Posts

Showing posts from January, 2018

#JusticeForSreejith

ഇത്  ചിലപ്പോൾ ബുദ്ധിമുട്ട് ആക്കിയേക്കും. പെരിയണ്ണൻ താഴെ ഉള്ളവരോട് പറഞ്ഞു. ഈ ചീത്തപ്പേര് ഇനി വീരണ്ണന്റെ മാതൃഫൂമി എന്നാ സാഹിത്യഭാഷയിൽ പറഞ്ഞു മനസ്സിലാക്കിയാലും ചിലപ്പോൾ കയ്യീന്ന് പോയെന്നു വരാം. ഇപ്പൊ തന്നെ പുള്ളി CBI യുടെ നെഞ്ചത്തോട്ട് കേറി തുടുങ്ങി കഴിഞ്ഞു, (എന്ത് അനുസരണയുള്ള വെ.... ട്ടി). ഈ ട്രോളർമാർ ആണെങ്കിൽ ഈ കാര്യത്തിൽ അങ്ങു ഒന്നിക്കുകേം ചെയ്തു. അല്ലെങ്കി തന്നെ ആ സാറയും സച്ചിയും ഇപ്പൊ ന്യൂട്രലിലാ. ഒരു കാര്യം ചെയ്യ്, ഒരു ജുഡീഷ്യൽ അന്വേഷണം എന്നു കാച്ചി നോക്ക്, ചെലപ്പോ ഒന്നു ഒതുങ്ങിയെക്കും, ആ ഗ്യാപ്പിൽ നേതാക്കന്മാരുടെ തൊള്ളയിൽ എന്തെങ്കിലും തിരുകി ഒതുക്കാൻ പറ്റ്വോ എന്നും നോക്ക്, അതും പറ്റിയില്ലെങ്കിൽ..... അങ്ങു വിട്ടേക്ക് അടുത്ത അഞ്ചു കൊല്ലത്തെ ഗ്യാപ് കഴിയുമ്പോഴേക്കും വല്ല ജിഷാവധവും വരാതിരിക്കില്ല. #JusticeForSreejith

ദയാവധം

നാളെ ഞാൻ പ്രതീക്ഷിച്ച വാർത്ത ഇന്നേ വന്നു പോയല്ലോ. എന്തിനു വേണ്ടി ഈ ജീവിതം എന്നു ചോദിക്കുന്നു ഇരാവതി നാരായണന്മാർ. ഉത്തരമില്ലന്നു നടിക്കുന്നു ഉത്തരവാദിത്വമേൽക്കേണ്ട ചിലരെങ്കിലും കഷ്ടമാണീശ്വരാ ആയുസ്സിനാധിക്ക്യം  ചിലർക്ക്, ശിഷ്ടകാലം മാളോർക്ക് ദുരിതമാവുന്നെങ്കിൽ, (2018 ജനുവരിയിൽ മാതൃഭൂമി പത്രത്തിൽ വന്ന താഴെ കാണുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ എഴുതിയത്) ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രായമായ ദമ്പതികളുടെ കത്ത് മുംബൈ: ദയാവധംഅനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായപ്രായമായ ദമ്പതികളുടെ കത്ത്. ഒരു വ്യക്തിയെ ഉപയോഗിച്ച് തങ്ങളെ വധിക്കണമെന്നാണ് കത്തിലെ ആവശ്യം. 86-കാരനായ നാരയണൻ ലാവതെയും ഭാര്യയുമാണ് കത്തെഴുതിയത്. തങ്ങൾക്ക് കുട്ടികളൊന്നുമില്ല. കാര്യമായ ആരോഗ്യ പ്രശ്നവും ഇല്ല. എന്നാൽ ഞങ്ങൾക്ക് ഈ സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്യാനില്ലെന്നും അതിനാലാണ് ദയാവധം ആവശ്യപ്പെട്ട് കത്ത് എഴുതിയതെന്നും നാരയണൻ ലാവതെ വാർത്താ ഏജൻസിയോട് പറഞ്ഞു. മഹരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് 1989-ലാണ് ലാവ്തെ വിരമിച്ചത്. 79 വയസുള്ള ഇയാളുടെ ഭാര്യ ഇരാവ

സുന്ദര സുഖമീ നഗരജീവിതം

Image
ഇവിടെ ആശുപത്രികളിൽ സന്ദർശിക്കേണ്ട, എത്ര അടുത്ത ബന്ധുക്കൾ കിടക്കുകയാണെങ്കിൽ പോലും. കല്യാണത്തിനും ലുലുവിലും മാത്രം പോയാൽ മതി, ബുദ്ധിമുട്ടാണ്, എങ്കിൽ പോലും. പണ്ടൊക്കെ എന്റെ വിഡ്ഢി ഗ്രാമത്തിൽ ഞങ്ങൾക്ക് അത് കടമയേക്കാൾ ഉത്തരവാദിത്വം ആയിരുന്നു