ടൂർ എന്നു കേൾക്കുമ്പോൾ ഓര്മവരുന്നൊരു സ്കൂൾ കാലഘട്ടമുണ്ട് ..... ക്ലാസ് കേട്ട് ആകെ ബോർ അടിച്ചു കൊണ്ടിരികുമ്പോൾ ആണ് 'ശങ്കരാടി'എന്ന് വിളിപേരുള്ള നമ്മുടെ പ്യുണ്‍ ശങ്കരൻ ചേട്ടൻ ഹെഡ് മാസ്റ്ററുടെ അറിയിപ്പുമായി കടന്നു വരുന്നത് "ഈ വരുന്ന 20,21,22 തീയതികളിലായി ഊട്ടി , കൊടൈകനാൽ എന്നിവിടങ്ങളിലേക്ക് ടൂർ പോകുന്നു 1200 രൂപയാണ് ഫീസ് താല്പര്യം ഉള്ളവർ നാളെ പേര് കൊടുകണം'.. കേട്ടപ്പോ ഭയങ്കര സന്തോഷം തോന്നി കൂടെ സങ്കടവും ഇതെങ്ങനെ വീട്ടില് പറയും .അന്നു വൈകുന്നേരം ഉമ്മയുടെ അടുത്ത് പരുങ്ങി നിന്ന് പറഞ്ഞു "ക്ലാസിൽ നിന്നും ടൂർ പോകുന്നുണ്ട് ഊട്ടിയിലും കൊടൈകനാലും' "ആണോ? ഉമ്മയുടെ മുഖത്തും സന്തോഷം "ബാപ്പയോട് ചോദിച്ചിട്ട് മോനും പോയിക്കോ' "പക്ഷെ ഉമ്മ 1200 രൂപയാണ് ഫീസ് അത്' അത് കേട്ടതും അടുക്കളയിൽ കുറച്ചു പണിയുന്ടെന്നും പറഞ്ഞു ഉമ്മ പോയി.. പാവം ഉമ്മ എന്ത് ചെയ്യാൻ ബാപ്പയുടെ അവസ്ഥ ഉമ്മാക്കല്ലേ അറിയൂ എന്നെക്കാൾ കൂടുതൽ സങ്കടം ഉമ്മാക്കാണെന്ന് ആ മുഖം കാണുമ്പോൾ അറിയാം ..... പിറ്റേ ദിവസം പേര് കൊടുത്തവരുടെ ലിസ്റ്റിൽ ഞാനും കയറിപറ്റി ടൂർ പോകാനൊന്നുമല...