വല്ല്യമ്മ
വല്യമ്മയെ വിളിച്ചിരുന്നു, കുറേ സംസാരിച്ചു. പല്ലു വെക്കുന്ന വിശേഷം ഒക്കെ പറഞ്ഞു. 4 സിറ്റിംഗ് ആണ് ഡോക്ടറുമായി എന്നൊക്കെ പറഞ്ഞു. അരുൺ (കൂടെ താമസിക്കുന്ന deutsche bankil ജോലി ചെയ്യുന്ന കുട്ടി) വലിയ ഉപകാരി ആണ് എന്ന് പറഞ്ഞു. പനമ്പിള്ളി നഗറിലേക്ക് പിന്നീട് താമസം ആക്കിയ ബോംബെയിലെ പഴയ കൂട്ടുകാരി (ഞാൻ അറിയും) സത്യഭാമ എന്നവർ മരിച്ച കാര്യം പറഞ്ഞു. ബോംബെയിലെ ഒരു ഡോക്ടർ കൂട്ടുകാരി ഉണ്ടായിരുന്നവർ stroke ആയി ഇപ്പോൾ വേറെ എവിടെയോ ആണ് (മകളുടെ കൂടെ) താമസിക്കുന്നത് എന്നു പറഞ്ഞു. വല്യമ്മയെ സ്വന്തം കാര്യം നോക്കാൻ നന്നായി അറിയുന്ന ഒരാളായി എല്ലാരും പറയുന്നത്. ഇപ്പോൾ 84 വയസ്സായി. നേരത്തെ പറഞ്ഞ നിലമ്പൂർക്കാരൻ (ഭാഗ്യത്തിന് രക്തബന്ധു അല്ല) ആണ് ഇപ്പോൾ സഹായി ആയി ഉള്ളത്. വല്യമ്മക് സാമ്പത്തികമായി വല്ല്യ ബുദ്ധിമുട്ടൊന്നുമില്ല. വല്യമ്മയുടെ അവകാശികൾ ചിലവിനു കൊടുക്കും. ആള് (പഴയ☺😊)MA ക്കാരി ആണ്. നന്നായി വായിക്കും, TV കാണും. 50 കൊല്ലത്തിൽ അധികമായി ബോംബെയിൽ ആയിരുന്നത് കൊണ്ട് കുറെ പരിചയക്കാർ ഉണ്ട്. അവരെ കൊണ്ടൊക്കെ കാര്യങ്ങൾ സാധിച്ചെടുക്കും. ഇത്രയും പ്രായമായി എങ്കിലും, ആരും കാര്യമായി നോക്കാൻ ഇല്ല എങ്കിലും ജീവിതത്തെ പറ്...