ഒരു യാത്രാമൊഴി
"അയ്യപ്പേട്ടാ...." ഞാൻ തിരിഞ്ഞു നോക്കുന്നതിനു മുൻപേ തന്നെ അവൻ പുറകിലൂടെ എന്റെ തോളിൽ കൈ വെച്ച് തല എന്റെ പുറത്തു ചാരി നിന്നു. അവന്റെ ഏങ്ങൽ കുറച്ചുറക്കെയായപ്പോൾ ഞാൻ തിരിഞ്ഞു നിന്ന് അവന്റെ ചുമലിൽ പിടിച്ച് കുറച്ചു ഒതുക്കി മാറ്റി നിർത്തി.. നമ്മളെ സച്ചിയേട്ടൻ... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.... മൃതദേഹം പൊതുദർശനത്തിനു വെച്ച ഹൈക്കോടതി വളപ്പിലെ വശങ്ങളിലെ സന്ദർശകർക്കുള്ള കസേരകളിലൊന്നിലേക്ക് ഞാൻ അവനെ ഇരുത്തി. ഏതൊക്കയോ ശക്തി ഉപയോഗിച്ച് കടിച്ചു പിടിച്ച എന്റെ ഉള്ളിലെ സങ്കടക്കടൽ പൊട്ടിയൊഴുകാൻ തുടങ്ങി. എനിക്കും കോശിക്കും സച്ചി ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു. ഇത്രയും വിങ്ങിപൊട്ടുന്ന കോശിയെ ഞാൻ ഇതിനു. മുൻപ് കണ്ടിട്ടില്ല, മാസങ്ങൾക്ക് മുൻപ് അവന്റെ അപ്പൻ മരിച്ചപ്പോൾ പോലും. ഇന്ന് കട്ടപ്പനയിലുള്ള ഒരു ദിവസം പോലും ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. അവന്റെ അയ്യപ്പൻ നായർ വിളി അയ്യപ്പേട്ടനിലേക്ക് എത്താൻ അധികം നാൾ എടുത്തിരുന്നില്ല. ഞാൻ കട്ടപ്പനയിലേക്ക് പോസ്റ്റിംഗ് കിട്ടി വരുന്ന കാര്യത്തിൽ മാത്രമേ അവനു അറിവില്ലാതിരുന്നൊള്ളു. പിന്നെയുള്ള എന്റെ ഓരോ കാര്യത്തിലും അവന്റെ ശ്രദ്ധ ഞാൻ അറിയാതെ ഉണ്ട...