യതീഷ് ചന്ദ്ര- ഫോർവേഡ് വന്നൊരു കത്ത്
പ്രീയപ്പെട്ട മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ അവര്‍കള്‍ക്ക് സര്‍, , എന്‍റെ ഭര്‍ത്താവ് കണ്ണൂരിലെ പോലീസുകാരനാണ്, കണ്ണൂരിലെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സാറിനെതിരെ, ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ചതില്‍ സ്വമേധയാ കേസെടുത്ത വാര്‍ത്ത ടീവിയില്‍ സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇതെഴുതുന്നത്, ലോകം മുഴുവനും രോഗഭീതി അഭിമുഖീകരിച്ചിരിക്കുമ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് എന്നെക്കാള്‍ കൂടുതല്‍ സാറിന് മനസ്സിലാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ കാണുന്നത് പോലെ പുറത്തിറങ്ങിയാല്‍ വെടിവയ്ക്കും എന്ന് പ്രഖ്യാപിച്ചാലും വെടിവയ്ക്കുന്നത് കാണാന്‍ പുറത്തിറങ്ങുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്, ഈ ദിവസങ്ങളിലൊക്കെ അത് ശരിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന സംഭവങ്ങളാണുണ്ടായത്.. ലോക്ക്ഡൗണ്‍ ഇപ്പോള്‍ ഈ നാടിന്‍റെ ആവശ്യമാണ് സര്‍, അപ്പോള്‍ ജനങ്ങളെ വീട്ടിലിരുത്താന്‍ പോലീസിനും അവരുടേതായ നടപടികള്‍ കൈകൊള്ളേണ്ടി വരും... ഇങ്ങനെ പോലീസ് അവരുടേതായ പണിയെടുക്കുമ്പോള്‍ ചിലസമയം ഇത്തരം വിഷയങ്ങളുണ്ടാവും ,അത് സ്വാഭാവിക...