തുളളൽ പാട്ട്
(By an unknown writer) ഇതെഴുതിയ ആളിന്റെ ഭാവനാ വിലാസത്തിന് പ്രണാമം അറിപ്പിക്കുന്നു. പുതിയൊരു തുളളൽ പാട്ട് - - - - -........ ----- കേരം വളരും കേരളനാട്ടില്‍ കേരത്തെക്കാള്‍ പേരുകളധികം. ആളുകളവരുടെ പേരുകള്‍ കേട്ടി- ട്ടാലോചിച്ചാല്‍ ആകെ വിചിത്രം! 'പങ്കജവല്ലി' പാവമവള്‍ക്ക് വണ്ണം കൊണ്ടു നടക്കാന്‍ വയ്യ. കോട്ടാസാരിയുടുത്താല്‍പ്പോലും സാരിത്തുന്പിനു നീളക്കുറവ്. 'ആശാലത'യെ കണ്ടിട്ടൊരുവനും ആശിച്ചിട്ടില്ലിന്നേവരെയും ആശ പൊലിഞ്ഞവള്‍ വീട്ടില്‍ത്തന്നെ ആലോചനകള്‍ വന്നില്ലൊന്നും. 'ശാന്തമ്മ'യ്കൊരു കോപം വന്നാല്‍ ഈറ്റപ്പുലിയും പന്പ കടക്കും. മണ്ടി നടന്നവള്‍ കണ്ടതു മുഴുവന്‍ തല്ലിയുടച്ചു തരിപ്പണമാക്കും. 'കമലാക്ഷീ'ടേം 'മീനാക്ഷീ'ടേം കണ്ണുകള്‍ കണ്ടാല്‍ ഭയമായീടും ഉണ്ടക്കണ്ണികളെന്നു വിളിക്കാന്‍ മനസും പോര, മുഷിച്ചിലുമാകും. 'ചന്ദ്രിക'യുടെയാ മുഖഭാവത്തില്‍ പുഞ്ചിരിയൊരുതരി കാണാനില്ല. ഗൌരവമിത്തിരി കൂടുതലത്രേ ഗൌനിക്കാറില്ലവളേയാരും. പേരില്‍ 'പങ്കജ-അക്ഷന്‍' പക്ഷെ കോങ്കണ്ണവനുണ്ടൊരു നോട്ടത്തില്‍ കണ്ണട വെച്ചു നടക്കുന്നതിനാല്‍ കൂടുതലാരും കാണ...