വെള്ളം

രാവിലെ എഴുന്നേറ്റപ്പോൾത്തന്നെ
നല്ല ദാഹം. കട്ടിലിനരികിൽ വെച്ചിരുന്ന കുപ്പിവെള്ളം കാലിയാക്കിയിരിക്കുന്നു, സഹമുറിയൻ.
പക്ഷേ ..

എന്നെ അത്ഭുതപ്പെടുത്തിയത് വെള്ളം നിറച്ചു വെച്ച പ്ലാസ്റ്റിക് ബോട്ടിൽ
എങ്ങിനെ ചുക്കി ചുളിഞ്ഞു പോയി
എന്നതാണ് .
അയാൾ
ഉറക്കച്ചടവോടെ ഫ്രിഡ്ജ് തുറന്നു നോക്കി.
 വീണ്ടും
അത്ഭുതപ്പെടുത്തിയത് എല്ലാ
വെള്ളക്കുപ്പികളും ആരോ പിടിച്ചു
ചളുക്കിയത് പോലെയിരുന്നു .

ദാഹത്തിന്റെ തീവ്രതയിൽ അയാൾ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല .
ഫിൽറ്റർ പൈപ്പ് തുറന്നു..
അതിലും വെള്ളമില്ല.
 ആ കാഴ്ച
അയാളെ സത്യത്തിൽ  ഞെട്ടിച്ചു .
മിനറൽ വാട്ടർ വാങ്ങാമെന്ന്  കരുതി
 ഇറങ്ങാൻ തുനിഞ്ഞതും  ആരോ എടുത്തു എറിഞ്ഞപോലെ സുഹൃത്ത്  അകത്തേക്ക് വന്നു.
''നീ എങ്ങോട്ടാ .. വെള്ളത്തിനാണേല്
കടയിൽ പോവണ്ട .
അവിടെ ഉള്ളത് മുഴുവൻ ആരോ
കട്ടോണ്ടുപോയി ."
അതും പറഞ്ഞു അവൻ ഓടി കക്കൂസിൽ കയറി.
 'ബാത്ത്റൂമിലും വെള്ളമില്ല ."

