"ഒന്നു ഹെല്പ് ചെയ്യണേ എറങ്ങാൻ നേരം" "ഓഹ്" ഞാൻ മൂളി ട്രെയിൻ എറണാകുളം സൗത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്, സമയം രാത്രി 8.30 ആയി. അവർക്ക് ഏകദേശം എഴുപത് വയസ്സ് കാണും, ആരും കൂടെ ഇല്ല, പൊതുവെ വടക്കൻ ഭാഷയോട് താൽപ്പര്യം ഉള്ളതു കൊണ്ടാവാം അവർ കണ്ണൂർ-തലശ്ശേരിക്കാരിയാണ് എന്നു മനസ്സിലാക്കാൻ ആ ഒരു വാചകം തന്നെ മതിയായിരുന്നു തവിട്ടു നിറമുള്ള ഒരു തുണികവറും അവർക്ക് ചേരാത്ത ഒരു തോൾ ബാഗും പിന്നെ ഒരു ഹാൻഡ് ബാഗും, ഒരു മിഡിൽ ക്ലാസ് അമ്മ, സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഞാൻ ഓരോന്ന് ഇറക്കി വെച്ചു. ഈ സമയം കൊണ്ട് കമ്പിയിൽ പിടിച്ചു അവർ തന്നെ താഴെ ഇറങ്ങി (കോവിഡ് ഭയം കാരണം ഞാൻ കമ്പിയിൽ ഒന്നു പിടിക്കുക പോലും ചെയ്യാതെ ഇറങ്ങി നിൽക്കുമ്പോൾ, അവരുടെ ഈ പ്രവർത്തി എന്നിൽ ചെറിയ ഒരു ആശ്വാസം ഉണ്ടാക്കി) എന്നാ ശരി എന്നും പറഞ്ഞ് നൈസ് ആയി സ്കൂട്ടാവാൻ നോക്കുന്നതിന്റെ ഇടയിൽ അവർ പറയുന്ന കേട്ടു, അവർ വരും കൂട്ടാൻ എന്ന്.... "ആരാ ഈ അവർ", ഞാൻ ചോദിച്ചു, "അവർ എവിടെയാ നിൽക്കുന്നെ...." "മോളാണ്" ആ അമ്മ ഉത്തരം പറഞ്ഞു ഒരു കാര്യം ചെയ്യൂ, അവരെ ഒന്നു വിളിച്ചു തരൂ, കേൾക്കേണ്ട താമസം അവർ ഒരു കുട്ടിഫോൺ എടുത്ത്...
ജീവിതത്തിലെ ഓരോ കാര്യത്തിനും നിങ്ങൾ ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ടോ, നിങ്ങളുടെ പങ്കാളിയുടെ സഹായം ഇല്ലാതെ ഒരവസരത്തിലും നിങ്ങൾക്ക് മുന്നോട്ട് പോകാൻ പറ്റില്ല എന്നുണ്ടോ, നിങ്ങളുടെ കഥ ഒരു ശുഭപര്യവസാനി ആയിരിക്കില്ല. നിങ്ങൾ ഒരു പക്ഷെ വലിയ ധനിക കുടുംബത്തിൽ ജനിച്ചവനാകാം സാമാന്യം ബുദ്ധിമാനും, പക്ഷെ ഒരു കാര്യം ഒറ്റക്ക് ചെയ്യാൻ മാത്രം തന്റേടം നിങ്ങൾക്കില്ലെങ്കിൽ നിങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ വെച്ച് ജീവിതത്തെ ഭയപ്പെട്ടു തുടങ്ങും. ഈയിടെ എന്റെ വളരെ അടുത്തവരുടെ പരാജയങ്ങൾ കാണാൻ ഇടയായി (കൂടെ തന്നെ മറ്റ് പ്രിയപ്പെട്ടവരുടെ വലിയ വിജയങ്ങളും). തീർച്ചയായും അനിയന്മാരുടെ വിജയത്തിൽ വളരെയധികം അഭിമാനം തോന്നിയെങ്കിലും, മറ്റ് ചില പരാജയങ്ങളിൽ അവർ പാളി പോയതിന്റെ കാരണം അന്വേഷിച്ചു പോകുവാൻ ഞാൻ ശ്രമിച്ചില്ല എങ്കിലും ഒരു മൂലകാരണം ഞാൻ മേൽ പറഞ്ഞതായിരുന്നു. പരാജയപ്പെട്ടവരാരും ഒറ്റയാന്മാരല്ലായിരുന്നു. അവർക്ക് എന്തിനും ഏതിനും കൂട്ട് ആവശ്യമായിരുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തിൽ, നിങ്ങൾക്ക് ഏറ്റവും ശക്തി പ്രയോഗിക്കേണ്ട നിമിഷത്തിൽ നിന്റെ അച്ഛന്റെ പണമോ നിന്റെ കൂട്ടുകാരന്റെ പവറോ നിനക്കു കൂട്ടു വരില്ല. അന്ന് നിനക്ക്...