A Messi lo vas a ver, la Copa nos va a traer, Maradona es más grande que Pele

(Written by an unknown  Messi fan)


ക്ലബ്ബിലെ ടിവിക്ക് മുൻപിൽ എല്ലാവരും കാത്തിരിക്കുന്നത് ആ പയ്യനു വേണ്ടി ആണ്. ഞങ്ങൾ മാത്രമല്ല വെൽടിൻസ് അരേനയിലെ കാണികളും  അർജൻറ്റീനയിൽ ടിവി ക് മുൻപിലിരിക്കുന്ന ഓരോരുത്തരും കാത്തിരിക്കുന്ന നിമിഷം.   ജർമനിയിൽ നടക്കുന്ന ലോകകപ്പിൽ മരണഗ്രൂപ്പിലാണ് അർജൻറ്റീന ചെന്നു പെട്ടത്. ഐവറികോസ്റ്റ് , നെതെർലണ്ട്സ് , സെർബിയ മോൺടെനെഗ്രോ , അർജൻറ്റീന ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ നിന്ന് പുറത്ത് കടക്കുന്നതു കുറച് പ്രയാസമേറിയതായിരുന്നു .  ആദ്യ മത്സരത്തിൽ  രണ്ട് ഗോളിന് വിജയിചു അർജൻറ്റീന വെൽടിൻസ് അരേനയിലെത്തിയത് സെർബിയയെ നേരിടാനുറചാണ്.  മത്സരം 57 മിനുട്ടുകൾ കഴിഞ്ഞു. അർജൻറ്റീന മൂന്നു ഗോളുകൾക് മുന്നിലാണ് . മറഡോണക്കും കനീജിയക്കും ബാറ്റിക്കും  ശേഷം അർജൻറ്റീനയുടെ പുതിയ   താരോദയത്തിനു വേണ്ടി മുറവിളി കാട്ടുകയാണ്.പെക്കർമാൻറ്റെ നിർദേശ പ്രകാരം സബ്സ്റ്റിറ്റൂഷൻ  ബോർഡ് ഉയർന്നപ്പോൾ  കരുതിയത്  ആ  പത്തൊമ്പൊതു കാരൻറ്റെ ലോകകപ്  അരങ്ങേറ്റം ആണെന്നാണ്. എന്നാൽ പ്രതീക്ഷകൾ അട്ടിമറിച്  സാവിയോളയെ തിരികെ വിളിച് കാർലോസ് ടെവസ് കളത്തിലേക് ഇറങ്ങി. ഒരു താരത്തീൻറ്റെ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുന്ന ചുരുക്കം ചില സന്ദർഭങ്ങളേ ഞങ്ങൾ ആഘോഷമാക്കിയിട്ടുള്ളൂ.   അവസാനം നടന്നത് കോൺഫെഡെറേഷൻ കപ്പിലെ നെയ്മറുടേതായിരുന്നു.  പ്രായഭേദ മന്യേ ഞങ്ങൾ  ടിവിക് മുന്നിൽ അക്ഷമരായി കാത്തിരുന്നത് മുടിയിറക്കിയ  പയ്യനു വേണ്ടി ആണ്.  കളിക്കിടെ ബാറ്റിയുടേയും കനീജിയയുടേയും കഥകൾ  വയസ്സിനു മൂത്തവർ പങ്കുവെക്കുന്നു.  എഴുപത്തിനാലാം മിനുട്ടിൽ സ്വപ്ന സാക്ഷാത്കാരം നടക്കുന്നു. മുടിയിറക്കിയ  പത്തൊമ്പൊതാം നമ്പറുകാരൻ കളത്തിനു പുറത്ത് കാത്തു നിൽക്കുയാണ്. ഞങ്ങളുടെ ഇടയിൽ ആഘോഷം തുടങ്ങി കഴിഞ്ഞു. ഗാലറിയിൽ ആരാധകർക് പ്രത്യേക ആവേശം കൈവന്നീരിക്കുന്നു. തൻറ്റെ പിൻഗാമിക്ക് വേണ്ടി  ഡീഗോ മറഡോണ ആർപ്പു വിളിക്കുന്നു.  നമുക്ക് ലോകകപ് ഇത്തവണ ഇവൻ നേടിതരുമെന്ന്   അവടെയുള്ളവർ  ആവർത്തിചാവർത്തിച് പറഞ്ഞത്  ഇന്നും മനസ്സിൽ  തീ കനലായി കിടപ്പുണ്ട്. മാക്സി റോഡ്രിഗസിനെ പിൻവലിച് ലയണൽ ആന്ദ്രേസ് മെസി ലോകഫുട്ബോളിലെ മാമാങ്കതട്ടിലേക് കാലെടുത്തു വെച്ചു.   