Posts

Showing posts from February, 2017

അയിരിം പാലും

പാലിന്റെയും അരിയുടേയും വിലയും സർക്കാരും ഇപ്പൊ കൂട്ടിയ ആ നാലു രൂപയിൽ 3.25 രൂപയും കർഷകനു കിട്ടുമെങ്കിൽ അങ്ങ് പോട്ടേന്ന് വക്കെടാ കുട്ടിരാമാ. അതല്ലെ അതിന്റെ ഒരു ശരി. ചാണോം മേത്താക്കി പജ്ജിനേം കൊണ്ട് നടക്കിണതല്ലെ, ഓനും നേരാകട്ടടോ. പിന്നെ അയിരിന്റെ വില, അതൊക്കെ സ്വന്തം നിശ്ചയിക്കണമെങ്കിൽ കൃഷി വേണം കൃസി. അല്ലെങ്കി ഇഞ്ഞിം കൂടും നൂറുമെൽക്കെത്തും അതാ അയിന്റെ ഒരു ഇത് മ്മക്ക് അതോണ്ടെത്താ, കുട്ടിഹസ്സനോട് അതും കൂട്ടി അയക്കാൻ പറീം ദുഭയിന്ന്. ഹും മാണ്ട ജ്ജ്

Turnaround

By an unknown writer വലിയ കടക്കെണിയിൽ കുടുങ്ങിയ ഒരു ബിസിനസുകാരൻ, അതിൽനിന്ന് മോചിതനാവാൻ ഒരു മാർഗവും കാണാതെ പ്രയാസപ്പെട്ടു. അങ്ങേയറ്റത്തെ വിഷമത്തോടെയും ദുഖത്തോടെയും അദ്ദേഹം പാർക്കിലെ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു, തന്നെയും തന്റെ കമ്പനിയെയും പാപ്പരത്തത്തിൽനിന്ന് രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചുകൊണ്ട്. പെട്ടെന്ന് ഒരു വൃദ്ധൻ അദ്ദേഹത്തിന്റെ മുമ്പിൽ ആഗതനായി. വൃദ്ധൻ പറഞ്ഞു: "താങ്കളെ എന്തോ അലട്ടുന്നു എന്നെനിക്ക് തോന്നുന്നു...!" ബിസിനസുകാരൻ തന്റെ അവസ്ഥകളെല്ലാം വൃദ്ധനോട് വിവരിച്ചു. "എനിക്ക് താങ്കളെ സഹായിക്കാൻെ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു" - വൃദ്ധൻ പ്രതികരിച്ചു. ഉടനെ ആ മനുഷ്യൻ ബിസിനസുകാരനോട് അദ്ദേഹത്തിന്റെ പേര് ചോദിച്ച് ഒരു ചെക്ക് എഴുതുകയും അതദ്ദേഹത്തെ ഏല്പിക്കുകയും ചെയ്തു; എന്നിട്ട് പറഞ്ഞു: "താങ്കൾ ഇത് കൊണ്ടുപോയി പണമെടുക്കുക; കൃത്യം ഒരു വർഷം കഴിഞ്ഞ് ഇതേ സ്ഥലത്തുവെച്ച് എനിക്ക് പണം തിരിച്ചുനൽകുകയും ചെയ്യുക." അതേത്തുടർന്ന് വൃദ്ധൻ സ്ഥലംവിട്ടു. ചെക്കിലേക്കു നോക്കിയ ബിസിനസുകാരൻ അത്ഭുതപ്പെട്ടു: അര മില്യൺ ഡോളർ മൂല്യമുള്ള ചെക്കി