വേണുവേട്ടന് പിറന്നാൾ ആശംസകൾ

കേശവൻ വേണുഗോപാൽ എന്നു പറഞ്ഞാൽ ഒരു പക്ഷെ നമുക്കു പരിചയം ഉണ്ടാവില്ല സ്വന്തം നാടിനെ നെഞ്ചോട് ചേർത്ത ഒരു കലാകാരൻ അങ്ങനെ നെടുമുടി എന്ന കുട്ടനാടൻ ഗ്രാമം കൂടി പ്രശസ്തമായി. കാവാലം നാരായണ പണികരുമായുള്ള അടുപ്പവും നാടകവും കുട്ടനാടിന്റെ താളവും എല്ലാം ആവാഹിച്ചു അങ്ങനെ 1978 ഇൽ തമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ചു പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു. ചമരം (1980) , വിടപറയും മുൻപേ (1981),ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം (1987), ഹിസ് ഹൈനസ് അബ്‌ദുള്ള(1990), തേന്മാവിൻ കോമ്പത്തു(1994), മാർഗം (2003). തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ചു അവാർഡുകൾ കരസ്ഥമാക്കി.തനിക്കു തിരക്കഥയും വഴങ്ങുമെന്ന് തനിയെ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഭാര്യ സുശീല മക്കൾ കണ്ണനും ഉണ്ണിയും പിന്നെ കൊച്ചുമക്കളുമൊക്കെ ആയി സുഖമായി ഇരിക്കുന്നു. നമ്മുടെ സ്വന്തം വേണുച്ചേട്ടന് 72 തികയുമ്പോൾ നമുക്കു ആശംസകൾ നേരാം.. ഇനിയും ഒരുപാട് കാലം നല്ല കഥാപാത്രങ്ങലുമായി തിളങ്ങാൻ സാധിക്കട്ടെ. സർവേശ്വരൻ അതിനു അനുഗ്രഹിക്കട്ടെ....