മര്യാക്കല്ലെപളുങ്ങളിട്ടും

സംഭവം നടക്കുന്നത് അങ്ങ് വടക്ക് മലപ്പുറ ത്താണ്ണ്‍

അവിടെ നമ്മുടെ നാട്ടിലെ ഒരു സ്വാമി പ്രഭാഷണം നടത്തി, ആള്‍ ഇപ്പോള്‍ നല്ല സമയം നോക്കി സ്വന്തം സിദ്ധിയുടെ മാര്‍കെട്ടിങ്ങിലാണ്ണ്‍.

കുറച്ചു കാലമായി മുന്‍പേ പറഞ്ഞ ബെന്‍സ്‌ സ്വാമിക്ക് നാട്ടില്‍ ഡിമാണ്ട് പോര.

സ്വാമി കേറി പ്രഭാഷിച്ചു തകര്‍ക്കുകയ്യാണ്ണ്‍, സകലരേയും പറ്റി പറയുന്നുണ്ട്, അക്കൂട്ടത്തില്‍ നമ്മുടെ നാട്ടിലെ ഒരു ദരിദ്ര ദേശീയ പാര്‍ട്ടിയേയും പുള്ളി കേറി പിടിച്ചു,

പാര്‍ട്ടി നേതാക്കള്‍ ഒരു താക്കീത് നല്‍കി "മര്യാക്കല്ലെപളുങ്ങളിട്ടും" (മര്യാദക്ക് നിന്നില്ലെങ്കില്‍ പളുങ്കല്‍ (അടി) കിട്ടും എന്ന് സാരം ) എന്നും പറഞ്ഞു.  ബെന്‍സ്‌ സ്വാമി ഉണ്ടോ അടങ്ങുന്നു, പുള്ളി കമ്മ്യൂണിസ്റ്റ്‌ തീവ്രതയോടെ വീണ്ടും പ്രഭാഷിച്ചു, ആരൊക്കെയോ രക്ഷിക്കും എന്ന് കരുതി ബെന്‍സ്‌ ഉണ്ണി , പക്ഷെ പണി പാളി , ചെറു ദേശീയ കക്ഷിയിലെ നാലഞ്ച് ആണ്‍കുട്ടികള്‍ സ്വാമിയുടെ മേലില്‍ തിത്തയ്യോ തിന്തങ്കം കളിച്ചു

സ്വാമി ജീവനും കൊണ്ട്പാഞ്ഞു, ഷര്‍ട്ടും മുണ്ടും ഊരി പാഞ്ഞു എന്നും മറ്റൊരു
ഭാഷ്യം

അക്രമികളെ പോലിസ്അറസ്റ്റ്ചെയ്ത് വിട്ടയച്ചു എന്ന് കൂടി കേട്ടപ്പോള്‍ സ്വാമി പാടി

"യദാ യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ ഭവതി ഭാരതാ



ഗുണപാഠം:  ഒരാള്‍ ബുദ്ധിമുട്ടില്‍ നില്‍കുമ്പോള്‍ അയാളുടെ തലയില്‍ കേറിയല്ല ആളാ ആവേണ്ടത്, പ്രത്യേകിച്ച് ഒരു സന്യാസി ആകുമ്പോള്‍

ഒരു കമ്മ്യൂണിസ്റ്റ്‌ സന്ന്യാസി

Popular posts from this blog

Momentum/Swing Trading (Malayalam)

NOT READY FOR ANOTHER GOODBYE 💔

അന്ന് കണ്ടൊരമ്മ