ഒരു ഒളിച്ചോട്ട കത്ത്
By an unknown writer ------------------------------- അച്ഛനും അമ്മയും അറിയാന്‍, ഞാന്‍ ഇനി വീട്ടിലേക്കില്ല.. പഠിച്ചു വളർന്ന്, ജോലി ആയി സ്വന്തം കാലില്‍ നില്‍ക്കാന്‍ പരുവമായപ്പോള്‍ വീട്ടുകാരെ പുഛിചു ഇറങ്ങി പോകുവാ എന്ന ക്ലീഷേ വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ അല്ല അച്ഛനും അമ്മയും എന്നെനിക്ക് നന്നായി അറിയാം. എനിക്ക് വേറെ വഴിയില്ല. ഞാന്‍ ഇവിടെ തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ തന്നെ കാണും.. എനിക്ക് പ്രേമം ഒന്നും ഇല്ലെന്നും ഞാന്‍ ഏതേലും ചെക്കന്റെ കൂടെ ഒളിച്ചോടി പോവുകയില്ലെന്നും നിങ്ങള്‍ക്കും അറിയാം. എനിക്ക് പ്രേമം ഉണ്ടേല്‍ ആദ്യം അത് അമ്മ അറിഞ്ഞേനെ, അങ്ങിനെ ആണ് നിങ്ങള്‍ എന്നെ വളര്‍ത്തിയത്.. :) :) പക്ഷെ ഞാന്‍ എത്ര പറഞ്ഞിട്ടും നിങ്ങള്‍ക്ക് മനസിലാവാത്ത ചില കാര്യങ്ങള്‍ ഉണ്ട്.. പെണ്‍പ്പിള്ളേര്‍ ഒരു പ്രായം ആയി കഴിഞ്ഞാല്‍ പിന്നെ കെട്ടിച്ചു വിടണം എന്ന നാട്ടുനടപ്പിന് ഞാന്‍ എതിരല്ല. ഒരു കൂട്ട് ഉള്ളത് നല്ലത് തന്നെയാണ്.. നിങ്ങള്‍ നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു തരുമെന്നും എനിക്ക് ഉറപ്പുണ്ട്.. സ്ത്രീധനം മാത്രം നോക്കി വരുന്നവരെ നിങ്ങള്‍ ആ പരിസരത്തേക്കു അടുപ്പിക്കുകയില്ല എന്നും എനിക്ക് അറിയാം.. ഒന്നും ചോദിക...