കല്ല്യാണിയമ്മക്കഞ്ചുമക്കൾ

സംഭവം ശരിയാണ്
കല്ല്യാണി അമ്മയുടെ അഞ്ചു മക്കളിൽ നാലും പെണ്ണുങ്ങൾ ആണ്, അതു കൊണ്ട് തന്നെ അമ്മയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രയാസമാണ്.
എന്നിരുന്നാലും അവർ ന്യുമോണിയ ബാധിച്ചപ്പോൾ അമ്മയെ കൊച്ചിയിലെ ഒരു ചെറിയ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി.

ജീവൻ ഉറപ്പിക്കണമെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളേജിലോ എറണാകുളം ജനറൽ ആസ്പത്രിയിലോ കൊണ്ടു പോകാൻ ഡോക്ടർ പറഞ്ഞതാ.

കൂടെ നിൽക്കുന്നവർക്ക് ബുദ്ധിമുട്ട് ആവുമല്ലോ എന്നു കരുതി അവർ തീരുമാനിച്ചു, തൽകാലം കൊച്ചിയിലെ കുട്ടി ആശുപത്രി മതി എന്ന്.

ഇതിപ്പോ ശരിയോ തെറ്റോ എന്നു ചോദിച്ചാൽ,
ഉത്തരം പറയാൻ ബുദ്ധിമുട്ടാവും.

കല്യാണി അമ്മയുടെ മരുമക്കൾ പണിക്കു പോകാൻ മടിയുള്ളവർ ആണെങ്കിലും ആഘോഷങ്ങൾ അവർക്ക് ഹരമാണ്. അതു കൊണ്ട് തന്നെ ഭാര്യമാർ പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ പട്ടിണി ആണ്.
അതുകൊണ്ട് തന്നെ കല്യാണി അമ്മയുടെ ജീവനും തുലാസിലാണ്.

ഞാൻ ഈ നാട്ടിൽ വന്നിട്ട് പത്തുപതിനാറു കൊല്ലമേ ആയിട്ടുള്ളു, അതു കൊണ്ടു മാത്രമായിരിക്കാം, കല്യാണി അമ്മയുടെ അവസ്‌ഥയിൽ എനിക്ക് തീരുമാനം എടുക്കാൻ ബുദ്ധിമുട്ട്.

ഈ നാട്ടിലുള്ളവർക്ക് കല്യാണി അമ്മമാർ വെറും സമയം മുടക്കികൾ മാത്രം അതുകൊണ്ട് തന്നെ തീരുമാനമെടുക്കാൻ എളുപ്പമാണ് താനും

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