അധികം നീണ്ടില്ല , ഇടതു വിങ്ങിലൂടെ ലിയോയുടെ മുന്നേറ്റം. മാർക് ചെയ്യപെടാതെ നിന്ന ക്രെസ്പോക് പന്ത് മറിചു നൽകി. ആവേശം  അണപൊട്ടി. ഒന്നു തൊടാൻ മാത്രമേ ക്രെസ്പോക് വേണ്ടിയിരുന്നുള്ളൂ. ക്ലബിൽ  എല്ലാവരും ആവേശത്തിലാണ്. ഗാലറിയിൽ ആർപ്പുവിളികൾക് അവസാനം ഇല്ലാതായിരിക്കുന്നു.  അന്ന്  അളന്നു  മുറിച് നൽകിയ പാസിൽ തന്നെ ലോകം അയാളെ വാഴ്താൻ തുടങ്ങിയിരിക്കുന്നു. സ്കോർ ബോർഡിൽ നാലെന്ന് തെളിഞ്ഞ് ടെവസിലൂടെ അഞ്ചായി മാറി.  സമയം തീരാനായിരിക്കുന്നു. എങ്കിലും ഗോൾ നേടാനുള്ള അർജൻറ്റീന ദാഹം സെർബിയൻ പ്രതിരോധ നിരയെ പരീക്ഷിചു കൊണ്ടേ ഇരുന്നു. പ്രതിരോധം പൊളിക്കാൻ ക്രസെപോയും ടെവസും  ശ്രമിക്കവേ  വലതു വിങ്ങിലൂടെ ബോക്സിലേക് ലീയോ ഓടി കയറി. അത് മനസിലാക്കീയ ടെവസ് പന്ത് ലിയോക്  നീട്ടിനൽകി.  നാഗം ഇണയെ വശീകരിക്കുന്നതു പോലെ പന്തിനെ കാലടിയിൽ ഒതുക്കി സെർബിയൻ ഗോൾ പോസ്റ്റിലേക് ലയണൽ മെസ്സി പായിചു.  സ്കോർബോർഡിലെ അവസാന ഗോൾ.
               2006 ലെ പത്തൊമ്പതു കാരനിൽ  നിന്ന് 2017 ൽ മുപ്പതു കാരനീലേക്. സമയം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്. അർജൻറ്റീനയിലും ബാഴ്സയിലുമായി ഒരുപാട് വ്യക്തിഗത നേട്ടങ്ങളും കിരീടങ്ങളും ഈ കാലയളവിൽ ലിയോ നേടി കഴിഞ്ഞു. എങ്കിലും  അർജൻറ്റീനക് വേണ്ടി  സീനിയർ ലെവലിൽ കിരീടം നേടിയിട്ടില്ലെന്ന പോരായ്മ അദ്ദേഹത്തിൻറ്റെ കരിയറിലെ റെഡ്മാർക് ആണ്. അടുത്തവർഷം നടക്കുന്ന റഷ്യൻ ലോകകപ്പിൽ അതു നേടി പൂർണനാകുമെന്നാണ് എല്ലാരും കരുതുന്നത്.  അർജൻറ്റീനക്കായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്ന ലിയോ പക്ഷേ  അർജൻറ്റീനൻ ടീമിനെ  മൂന്നു ഫൈനലുകൾ വരെ തോളിലേറ്റി നടന്നു. റിക്വൽമി പാതി വഴിയിൽ ഉപേക്ഷിചു പോയ ടീമിൻറ്റെ നെടും തൂണായി വളർന്ന ലിയോക് പക്ഷേ കലാശപോരാട്ടങ്ങളിൽ കാലിടറിയത്  അർജൻറ്റീനൻ പ്രതീക്ഷകൾ നശിപ്പിചാണ്. മറഡോണക് ശേഷം ആരെന്ന് ചോദിച ചോദ്യത്തിനെല്ലാം ഇന്ന് മെസ്സി എന്ന വാക്ക് ഓരോരുത്തരും പറയുന്നുണ്ടെങ്കിൽ അതയാളുടെ കഴിവു കൊണ്ട് മാത്രമാണ്. 1990 ൽ ജർമനിയോട് ഏറ്റ തോൽവിയിൽ കരഞ്ഞ് കളം വിട്ട മറഡോണക് പകരം  2014 ലോകകപ് ലിയോ അർജൻറ്റീനൻ മണ്ണിലെത്തിക്കുമെന്ന് എല്ലാരും വാദിചു.  ബ്രസീലയൻ തെരുവുകളിലും സ്റ്റേഡിയങ്ങളിലും അർജൻറ്റീനൻ ആരാധകർ പാടി നടന്ന ഒരു ഗാനം ഉണ്ടായിരുന്നു.
