാവധവും വരാതിരിക്കില്ല. #JusticeForSreejith

ദയാവധം

നാളെ ഞാൻ പ്രതീക്ഷിച്ച വാർത്ത ഇന്നേ വന്നു പോയല്ലോ. എന്തിനു വേണ്ടി ഈ ജീവിതം എന്നു ചോദിക്കുന്നു ഇരാവതി നാരായണന്മാർ. ഉത്തരമില്ലന്നു നടിക്കുന്നു ഉത്തരവാദിത്വമേൽക്കേണ്ട ചിലരെങ്കിലും കഷ്ടമാണീശ്വരാ ആയുസ്സിനാധിക്ക്യം  ചിലർക്ക്, ശിഷ്ടകാലം മാളോർക്ക് ദുരിതമാവുന്നെങ്കിൽ, (2018 ജനുവരിയിൽ മാതൃഭൂമി പത്രത്തിൽ വന്ന താഴെ കാണുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ എഴുതിയത്) ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രായമായ ദമ്പതികളുടെ കത്ത് മുംബൈ: ദയാവധംഅനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായപ്രായമായ ദമ്പതികളുടെ കത്ത്. ഒരു വ്യക്തിയെ ഉപയോഗിച്ച് തങ്ങളെ വധിക്കണമെന്നാണ് കത്തിലെ ആവശ്യം. 86-കാരനായ നാരയണൻ ലാവതെയും ഭാര്യയുമാണ് കത്തെഴുതിയത്. തങ്ങൾക്ക് കുട്ടികളൊന്നുമില്ല. കാര്യമായ ആരോഗ്യ പ്രശ്നവും ഇല്ല. എന്നാൽ ഞങ്ങൾക്ക് ഈ സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്യാനില്ലെന്നും അതിനാലാണ് ദയാവധം ആവശ്യപ്പെട്ട് കത്ത് എഴുതിയതെന്നും നാരയണൻ ലാവതെ വാർത്താ ഏജൻസിയോട് പറഞ്ഞു. മഹരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് 1989-ലാണ് ലാവ്തെ വിരമിച്ചത്. 79 വയസുള്ള ഇയാളുടെ ഭാര്യ ഇരാവ

സുന്ദര സുഖമീ നഗരജീവിതം

Image
ഇവിടെ ആശുപത്രികളിൽ സന്ദർശിക്കേണ്ട, എത്ര അടുത്ത ബന്ധുക്കൾ കിടക്കുകയാണെങ്കിൽ പോലും. കല്യാണത്തിനും ലുലുവിലും മാത്രം പോയാൽ മതി, ബുദ്ധിമുട്ടാണ്, എങ്കിൽ പോലും. പണ്ടൊക്കെ എന്റെ വിഡ്ഢി ഗ്രാമത്തിൽ ഞങ്ങൾക്ക് അത് കടമയേക്കാൾ ഉത്തരവാദിത്വം ആയിരുന്നു