Posts

Showing posts from June, 2021

അവനാളത്ര ശരിയല്ല

 "അവനു എന്തോ frustration ഉണ്ട്...... ചില സമയത്ത് ആണെങ്കിൽ വല്ലാത്ത ഒരു type ego യും" ഇത് ഞാൻ അവനെ പറ്റി കാണുന്ന ഒരു perception ആണ്, ഇത് ശരിയാവണം എന്നില്ല, തെറ്റാവണം എന്നും അവന്റെ സന്തോഷം, അവന്റെ രീതികൾ, അവന്റെ ജീവിതം ഇതെല്ലാം തന്നെ അവന്റെ തീരുമാനം ആണ്. തീർച്ചയായും എല്ലാ കാര്യങ്ങളും അവൻ പ്ലാൻ ചെയ്യുന്ന പോലെ നടക്കണം എന്നില്ല... പക്ഷെ അവന്റെ ചിന്താഗതികൾ ശരിയായിരുന്നു എന്ന് കാണിക്കുന്നത് അല്ലെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.. അറിയില്ല ആയതിനാൽ നമുക്ക്‌ കൂടുതൽ അഭിപ്രായം പറയാതിരിക്കാം... എനിക്ക് എപ്പോഴും അവനിലെ തെറ്റുകളെ പെട്ടെന്ന് കാണാൻ കഴിഞ്ഞു, ഞാനുമായി തട്ടിച്ചു നോക്കുമ്പോൾ അവനിലെ പരാജയവും.. ആളത്ര വെടിപ്പല്ല... പക്ഷെ അവൻ പറയുന്നത് അവനു കവി അയ്യപ്പൻ സ്റ്റൈൽ ആണ് താൽപ്പര്യം എന്ന് മുടി മാടി വെക്കാത്ത, നല്ല കുപ്പായം ഇടാത്ത, ആരോടും കടപ്പാട് ഇല്ലാത്ത, തിരിഞ്ഞു നോക്കാതെ നടക്കുന്ന അയ്യപ്പൻ... പിന്നെ തോന്നി, ഇത്രയും പോന്നില്ലേ, ഇനിയിപ്പോ എന്തിനാ അവനെ തിരുത്തുന്നെ, ഇനിയെങ്ങാനും അവനാണെങ്കിലോ ശരി...

പ്രേമൻ

യാതൊരു അടുക്കും ചിട്ടയും ഇല്ലാത്ത ഈ നാളിൽ ഞാനും എന്തൊക്കയോ അടുക്കും ചിട്ടയുമില്ലാതെ കുറിക്കട്ടെ സുഖം, ദുഃഖം, സന്തോഷം, സങ്കടം ഇനി അതുമല്ലെങ്കിൽ പരമസുഖം പരമദുഃഖം അമിതാഹ്ലാദം അതീവദുഃഖം ഇതൊക്കെ ആരാ തീരുമാനിക്കുന്നത്?  ആരോ തീരുമാനിക്കുന്നു ല്ലേ...,  അല്ലെങ്കിൽ നമ്മൾ അല്ല തീരുമാനിക്കുന്നത്.. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ, ഞാൻ മുന്നേ പറഞ്ഞ സന്തോഷമായാലും സങ്കടമായാലും ശരി ഇവ ഒന്നും നമ്മെ ശാശ്വതമായി ബാധിക്കുന്നില്ല, അഥവാ അങ്ങനെ ബാധിച്ചാൽ നമ്മുടെ നിലനിൽപ്പ് തന്നെ ഇല്ല 'ഇതിൽ സന്തോഷത്തെ പറ്റി കൂടുതൽ പറയണമെന്നില്ല, അതിന്റെ ആധിക്യം ആരെയും ബുദ്ധിമുട്ടിക്കുന്നില്ല എന്നത് തന്നെ ആണ് കാരണം.' ദുഃഖം നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ 'വേർപാട്', കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാൽ, 'മരണം' ആണ് നമ്മിൽ ഏറ്റവും അധികം ദുഃഖം ഉണ്ടാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.  ഇനി അതും വേണ്ട നാം എപ്പൊഴെങ്കിലുമായി ബന്ധപ്പെട്ട ഒരാളുടെ മരണം കേൾക്കുമ്പോൾ തന്നെ ഉള്ളിൽ എവിടെയോ ഒരു മുറിവുണ്ടാകും.  മരണം ആണ് ഏറ്റവും വലിയ സത്യമെന്ന് വേണമെങ്കിൽ പറയാം.  "ഇത് അതല്ല മറ്റൊന്നാണ്," അല്ലെങ്കിൽ "ഇയാൾ മര