 "Brasil, decime qué se siente” എന്ന് പേരിട്ട് വിളിച ഗാനത്തിൻറ്റെ അവസാന വരികൾ  ഇതായിരുന്നു :  " Messi will see it, the Cup will bring us, Maradona is bigger than Pele. " പക്ഷേ നിർഭാഗ്യം  ഗോട്സേയുടെ രൂപത്തിൽ അവതരിചപ്പോൾ മരക്കാനയിൽ മെസ്സിയുടേയും അർജൻറ്റീനയുടേയും കണ്ണീര് വീണു.  അർജൻറ്റീനക്കാരുടെ മൂന്നാം ലോകകപ്പ് എന്ന സ്വപ്നം വീണ്ടും  അടുത്ത ലോകകപ്പിലേക്ക് മാറ്റപ്പെട്ടു.  അടുത്തടുത്തായി വന്ന  രണ്ടു കോപ അമേരിക്ക ടൂർണമെൻറ്റുകൾ. ലോകകപ്പിലെ വിധി മൂന്നാമതും ആവർത്തിചതൊടെ ഇതിഹാസം കളം വിട്ടെന്നു പ്രഖ്യാപിചു.  മെസ്സി ടീം വിട്ടതൊടെ അർജൻറ്റീന ശിഥിലമായി.  അർജൻറ്റീനൻ കോചിംഗ് കരിയറിലെ മോശം കോച്ചെന്ന പേര് വീണ ബോസ ചെയ്ത ഏക നല്ല കാര്യം മെസ്സിയെ തിരിചു വിളിക്കുകയായിരുന്നു.
                        അർജൻറ്റീനൻ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പേരാണ് റൊസാരിയോ.  വിപ്ലവ സൂര്യൻ ഏണസ്റ്റ് ചെഗുവേര അടക്കം പലർക്കും ജന്മം നൽകിയ സ്ഥലം. 1987  ജൂൺ 24  ന് റൊസാരിയോയിൽ ആണ് ലയണൽ ആന്ദ്രേസ് മെസ്സിയുടെ ജനനം. അർജൻറ്റീനൻ പ്രിമിറ ഡിവിഷൻ ക്ലബ്ബ നുവെൽ  ഓൾഡ് ബോയ്സിൽ കരിയറിൻറ്റെ തുടക്കം. പിന്നീട് സ്പെയ്നിലേക്ക്  ബാഴ്സലോണക് വേണ്ടി. അവ്ടന്നങ്ങോട്ട് ബാഴ്സലോണക് പുതിയ  ചരിത്രം ലിയോ എഴുതി കൊടുത്തു.അതിനിടക്ക് 2005ൽ ഫിഫ അണ്ടർ 20 ലോകകപ് അർജൻറ്റീനക് വേണ്ടി നേടികൊടുത്തു.  2008 ബെയ്ജിംഗ് ഒളിംപിക്സിൽ  അർജൻറ്റീനക് വേണ്ടി സ്വർണം  നേടി . 2006 ലോകകപ്പിൽ ക്വാർടർ ഫൈനലിൽ മെസ്സിയെ ഇറക്കാത്തതിൻറ്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ലിയോ ഇറങ്ങിയിരുന്നേൽ ജർമനിയോട് പെനാൾടിയീൽ തോറ്റുപോകേണ്ടി വരില്ലായിരുന്നേനെ പലരും വിലയിരുത്തി.പിന്നീട് 2007കോപ അമേരിക്കയിൽ ഫൈനലിൽ ബ്രസീലിനോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെട്ടു. 2010 ഏറെ പ്രതീക്ഷയുള്ള വർഷം ആയിരുന്നു. അർജൻറ്റീനയുടെ ദൈവം കളത്തിനു പുറത്തും അർജൻറ്റീനയുടെ മിശിഹ കളത്തിനകത്തും. ഞങ്ങൾ കരിമ്പൂച്ചകൾ ആണ്. ഞങ്ങളെ ആർക്കും തോൽപിക്കാൻ കഴിയില്ലെന്ന് പറഞ്ഞ്  മറഡോണ പത്രക്കാർക്കു  മുന്നിൽ അലറി.  പക്ഷേ മെസ്സിയെ സമർത്ഥമായി എല്ലാരും പൂട്ടിയതോടെ  ആഫ്രിക്കൻ ലോകകപ്പിൽ വീണ്ടും ജർമനിക് മുന്നിൽ മുട്ടുകുത്തി. 