Posts

Showing posts from July, 2021

പൊലീസുകാരല്ലേ കേറിക്കോ മോളെ തലയിൽ

 നമ്മൾ കൂടെ ഉണ്ടാകും ഫേസ് ബുക്കിലൂടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്‌കളിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്. ഞങ്ങൾക്ക് കാര്യമൊന്നും അറിയേണ്ട പൊലീസുകാരെ എതിർക്കാൻ ഞങ്ങൾ എന്നും കൂടെ ഉണ്ടാകും പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് അവർ പെറ്റി ചാർജ്ജ് ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയാമെങ്കിലും  ഞങ്ങൾ മുന്നിലുണ്ടാകും അവരെ താറടിക്കാൻ. പകർച്ചവ്യാധിയുടെ വ്യാപനം അതിരൂക്ഷമായിരുന്നപ്പോഴും ജനസേവനം മാത്രം മുൻനിർത്തിയുള്ള ഇവരുടെ പ്രവർത്തിയെ, അത് അവരുടെ ഡ്യൂട്ടി മാത്രമായിരുന്നു എന്ന് പറഞ്ഞു കൊണ്ട് നമുക്ക് നമ്മുടെ ന്യായത്തെ ഉയർത്തി കാണിക്കാം ഒരു കാര്യം എപ്പോഴും ഓർക്കുക നാളെ... നിന്റെ ബുദ്ധി തെളിയുന്ന ഒരു കാലത്ത് ഈ സേവകന്റെ ഇന്നത്തെ അവസ്ഥ എന്തായിരുന്നു എന്ന് ഒരിക്കലും അന്വേഷിക്കാതിരിക്കുക ഒരു പക്ഷെ അത് നിന്നെ മാനസികമായി തകർത്തു കളഞ്ഞേക്കാം

പൊടിക്ക് സീരിയസ് ആയാലോ

 രണ്ട് മൂന്ന് ആഴ്ചകൾക്ക് മുൻപ് വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു ചെരുപ്പ് കടയിൽ പോയിരുന്നു. എല്ലാം ഓൺലൈനായി ഓഫറിൽ കിട്ടുന്ന കാലത്ത് ഇത് പോലെ ഔട്‌സ്‌കേർട്സിൽ ഉള്ള കടയിൽ പോവാൻ കാരണമുണ്ട്. കട പുതിയതാണ്, നല്ല കളക്ഷൻ ഉണ്ട്, പക്ഷെ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ അവിടെ കച്ചവടം വളരെ കുറവാണ്. ചെരുപ്പ് വാങ്ങി ബിൽ കൊടുക്കുന്നതിനിടയിലെ വിശേഷം പറച്ചിലിനിടയിൽ അവർ പറയുന്ന കേട്ടു "TPR 12.1 ആണ്, കുറഞ്ഞിരുന്നെങ്കിൽ എല്ലാ ദിവസവും കട തുറക്കമായിരുന്നു" എന്ന്. "ഹാ അതെ" എന്നും പറഞ്ഞ് ഞാൻ ഇറങ്ങി ഒരാഴ്‌ച കഴിഞ്ഞു. നല്ല മഴ, നല്ല തണുപ്പും. എന്തോ സാധാരണത്തേക്കാൾ ഒരു  അധിക തണുപ്പ്, ഏതായാലും ഉറക്കം അതു കൊണ്ട് തന്നെ ഉഷാറായി. രാവിലെ നാട്ടിലെ ഹെൽത്ത് ഗ്രൂപ്പിൽ മാസ്സ് കോവിഡ് ടെസ്റ്റിനെ പറ്റി ഉണ്ട്. കഴിഞ്ഞ ആഴ്ച ചെരുപ്പ്‌ കടയിലെ പയ്യൻ പറഞ്ഞത് മനസ്സിൽ ഉണ്ട്. ഈ തണുപ്പ്‌ ഒരു കാരണമാക്കി കോവിഡ് ടെസ്റ്റിൽ പങ്കെടുക്കാം, ഉറപ്പായും വേറെ ഒരു ലക്ഷണവും ഇല്ലാത്ത സ്ഥിതിക്ക് നെഗറ്റീവും ആവും, അങ്ങനെ TPR കുറക്കാം, നാടിനെ സഹായിക്കാം, ... ടെം ടേം ടെം ടേം (ബീജീഎം ആണ്) എന്നിലെ അഭിനവ ആധുനിക പരോപകാരി ഉണർന്നെഴുന്നേറ്റു... ആന

