സദാചാരവും പീഡനവും

സമൂഹത്തിൽ നല്ല പേരോടെ ജീവിക്കുന്ന ഏതൊരാള്ക്കും നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് . പീഡനം  റിപ്പോർട്ട്‌ ചെയ്യപെട്ട കേസുകൾ മുഴുവൻ വസ്തുതകളും  വെച്ച് പരിശോധിക്കുകയാണെങ്കിൽ വേശ്യ വൃത്തിയിൽ എത്തി നില്ക്കും .  ഇതിൽ ഉൾപ്പെട്ട പുരുഷനെ ഞാൻ ഒരിക്കലും ന്യായികരിക്കുന്നില്ല, പക്ഷെ സ്വയ ഇഷ്ടപ്രകാരം പണത്തിനും മറ്റ് സുഖങ്ങൾകും വേണ്ടി എന്ത് വൃത്തികേടും കാണിക്കുന്ന അല്ലെങ്കിൽ കാണിക്കാൻ തയ്യാറായ സ്ത്രീയെകൂടി ശിക്ഷിക്കാൻ ഇന്നത്തെ സമൂഹവും നിയമവ്യവസ്ഥിതിയും തയ്യാറാകണം .

ഇവിടെ യഥാർത്ഥത്തിൽ നടക്കുന്നത് ബ്ലാക്ക്‌ മെയിലിംഗ് ആണ് .  സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നവരെ ലക്‌ഷ്യം വെച്ച് , അവരുടെ ന്യൂനതകൾ  മനസ്സിലാക്കി, അത് ഉപയോഗിച്ച് പണം തട്ടുന്നവരെ നമ്മൾ ഒറ്റപ്പെടുത്തണം .
അവരായിരിക്കണം ഇത്തരം കേസുകളിലെ ഒന്നാം പ്രതി.

രാഷ്ട്രീയം ഇന്ന് ഒരു ജോലിയായിരിക്കുകയാണ് .  അതായത് മറ്റുള്ള ജോലിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ പണവും, പദവിയും, പ്രശസ്തിയുമൊക്കെ അധികം ലഭിക്കുന്ന ജോലി .  ആ ജോലി ചെയ്യുമ്പോൾ പാലിക്കേണ്ടത് ആയ ചില ചിട്ടകളും മര്യാതകളും ഉണ്ട് .  ഒരു പക്ഷെ ഒരാൾ  നല്ല ഭരണകർത്താവായിരിക്കാം പക്ഷെ മുൻപ് പറഞ്ഞ മര്യാതകളും സദാചാരവും അയാൾ പാലിക്കുന്നില്ലെങ്കിൽ രാഷ്ട്രീയമാകുന്ന ജോലിയിൽ നിന്നും എന്നെന്നേക്കുമായി അയാൾ പിഴുതെറിയ പെടും.

ചാനലുകളും മറ്റ് മാധ്യമങ്ങളും ഇത്തരം കേസുകളെ ഉത്സവമാക്കി മാറ്റുമ്പോൾ ഒരു കാര്യം ഓർക്കുക നിങ്ങൾ യഥാർത്ഥത്തിൽ ഇത്തരം ബ്ലാക്ക്‌ മെയിലിംഗ് -കൾ വളര്തുകയാണ്,പ്രോത്സാഹിപ്പിക്കുകയാണ്.
 എന്താണ് ഇത് കൊണ്ട് സമൂഹത്തിന് ഗുണം .



Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