2011 കോപ അമേരിക്ക മുതൽ മെസ്സിക് വേണ്ടി സൃഷ്ടിച ടൂർണമെൻറ്റുകളാണെന്ന് വാഴ്ത്തപെടാൻ തുടങ്ങി. കാർലോസ് ടെവസ് പെനാൾടി പാഴാക്കിയതോടെ ആ സ്വപ്നവും  വലിചു നീട്ടി.  ഇതേ സമയം ബാഴ്സലോണയിൽ ചാമ്പ്യൻസ് ലീഗും കോപ ഡെൽ റേയും  ലാലിഗയും ക്ലബ് ലോകകപ്പും അയാൾ വാരിക്കൂട്ടി .  പക്ഷേ ക്ലബ് ട്രോഫികളേക്കാൾ എനിക് വലുത് ഇൻറ്റർനാഷണൽ ട്രോഫികളാണെന്ന് അയാ ഓരോ ഇൻറ്റർ വ്യൂവിലും പറഞ്ഞു കൊണ്ടേയിരുന്നു . അതും അർജൻറ്റീനക് വേണ്ടീ നേടണമെന്ന അയാളുടെ വാശി  സ്പെയിനിൽ നിന്നുള്ള ക്ഷണം പലതവണ അയാളെ  നിരസിക്കാൻ പ്രേരിപിചു കൊണ്ടേയിരുന്നു.   ഒരു ഇൻറ്റർനാഷണൽ ട്രോഫി ഒരാളുടെ പ്രതിഭയെ അളക്കുന്ന അളവുകോലായതു കൊണ്ടായതു കൊണ്ടാകണം അയാൾ വീണ്ടും അതിനുള്ള ശ്രമത്തിലാണ്. അർജൻറ്റീനക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. വിജയിചാലേ  യോഗ്യത കിട്ടുകയുള്ളു. “365 days left to Russia, let's keep fighting for the dream!”   ജൂൺ 14 ന് ലിയോ മെസ്സിയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ വന്ന വാചകങ്ങൾ.  ഏറെ പ്രതീക്ഷയുള്ള വാക്കുകൾ , മെസ്സിയിലാത്ത ലോകകപ്പിനെ പറ്റി റഷ്യ പോലും ചിന്തിക്കില്ല. ക റുത്തമറ നീക്കി അർജൻറ്റീനൻ ഫെഡെറേഷനും   പുറത്തുവന്നതോടെ സാംപോളിയും  അർജൻറ്റീനൻ സ്വപ്നങ്ങൾകു വേണ്ടി മെസ്സിയുടെ കൂടെ ചേർന്നിരിക്കുന്നു.  ആ പത്തൊമ്പതു കാരന് കൈയടിച അതേ ആവേശത്തിൽ ഞാനിന്നും കൈയടിക്കുന്നു. ഓരോ നീക്കങ്ങളും ഞാനിന്ന് ആഘോഷിക്കുന്നു. കാരണം ആ പത്തൊമ്പൊതുകാരൻ  അർജൻറ്റീനക് വേണ്ടി ആ നീല ജേഴ്സി അണിഞ്ഞത് ഞങ്ങൾക് ലോകകപ് നേടിതരാനാണ്. റഷ്യയിൽ ഞങ്ങൾ അത് സ്വപ്നം കാണുന്നു. ലിയോ അത് ഞങ്ങൾക് നേടിതരും.  . റഷ്യൻ മണ്ണിലെ  മാന്ത്രിക നീക്കങ്ങൾക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു. കാരണം പാതിവഴിയിൽ ഞങ്ങളുടെ സ്വപ്നങ്ങൾകൊപ്പം പൊലിഞ്ഞു പോയ മറ്റൊരു ഒർടേഗയോ സാവിയോളയോ അല്ല ലയണൽ മെസ്സി.ലോകകപ് നേടി തന്ന മറഡോണയുടെ പിൻഗാമിയാണ്  ലയണൽ മെസ്സി !!

         മുപ്പതാം വയസ്സിലേക്ക് കടക്കുന്ന ഞങ്ങളുടെ മിശിഹക്ക് പിറന്നാളാശംസകൾ. ഞങ്ങൾകിനി പ്രതീക്ഷയോടെ  പാടണം
 "A Messi lo vas a ver, la Copa nos va a traer, Maradona es más grande que Pele"

#June24
#Messiansday
#HappyBirthDay_MESSI

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