ഞാൻ കണ്ട മുരുകൻ
അമ്പല നടയിൽ നിന്നും വഴി തെറ്റി കറങ്ങി ഒരു കൊച്ചു ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു. ഒറ്റക്ക് ടിവിയും കണ്ട് എഴുന്നേൽക്കാൻ കഴിയാതെ ഇരിക്കുകയാണെങ്കിലും ഇരുന്ന ഇരിപ്പിൽ തന്നെ സ്വാഗതമേകി മുരുകൻ. മറ്റുള്ളവർക്ക് വേണ്ടി ഇത്രയും ചെയ്തിട്ടും ഈ സമൂഹം ഒരൽപ്പം പോലും മര്യാദ എന്നോട് കാണിച്ചില്ല എന്നു പറയാതെ പറയുന്നു. ഈ രംഗത്തുള്ള സംഘടിത ശക്തികൾ, തന്നെ നിരന്തരം ആക്രമിക്കുന്നത് എന്തിനാണെന്ന് അയാൾക്ക് അറിയില്ല, സത്യസന്ധമായി പ്രവർത്തിച്ചിട്ടും പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നിസ്സാരമായ കാര്യങ്ങൾക്ക് വന്നു ചേരുന്നുണ്ട് ഇതിന്റെ പേരിൽ. നിസ്വാർത്ഥ സേവനത്തിന്റെ പാരിതോഷികങ്ങൾ ധാരാളമുണ്ട്. സർക്കാർ അനുവദിച്ചു തന്ന സ്ഥലത്ത് ഒരു സ്ഥാപനം സ്വസ്ഥമായി നടത്തികൊണ്ടുപോകാൻ എന്തുകൊണ്ടോ സാധിക്കുന്നില്ല. ഒന്നു ഫോൺ ചെയ്താൽ മാനസിക നില കൈവിട്ട് ആക്രമണകാരികളായി നിൽക്കുന്ന ആളുകളെ വരുതിയിലാക്കി, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്, ആരോഗ്യ പരിശോധനകൾ നടത്തി തിരിച്ചു കൊണ്ടു പോകുന്നത് വരെയുളള ഉത്തരവാദിത്തങ്ങൾ. വളരെയധികം ത്യാഗം സഹിച്ചുതന്നെയാണ് അവരെ പരിപാലിക്കുന്നത്. ചിലരെ കൊണ്ടുപോകാൻ ആരെങ്കിലും വരും ചിലപ്പോൾ അ...