" എനിക്കറിയാം പക്ഷെ ...... "
" ആരാ  രാവിലെ
തന്നെ വെള്ളം കട്ടോണ്ട് പോയത്??
" അയാൾ ബാത്ത്റൂമിന്റെ വാതിലിനടുത്ത് പോയി ചോദിച്ചു .
"ആാ ... അത് അറിയില്ല . പക്ഷെ
ബോട്ടിലോക്കെ ചളുക്കികളഞ്ഞു "
പെട്ടന്ന്  അയാളുടെയുള്ളിൽ ഒരു
മിന്നൽ പിണർ കത്തി .  വേഗം
ചെന്ന് റൂമിലെ ബോട്ടിൽ പരിശോധിച്ചു .
അത് ശരിക്കും ചുക്കിച്ചുളിഞ്ഞിരുന്നു .
മനസിലേക്ക് വല്ലാത്തൊരു ഭീതി
അരിച്ചു കയറുന്നതയാൾ അറിഞ്ഞു .  ബാൽക്കണിയിൽ നിന്നു പുറത്തേക്ക് നോക്കി. ഒരു ഇല പോലും ഇളകുന്നില്ല. ഒരു ജീവി പോലും പുറത്തില്ല . പ്രകൃതിക്ക് മൊത്തത്തിൽ എന്തോ അപാകത ഉള്ളതായി തോന്നി. ഓടിച്ചെന്നു ടി വി ഓണ് ചെയ്തു. ശരിക്കും ഞെട്ടി.. !!!! കിണറും, പുഴയും, സർവ്വ ജലാശയങ്ങളും
അപ്രത്യക്ഷമായിരിക്കുന്നു. പകരം അവ
ഒഴുകിയ വഴികൾ കൂട്ട മരണത്തിലേക്കുള്ള പാത പോലെ നീണ്ടു കിടക്കുന്നു .
ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ കടലും മരുഭൂമിയാവും. വെറും ചളിമണൽ
മൂടിയ മരുഭൂമി. അതോടെ ഭൂമിയിലെ
അവസാന ജലകണം പോലും
അപ്രത്യക്ഷമാവും .
നമ്മൾ വെട്ടിക്കീറിയ ഓസോൺ
പാളിയുടെ വിടവിലൂടെ നാവു നീട്ടിയ
പേരറിയാത്ത ഏതോ വാതകം നക്കിത്തുടക്കുകയാണ് നമ്മുടെ ദാഹജലം
മുഴുവനും. മനുഷ്യനും മൃഗങ്ങളും
തൊണ്ട വരണ്ടു നാവ് നീട്ടാൻ
തുടങ്ങിയിരിക്കുന്നു . ഇനി കണ്ണുകൾ തുറിച്ചുവരും. സ്വന്തം തുടകൾ പറിച്ചു
കീറി ഒരു തുള്ളി രക്തം കൊണ്ട് ചുണ്ട് നനയക്കാൻ ശ്രമിക്കും .
രക്തത്തെക്കാൾ വില ഒരു തുള്ളി
വെള്ളത്തിനാവുന്ന കാഴ്ച്ച...!!!
അയാളുടെ തൊണ്ടയിലും വായിലും ഒരു തരം കൊഴുപ്പ് കട്ടി കൂടി കൂടി വന്നു . നാവു തൊണ്ടയിലേക്ക് വലിഞ്ഞു താഴുന്നു . ഒരു തുള്ളി വെള്ളത്തിനായി അയlൾ അവിടം മുഴുവൻ ഭ്രാന്തമായി പരതി . അയാൾ ബാത്ത്റൂമിന്റെ വാതിലിൽ സർവശക്തിയിലും മുട്ടി  വിളിച്ചു. അപ്പോൾ ഉള്ളിൽ നിന്നും മരണത്തിന്റെ മുരൾച്ച ഞാൻ കേട്ടു .
ആവശ്യത്തിനും അനാവശ്യത്തിനും
ഒഴുക്കിക്കളഞ്ഞ വെള്ളമെല്ലാം എവിടെ ? അയാൾനാവു നീട്ടി തറയിൽ നക്കാൻ തുടങ്ങി.  അയാളുടെ
തൊണ്ടയും കവിളും വിണ്ടു കീറാൻ തുടങ്ങിയിരുന്നു. ആ വിള്ളലിലൂടേ
 ജീവശ്വാസവും രക്തവും
പുറത്തേക്ക് കടന്നു രക്ഷപ്പെടാൻ
വ്യഗ്രത കൂട്ടുന്നു . അയാൾ സർവ്വ
ശക്തിയുമെടുത്ത ലറി.
അവസാനത്തെ കരച്ചിൽ. ആ അലർച്ചക്കൊപ്പം ഒരു പിടച്ചിലോടെ യയാൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു . ആകെ വിയർപ്പിൽ കുളിച്ചിരുന്നു . അടങ്ങാത്ത കിതപ്പോടെ വേച്ചു... വേച്ചു
അടുക്കളയിലെ പൈപ്പിനരുകിൽ
എങ്ങിനെയോ എത്തി.
ആർത്തിയോടെ  ടാപ്പ് തുറന്നു .
അന്ന് വരെ  കാണാൻ
കഴിയാതിരുന്ന  മനോഹാരിതയുണ്ടായിരുന്നു ഓരോ ജലകണത്തിനും...ജീവന്റെ കുഞ്ഞു മാലാഖമാരെ പോലെ.
ആവശ്യത്തിന് വെള്ളം കുടിച്ച് സൃഷ്ടാവിന് നന്ദി പറഞ്ഞ് പൈപ്പ് പൂട്ടി തിരിച്ചു നടന്ന അയാൾ, കുറച്ചു
ദൂരം നടന്നു സംശയം തീരാതെ  തിരിച്ചു ചെന്ന് പൈപ്പ് നന്നായി അടഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു ഒരു തുള്ളി പോലും പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പ് വരുത്തി.
കാരണം രക്തത്തെക്കാൾ വില
വെള്ളത്തിനാണെന്നയാൾ
തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .
            **************
(കടപ്പാട്: ഈ കഥയുടെ അജ്ഞാതനായ രചയിതാവിനോട്.)

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