A Messi lo vas a ver, la Copa nos va a traer, Maradona es más grande que Pele
(Written by an unknown Messi fan) ക്ലബ്ബിലെ ടിവിക്ക് മുൻപിൽ എല്ലാവരും കാത്തിരിക്കുന്നത് ആ പയ്യനു വേണ്ടി ആണ്. ഞങ്ങൾ മാത്രമല്ല വെൽടിൻസ് അരേനയിലെ കാണികളും അർജൻറ്റീനയിൽ ടിവി ക് മുൻപിലിരിക്കുന്ന ഓരോരുത്തരും കാത്തിരിക്കുന്ന നിമിഷം. ജർമനിയിൽ നടക്കുന്ന ലോകകപ്പിൽ മരണഗ്രൂപ്പിലാണ് അർജൻറ്റീന ചെന്നു പെട്ടത്. ഐവറികോസ്റ്റ് , നെതെർലണ്ട്സ് , സെർബിയ മോൺടെനെഗ്രോ , അർജൻറ്റീന ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ നിന്ന് പുറത്ത് കടക്കുന്നതു കുറച് പ്രയാസമേറിയതായിരുന്നു . ആദ്യ മത്സരത്തിൽ രണ്ട് ഗോളിന് വിജയിചു അർജൻറ്റീന വെൽടിൻസ് അരേനയിലെത്തിയത് സെർബിയയെ നേരിടാനുറചാണ്. മത്സരം 57 മിനുട്ടുകൾ കഴിഞ്ഞു. അർജൻറ്റീന മൂന്നു ഗോളുകൾക് മുന്നിലാണ് . മറഡോണക്കും കനീജിയക്കും ബാറ്റിക്കും ശേഷം അർജൻറ്റീനയുടെ പുതിയ താരോദയത്തിനു വേണ്ടി മുറവിളി കാട്ടുകയാണ്.പെക്കർമാൻറ്റെ നിർദേശ പ്രകാരം സബ്സ്റ്റിറ്റൂഷൻ ബോർഡ് ഉയർന്നപ്പോൾ കരുതിയത് ആ പത്തൊമ്പൊതു കാരൻറ്റെ ലോകകപ് അരങ്ങേറ്റം ആണെന്നാണ്. എന്നാൽ പ്രതീക്ഷകൾ അട്ടിമറിച് സാവിയോളയെ തിരികെ വിളിച് കാർലോസ് ടെവസ് കളത്തിലേക് ഇറങ്...