സമൂഹത്തിൽ നല്ല പേരോടെ ജീവിക്കുന്ന ഏതൊരാള്ക്കും നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് . പീഡനം റിപ്പോർട്ട് ചെയ്യപെട്ട കേസുകൾ മുഴുവൻ വസ്തുതകളും വെച്ച് പരിശോധിക്കുകയാണെങ്കിൽ വേശ്യ വൃത്തിയിൽ എത്തി നില്ക്കും . ഇതിൽ ഉൾപ്പെട്ട പുരുഷനെ ഞാൻ ഒരിക്കലും ന്യായികരിക്കുന്നില്ല, പക്ഷെ സ്വയ ഇഷ്ടപ്രകാരം പണത്തിനും മറ്റ് സുഖങ്ങൾകും വേണ്ടി എന്ത് വൃത്തികേടും കാണിക്കുന്ന അല്ലെങ്കിൽ കാണിക്കാൻ തയ്യാറായ സ്ത്രീയെകൂടി ശിക്ഷിക്കാൻ ഇന്നത്തെ സമൂഹവും നിയമവ്യവസ്ഥിതിയും തയ്യാറാകണം . ഇവിടെ യഥാർത്ഥത്തിൽ നടക്കുന്നത് ബ്ലാക്ക് മെയിലിംഗ് ആണ് . സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നവരെ ലക്‌ഷ്യം വെച്ച് , അവരുടെ ന്യൂനതകൾ മനസ്സിലാക്കി, അത് ഉപയോഗിച്ച് പണം തട്ടുന്നവരെ നമ്മൾ ഒറ്റപ്പെടുത്തണം . അവരായിരിക്കണം ഇത്തരം കേസുകളിലെ ഒന്നാം പ്രതി. രാഷ്ട്രീയം ഇന്ന് ഒരു ജോലിയായിരിക്കുകയാണ് . അതായത് മറ്റുള്ള ജോലിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ പണവും, പദവിയും, പ്രശസ്തിയുമൊക്കെ അധികം ലഭിക്കുന്ന ജോലി . ആ ജോലി ചെയ്യുമ്പോൾ പാലിക്കേണ്ടത് ആയ ചില ചിട്ടകളും മര്യാതകളും ഉണ്ട് ....