അന്ന് കണ്ടൊരമ്മ
"ഒന്നു ഹെല്പ് ചെയ്യണേ എറങ്ങാൻ നേരം" "ഓഹ്" ഞാൻ മൂളി ട്രെയിൻ എറണാകുളം സൗത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്, സമയം രാത്രി 8.30 ആയി. അവർക്ക് ഏകദേശം എഴുപത് വയസ്സ് കാണും, ആരും കൂടെ ഇല്ല, പൊതുവെ വടക്കൻ ഭാഷയോട് താൽപ്പര്യം ഉള്ളതു കൊണ്ടാവാം അവർ കണ്ണൂർ-തലശ്ശേരിക്കാരിയാണ് എന്നു മനസ്സിലാക്കാൻ ആ ഒരു വാചകം തന്നെ മതിയായിരുന്നു തവിട്ടു നിറമുള്ള ഒരു തുണികവറും അവർക്ക് ചേരാത്ത ഒരു തോൾ ബാഗും പിന്നെ ഒരു ഹാൻഡ് ബാഗും, ഒരു മിഡിൽ ക്ലാസ് അമ്മ, സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഞാൻ ഓരോന്ന് ഇറക്കി വെച്ചു. ഈ സമയം കൊണ്ട് കമ്പിയിൽ പിടിച്ചു അവർ തന്നെ താഴെ ഇറങ്ങി (കോവിഡ് ഭയം കാരണം ഞാൻ കമ്പിയിൽ ഒന്നു പിടിക്കുക പോലും ചെയ്യാതെ ഇറങ്ങി നിൽക്കുമ്പോൾ, അവരുടെ ഈ പ്രവർത്തി എന്നിൽ ചെറിയ ഒരു ആശ്വാസം ഉണ്ടാക്കി) എന്നാ ശരി എന്നും പറഞ്ഞ് നൈസ് ആയി സ്കൂട്ടാവാൻ നോക്കുന്നതിന്റെ ഇടയിൽ അവർ പറയുന്ന കേട്ടു, അവർ വരും കൂട്ടാൻ എന്ന്.... "ആരാ ഈ അവർ", ഞാൻ ചോദിച്ചു, "അവർ എവിടെയാ നിൽക്കുന്നെ...." "മോളാണ്" ആ അമ്മ ഉത്തരം പറഞ്ഞു ഒരു കാര്യം ചെയ്യൂ, അവരെ ഒന്നു വിളിച്ചു തരൂ, കേൾക്കേണ്ട താമസം അവർ ഒരു കുട്ടിഫോൺ എടുത്ത്...
Comments
Post a Comment