അന്ന് കണ്ടൊരമ്മ

 "ഒന്നു ഹെല്പ് ചെയ്യണേ എറങ്ങാൻ നേരം" "ഓഹ്" ഞാൻ മൂളി ട്രെയിൻ  എറണാകുളം സൗത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്, സമയം രാത്രി 8.30 ആയി. അവർക്ക് ഏകദേശം എഴുപത് വയസ്സ് കാണും, ആരും കൂടെ ഇല്ല, പൊതുവെ വടക്കൻ ഭാഷയോട് താൽപ്പര്യം ഉള്ളതു കൊണ്ടാവാം അവർ കണ്ണൂർ-തലശ്ശേരിക്കാരിയാണ് എന്നു മനസ്സിലാക്കാൻ ആ ഒരു വാചകം തന്നെ മതിയായിരുന്നു തവിട്ടു നിറമുള്ള ഒരു തുണികവറും അവർക്ക് ചേരാത്ത ഒരു തോൾ ബാഗും പിന്നെ ഒരു ഹാൻഡ് ബാഗും, ഒരു മിഡിൽ ക്ലാസ് അമ്മ,  സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഞാൻ ഓരോന്ന് ഇറക്കി വെച്ചു. ഈ സമയം കൊണ്ട് കമ്പിയിൽ പിടിച്ചു അവർ തന്നെ താഴെ ഇറങ്ങി (കോവിഡ് ഭയം കാരണം ഞാൻ  കമ്പിയിൽ ഒന്നു പിടിക്കുക പോലും ചെയ്യാതെ ഇറങ്ങി നിൽക്കുമ്പോൾ, അവരുടെ ഈ പ്രവർത്തി എന്നിൽ ചെറിയ ഒരു ആശ്വാസം ഉണ്ടാക്കി) എന്നാ ശരി എന്നും പറഞ്ഞ് നൈസ് ആയി സ്കൂട്ടാവാൻ നോക്കുന്നതിന്റെ ഇടയിൽ അവർ പറയുന്ന കേട്ടു, അവർ വരും കൂട്ടാൻ എന്ന്.... "ആരാ ഈ അവർ", ഞാൻ ചോദിച്ചു, "അവർ എവിടെയാ നിൽക്കുന്നെ...." "മോളാണ്" ആ അമ്മ ഉത്തരം പറഞ്ഞു ഒരു കാര്യം ചെയ്യൂ, അവരെ ഒന്നു വിളിച്ചു തരൂ, കേൾക്കേണ്ട താമസം അവർ ഒരു കുട്ടിഫോൺ എടുത്ത്

കുഞ്ചറിയ in മലയാളം

 ഇപ്പോൾ മലയാളത്തിൽ ഇറങ്ങിയ so called ത്രില്ലർ മൂവിക്കും കുറച്ചു മാസങ്ങൾക്കു മുൻപ് ഇറങ്ങിയ മമ്മുക്കായുടെ ഫ്രേത പടത്തിനും, പ്രേതം ഉണ്ട് എന്ന് അങ്ങു സ്ഥാപിച്ചു കൊണ്ടുവരാൻ ഉള്ള ആ അഭിനിവേശം ഉണ്ടല്ലോ... അത് അത്ര നല്ലതിനല്ല എന്ന ഒരു ഇതാണ് സൂപ്പർ സ്റ്റാർ കിഴങ്ങൻ രാജപ്പന്റെ  നിലപാട് .... അടുത്ത ഒരു കൂട്ടുകാരന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ.. "പൊറകീന്ന് വന്ന് 'ഠോ' ന്നു പറഞ്ഞാ പോരെ പേടിപ്പിക്കാൻ" വെറുതെ കൊറേ ശബ്ദവും സ്പീഡി ഷോട്ട്സും കൊണ്ട് മലയാളത്തിലെ കുഞ്ചറിയ ഉണ്ടാക്കാൻ ഇറങ്ങിയതാ പോലും.... (ഇതൊന്നും പടം കണ്ട് പേടിച്ചിട്ട് എഴുതിയതാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം വിലപ്പോവില്ല...😎😎)